Skip to main content

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര്‍ സാക്ഷ്യമാണ്‌ സംസ്ഥാന ബജറ്റ്‌

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര്‍ സാക്ഷ്യമാണ്‌ സംസ്ഥാന ബജറ്റ്‌. നവകേരള നിര്‍മിതിയിലേക്കുള്ള തുടര്‍ കാല്‍വയ്‌പുകള്‍ക്ക്‌ ഈ ബജറ്റ്‌ കൂടുതല്‍ ഊര്‍ജമേകും. എല്ലാവര്‍ക്കും മികച്ച ജീവിത സാഹചര്യങ്ങളുണ്ടാകണം. അതിദരിദ്രമുക്തമായ കേരളം ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌. നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ദുരിതമകറ്റാനും അവരുടെ ജീവിത സുരക്ഷയുമാണ്‌ എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന്‌ വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്.

ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കുന്നതിനൊപ്പം ആശമാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രി പ്രൈമറി അധ്യാപകര്‍, സാക്ഷരതാ പ്രേരകുമാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, ഗിഗ്‌ തൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരോടുമുള്ള പക്ഷം സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. വയോജനങ്ങളോടും കുട്ടികളോടും സ്‌ത്രീകളോടുമുള്ള കരുതല്‍ പ്രകടമാണ്‌. ബിരുദ പഠനം സൗജന്യമാകുന്നത്‌ മറ്റൊരു മാതൃകയാണ്‌. എല്ലാവരേയും സാക്ഷരരാക്കിയ സംസ്ഥാനത്ത്‌ സ്‌കൂള്‍ പഠനം സൗജന്യമാണ്‌. ബിരുദപഠനം സൗജന്യമാകുന്നതോടെ എല്ലാവര്‍ക്കും ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഗവേഷണ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പും മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷനും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കുമെന്ന്‌ നേരത്തെ നല്‍കിയ വാഗ്‌ദാനം പാലിക്കുകയാണ്‌.

ഡിഎ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും അഷ്വേര്‍ഡ്‌ പെന്‍ഷനും ശമ്പള പരിഷ്‌കരണവും നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട്‌ ശത്രുതാമനോഭാവത്തോടെ പെരുമാറിയിരുന്നില്ലേല്‍, വെട്ടിക്കുറച്ച രണ്ടര ലക്ഷം കോടി രൂപ കിട്ടിയിരുന്നു എങ്കില്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നേരത്തെ കൊടുത്തുതീര്‍ക്കുമായിരുന്നു.

റോഡ്‌ അപകടങ്ങളില്‍പ്പെട്ട്‌ ചികിത്സ തേടുന്നവര്‍ക്ക്‌ ആദ്യത്തെ അഞ്ചുദിവസം പണരഹിത ചികിത്സയെന്ന ലൈഫ്‌ സേവര്‍ പദ്ധതി ശ്രദ്ധേയമായ ഒന്നാണ്‌. ആരോഗ്യ - വിദ്യാഭ്യാസ മേഖലകള്‍ക്ക്‌ ബജറ്റ്‌ മുന്തിയ പരിഗണന നല്‍കി. പരമ്പരാഗത മേഖലയ്‌ക്ക്‌ പ്രത്യേക പരിഗണനയും നല്‍കി. റോഡുകള്‍ക്കും പാലങ്ങള്‍ക്കും മതിയായ തുക അനുവദിച്ചു. 2269 കോടി രൂപ ചിലവില്‍ വയനാട്‌ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ കട്ടപ്പന - തേനി തുരങ്ക പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചതും വികസനത്തിന്‌ ഊന്നല്‍ നല്‍കുന്ന സര്‍ക്കാരാണെന്ന്‌ വ്യക്തമാക്കുന്നു. കാര്‍ഷിക വ്യവസായ മേഖലകളിലും ഐ.ടി അനുബന്ധ മേഖലകളിലും വികസന കുതിപ്പിന്‌ സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്‌.

പത്തു വര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേത്‌ എന്ന്‌ യുഡിഎഫ്‌ നേതാക്കള്‍ സമ്മതിച്ചില്ലേലും ജനങ്ങള്‍ തിരിച്ചറിയും. തകര്‍ന്നടിഞ്ഞ കേരളത്തെ പുനരുദ്ധരിക്കാനുള്ള കഠിനശ്രമമായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റേത്‌. അതിന്റെ തുടര്‍ച്ചയായുള്ള മുന്നേറ്റമാണ്‌ ഈ അഞ്ചുവര്‍ഷത്തേത്‌. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വിരോധത്താല്‍ കേരളത്തെ ശ്വാസം മുട്ടിക്കുമ്പോള്‍, ഒരുമിച്ചുനിന്ന്‌ എതിര്‍ക്കേണ്ടതിനു പകരം അതിന്‌ കൈയടിക്കുക മാത്രമല്ല, കേരളവിരുദ്ധമായ സമീപനം സ്വീകരിക്കുകയുമാണ്‌ യുഡിഎഫ്‌. ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.