Skip to main content

രക്തസാക്ഷികൾ


കാസര്‍ഗോഡ്
  1. സ. ഔഫ് അബ്ദു റഹിമാന്‍

    2020 December 23



    2020 ഡിസംബര്‍ 23-ന് രാത്രി കാഞ്ഞാങ്ങാട് പഴയ കടപ്പുറത്തെ ഡി.
    വൈ.എഫ്.ഐ. കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദു റഹിമാനെ
    മുസ്ലീം ലീഗ് അക്രമികള്‍ കുത്തി കൊലപ്പെടുത്തി.

  2. സ. അബൂബക്കര്‍ സിദ്ദിഖ്

    2018 August 05

    2018 ആഗസ്റ്റ് 5 ഞായറാഴ്ച രാത്രി കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ(എം) പ്രവര്‍ത്തകന്‍
    അബൂബക്കര്‍ സിദ്ദിഖിനെ (23 വയസ്സ്) ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊല
    പ്പെടുത്തി.

  3. സ: സി. നാരായണന്‍

    2015 August 28


    കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് കായക്കുന്നിലെ സി.പി.ഐ (എം)
    പ്രവര്‍ത്തകനായ സി. നാരായണനെ 2015 ആഗസ്റ്റ് 28 തിരുവോണ നാളില്‍ പകല്‍ 2.30-ന് ആര്‍.എസ്.
    എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
    ബൈക്കിലെത്തിയ അക്രമിസംഘം വീടിനടുത്തെ ക്ലബ്ബില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയാ
    യിരുന്ന നാരായണനെ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കുത്തുകയായിരു
    ന്നു. കൊലയ്ക്കു മുമ്പ് നാരായണന്റെ സഹോദരന്‍ അരവിന്ദനെ പ്രാദേശിക ബി.ജെ.പി നേതാവും
    അയല്‍വാസിയുമായ വിജയന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിജയന്റെ ഫോണ്‍വിളി
    യില്‍ പന്തികേട് തോന്നിയ അരവിന്ദന്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ജ്യേഷ്ഠന്‍ നാരായണനെ ആക്ര
    മിക്കുന്നതാണ് കണ്ടത്. ഓടിയെത്തിയ അരവിന്ദനെ അക്രമിസംഘം വടിവാളുകൊണ്ട് വെട്ടി
    വീഴ്ത്തി. നാരായണന്റെ ഭാര്യ: ബിന്ദു. അഭിജിത്ത്, പാര്‍വ്വതി എന്നിവര്‍ മക്കളാണ്.

  4. സ: പി. മുരളി

    2014 October 27

    കുമ്പള സൂരംബയലിലെ ശാന്തിപ്പള്ളത്തെ സി.പി.ഐ(എം) പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ
    യൂണിറ്റ് അംഗവുമായ പി. മുരളിയെ 2014 ഒക്‌ടോബര്‍ 27 വൈകുന്നേരം നാലേമുക്കാലിന്
    ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.
    കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന മുരളി സുഹൃത്ത് മഞ്ജുനാഥിനൊപ്പം കച്ചവടാവശ്യ
    ത്തിന് സീതാംഗോളിയില്‍ പോയി തിരിച്ചുവരികയായിരുന്നു. സൂരംബയലിലെ അപ്‌സര
    മരമില്ലിനു സമീപം എത്തിയപ്പോള്‍ രണ്ട് ബൈക്കിലായി എത്തിയ നാലംഗ ആര്‍.എസ്.എസ് ക്രിമിനല്‍
    സംഘം നീളമുള്ള കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ: രഞ്ജിനി.
    എട്ടുമാസം പ്രായമുള്ള മാളൂട്ടി മകള്‍.

  5. സ: അബ്ദുള്‍ ഷെരീഫ്

    2014 June 29

    കാസര്‍ഗോഡ്, പനത്തടി ഏരിയയിലെ, പാണത്തൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ
    അബ്ദുള്‍ ഷെരീഫിനെ 2014 ജൂണ്‍ 29-ന് ബി.ജെ.പി ക്രിമിനല്‍ സംഘം കുത്തി കൊലപ്പെടുത്തി.

  6. സ: എം.ബി. ബാലകൃഷ്ണന്‍

    2013 September 16

    ഉദുമ മാങ്ങാട്ടെ പാര്‍ടി പ്രവര്‍ത്തകനായ എം.ബി. ബാലകൃഷ്ണനെ 2013 സെപ്റ്റംബര്‍ 16
    തിരുവോണദിവസം കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി.

  7. സ: ടി. മനോജ് (കീക്കാനം)

    2012 February 02

    ഉദുമ പള്ളിക്കര കീക്കാനത്തെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും പാര്‍ടി കീക്കാനം
    ബ്രാഞ്ചംഗവുമായ ആലിങ്കാലില്‍ സ: ടി. മനോജിനെ 2012 ആഗസ്റ്റ് 2 ന്റെ ഹര്‍ത്താല്‍ ദിനത്തില്‍
    മുസ്ലീം ലീഗ് തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി

  8. സ. മുഹമ്മദ് റഫീക്ക് (മൊഗ്രാല്‍ പുത്തൂര്‍)

    2008 October 14

    2008 ഒക്‌ടോബര്‍ 14 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  9. സ. അബ്ദുല്‍ സത്താര്‍

    2008 September 27

    2008 സെപ്റ്റംബര്‍ 27-ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.

  10. സ. വീരേന്ദ്രന്‍ (ചാമക്കൊച്ചി)

    2001 April 19

    2001 ഏപ്രില്‍ 19 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  11. സ. പി.ജി.വിജയന്‍ (മാനടുക്കം)

    2000 April 08

    2000 ഏപ്രില്‍ 8 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  12. സ. പി.വി. കുഞ്ഞിക്കൃഷ്ണന്‍ (ഗുരുപുരം)

    2000 April 01

    2000 ഏപ്രില്‍ 1 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  13. സ. നാരായണനായക് (ചാമക്കൊച്ചി)

    2000 March 01

    2000 മാര്‍ച്ച് 1 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  14. സ. സുരേന്ദ്രന്‍ (കാഞ്ഞങ്ങാട്)

    1998 November 28

    1998 നവംബര്‍ 28 ന് ആര്‍.എസ്. എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  15. സ. ഭാസ്‌കര കുമ്പള

    1997 April 22

    1997 ഏപ്രില്‍ 22 ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  16. സ. അപ്പച്ചന്‍

    1990 April 14

    ബന്തടുക്ക വീട്ടിയാടിയിലെ സ: അപ്പച്ചന്‍ രക്തസാക്ഷിയായത് 1990 ല്‍ വിഷുപ്പുലരിയിലാണ്.
    കോണ്‍ഗ്രസ്-ഐക്കാര്‍ നടത്തിയ സംഘടിത ആക്രമണത്തിലാണ് സ. അപ്പച്ചന്‍ കൊല്ലപ്പെടുന്നത്. 1990
    ഏപ്രില്‍ 14 ന് സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പം പഞ്ചായത്ത്
    മെമ്പറെ കാണാനായി പുറപ്പെട്ടപ്പോള്‍ വഴിക്കുവെച്ചായിരുന്നു ആക്രമണം. കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ
    അന്ത്യശ്വാസം വലിക്കുകയായിരുന്നു.

  17. സ. കെ.വി.കുഞ്ഞിക്കണ്ണന്‍

    1987 March 23

    1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  18. സ. സി. കോരന്‍

    1987 March 23

    1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  19. സ. പി.കുഞ്ഞപ്പന്‍

    1987 March 23

    1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  20. സ. എം. കോരന്‍

    1987 March 23

    1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  21. സ. ആലവളപ്പില്‍ അമ്പു

    1987 March 23

    1987 മാര്‍ച്ച് 23 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  22. സ. ബാലകൃഷ്ണന്‍ (കൊല്ലങ്കാനം)

    1986 August 08

    1986 ആഗസ്റ്റ് 8 ന് പോലീസ് വെടിവെപ്പില്‍ മരിച്ചു.

  23. സ. ദാമോദരന്‍ പാണ്ടി

    1985 October 22

    1985 ഒക്‌ടോബര്‍ 22 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  24. സ. ടി.കെ ഗംഗാധരന്‍

    1983 August 11

    1983 ആഗസ്റ്റ് 11 ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  25. സ. പ്രഭാകരന്‍ മാവുങ്കാല്‍

    1983 March 27

    1983 മാര്‍ച്ച് 27 ന് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ സഖാവിനെ കൊലപ്പെടുത്തി.

  26. സ. ടി. തങ്കപ്പന്‍

    1982 February 10

    1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  27. സ. ആനക്കല്ല് ഗോവിന്ദന്‍

    1982 February 10

    1982 ഫെബ്രുവരി 10 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

  28. സ. ടി. അപ്പ കോടോത്ത്

    1979 October 30

    1979 ഒക്‌ടോബര്‍ 30 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

  29. സ. ബാലകൃഷ്ണന്‍ ബേത്തലം

    1974 June 09

    1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  30. സ. കെ. നാരായണന്‍ കീഴ്മാല (പാറക്കോല്‍)

    1974 June 09

    1974 ജൂണ്‍ 9 ന് കോണ്‍ഗ്രസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  31. സ.വരദരാജപൈ

    1968 June 12

    1968-ല്‍ ജൂണ്‍ 12-ന് കാസര്‍ഗോഡ് ബസ്സുടമകളുടെ ഗുണ്ടകള്‍ കൊലപ്പെടുത്തി.
     

  32. സ: മഹാബലഷെട്ടി

    1958 September 01

    പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
    ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  33. സ: ചെന്നപ്പഷെട്ടി

    1958 September 01

    പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1 ന് ജന്മി ഗുണ്ടകളും നാടുവാഴികളും
    ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  34. സ: സുന്ദര ഷെട്ടി

    1958 September 01

    പൈവളിഗെ രക്തസാക്ഷി. 1958 സെപ്തംബര്‍ 1-ന് ജന്മി ഗുണ്ടകളും നാടുവാഴികളും ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തി.

  35. സ: കോയിത്താറ്റില്‍ ചിരുകണ്ഠന്‍

    1943 March 29

    കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  36. സ: പൊടോര കുഞ്ഞമ്പുനായര്‍

    1943 March 29

    കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  37. സ: പള്ളിക്കല്‍ അബൂബക്കര്‍

    1943 March 29

    കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  38. സ: മഠത്തില്‍ അപ്പു

    1943 March 29

    കയ്യൂര്‍ രക്തസാക്ഷി. 1943 മാര്‍ച്ച് 29 ന് തൂക്കിലേറ്റപ്പെട്ടു.

  39. സ: രവീന്ദ്ര റാവു (ബാലനടുക്കം)

    ദേലംപാടിയിലെ പാര്‍ടി പ്രവര്‍ത്തകനായ സ: രവീന്ദ്രറാവുവിനെ 2011 ല്‍ കോണ്‍ഗ്രസ്
    ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തി.

  40. സ. കല്ലുവരമ്പത്ത് അപ്പകുഞ്ഞി (കാഞ്ഞങ്ങാട്)

    1948-ലെ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ എം.എസ്.പിക്കാര്‍ കൊലപ്പെടുത്തി.

കണ്ണൂര്‍
  1. സ. കെ ഖാലിദ്

    2022 November 23

    2022 നവംബർ 23ന് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചാണ്  തലശേരി നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ സഖാവ് കെ ഖാലിദിനെ ലഹരി മാഫിയ സംഘം കുത്തി കൊലപ്പെടുത്തിയത്. സമീപകാലത്തായി തലശ്ശേരി ഭാഗത്ത് പ്രബലമായ ലഹരി മാഫിയക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുമാണ് സ. ഖാലിദിനേയും സിപിഐ എം കണ്ണൂർ നെട്ടൂർ ബ്രാഞ്ചംഗമായ സ. പൂവനാഴി ഷമീറിനേയും ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയത്.

  2. സ. പൂവനാഴി ഷമീർ

    2022 November 23

    2022 നവംബർ 23നു വൈകിട്ട് 4 മണിയോട് കൂടി തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സിപിഐ എം കണ്ണൂർ നെട്ടൂർ ബ്രാഞ്ചംഗമായ സഖാവ് പൂവനാഴി ഷമീറിനെ ലഹരി മാഫിയ സംഘം കുത്തി കൊലപ്പെടുത്തിയത്. സമീപകാലത്തായി തലശ്ശേരി ഭാഗത്ത് പ്രബലമായ ലഹരി മാഫിയക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയും ലഹരി വിൽപ്പന ചോദ്യം ചെയ്തതിനുമാണ് സ. ഷമീറിനേയും സ. ഖാലിദിനേയും ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയത്.

  3. സ. ഹരിദാസ്

    2022 February 21

    പാർട്ടിയുടെ സജീവ പ്രവർത്തകനായ സഖാവിനെ 2022 ഫെബ്രുവരി 21ന്  പുലർച്ചെ 2 മണിയ്ക്ക് ആർഎസ്എസുകാർ വെട്ടിക്കൊല്ലുകയായിരുന്നു.

  4. സ.കണ്ണിപ്പൊയ്യില്‍ ബാബു (കെ.പി.ദിനേശ് ബാബു)

    2018 May 07

    പാര്‍ടി പള്ളൂര്‍ എല്‍.സി. അംഗവും, മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍
    ബാബു (കെ.പി.ദിനേശ് ബാബു)വിനെ ആര്‍.എസ്.എസ്. ക്രിമിനല്‍ സംഘം 2018 മെയ് 7-ന് കഴുത്തറുത്ത്
    കൊലപ്പെടുത്തി.

  5. കെ.മോഹനന്‍

    2016 October 10

    2016 ഒക്ടോബര്‍ 10 നവരാത്രിനാള്‍ പകല്‍ 10.20-ന് വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും
    പടുവിലായി എല്‍.സി. അംഗവും, കള്ളുഷാപ്പ് തൊഴിലാളിയുമായ കെ.മോഹനനെ ആര്‍.എസ്.എസ്.
    ക്രമിനല്‍ സംഘം ജോലിക്കിടയില്‍ ഷാപ്പില്‍ കയറി വെട്ടികൊലപ്പെടുത്തി.

  6. സ. സി.വി.ധനരാജ് പയ്യന്നൂര്‍

    2016 July 11

    2016 ജൂലൈ 11-ന് ഡി.വൈ.എഫ്.ഐ. കുന്നരു മേഖലാ മുന്‍സെക്രട്ടറിയും സജീവ
    സി.പി.ഐ(എം) പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ ആര്‍.എസ്.എസുകാര്‍ വീട്ടില്‍കയറി
    വെട്ടികൊലപ്പെടുത്തി.

  7. സി.വി. രവീന്ദ്രന്‍

    2016 May 19

    നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പിണറായി കമ്പനിമൊട്ടയിലെ
    പാര്‍ടി പ്രവര്‍ത്തകന്‍ സി.വി.രവീന്ദ്രനെ 2016 മെയ് 19-ന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ്
    വീഴ്ത്തി ലോറി കയറ്റി കൊലപ്പെടുത്തി.

  8. സ. സുബീഷ് എം.സി. പൊയിലൂര്‍

    2015 June 07

    2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള
    പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സുബീഷും, സ.ഷൈജും കൊല്ലപ്പെടുന്നത്.

  9. സ. ഷൈജു.കെ. പൊയിലൂര്‍

    2015 June 07

    2015 ജൂണ്‍ 7-ന് ആര്‍.എസ്.എസ്. അക്രമങ്ങളെ പ്രതിരോധിക്കുന്നതിനിടയിലുള്ള
    പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ്  സ.ഷൈജു കൊല്ലപ്പെടുന്നത്.

  10. പള്ളിച്ചാല്‍ വിനോദന്‍

    2015 April 15

    പാനൂര്‍, വടക്കെ പൊയിലൂരിലെ തെങ്ങുകയറ്റ തൊഴിലാളിയായ സഖാവ് വിനോദ് നിര്‍ദ്ദന
    കുടുംബത്തിന്റെ ഏക അത്താണിയാണ്. അഞ്ചുവര്‍ഷം മുമ്പ് ആര്‍.എസി.എസിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ചെങ്കൊടിക്ക് കീഴില്‍ അണിനിരന്നതുമുതല്‍ ആര്‍.എസ്.എസുകാരുടെ കണ്ണിലെ കരടായിരുന്നു. 2015 ഏപ്രില്‍ 15-ന് രാത്രി പ്രദേശത്തെ രണ്ട് ചെറുപ്പക്കാരെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതറിഞ്ഞ്
    സംഭവം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ആര്‍.എസ്.എസ്. ക്രിമിനല്‍ സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

  11. സരോജിനി അമ്മ

    2015 February 28

    പിണറായില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ബ്രാഞ്ച് സെക്രട്ടറി ഷൈജന്റെ
    മാതാവായിരുന്നു സരോജിനി. 2015 ഫെബ്രുവരി 27-ാം തീയതി അര്‍ദ്ധരാത്രിയോടെയാണ്
    ഷൈജന്റെ വീട് ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ സരോജിനി അമ്മയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി 28-നാണ് സഖാവ്
    മരണപ്പെടുന്നത്.

  12. ഒ. പ്രേമന്‍

    2015 February 26

    ചിറ്റാരിപ്പറമ്പിലെ സി.പി.ഐ (എം) ചുണ്ടയില്‍ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റുമാ
    യിരുന്ന സ: ഓണിയന്‍ പ്രേമനെ 2015 ഫെബ്രുവരി 25 ന് രാത്രി ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം
    വെട്ടി പരിക്കേല്‍പ്പിക്കുകയും ഫെബ്രുവരി 26-ന് സഖാവ് മരണപ്പെടുകയും ചെയ്തു.

  13. സി. അഷ്‌റഫ്

    2011 May 19

    പിണറായി പാനുണ്ടയിലെ സി.പി.ഐ(എം) പ്രവര്‍ത്തകനായിരുന്ന സ: സി. അഷ്‌റഫിനെ 2011 മെയ്
    19 ന് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും മെയ് 21-ന് സഖാവ് മരണ
    പ്പെടുകയും ചെയ്തു.

  14. സ. പി.വി. മനോജ്

    2010 January 17

    കല്യാശ്ശേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സ: പി.വി. മനോജിനെ 2010
    ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  15. കട്ടന്‍രാജു കൂത്തുപറമ്പ് മാലൂര്‍ ഈസ്റ്റ്

    2009 November 09

    2009 നവംബര്‍ 9-ന് തൃക്കടാരിപൊയില്‍ ബസ് സ്റ്റാന്‍ഡ് ഫീസ് പിരിക്കുന്നതിനുവേണ്ടി കാലത്ത് ബസ്
    സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി
    വെട്ടികൊലപ്പെടുത്തിയത്. അടിയന്തിരാവസ്ഥകാലത്ത് പാര്‍ടി സംരക്ഷണത്തിനുവേണ്ടി ഈ പ്രദേശത്ത്
    അഹോരാത്രം പ്രവര്‍ത്തിച്ച സഖാവാണ് കട്ടന്‍ രാജു.

  16. സ. ജി. പവിത്രന്‍

    2009 March 27

    ചിറ്റാരിപ്പറമ്പ് രക്തസാക്ഷി. 2009 മാര്‍ച്ച് 27-ന് ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന
    സമയത്താണ് ആര്‍.എസ്.എസുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. ദേശാഭിമാനി പത്രവിതരണ
    ക്കാരനും, ചിറ്റാരിപറമ്പ് എല്‍.സി. അംഗവും, ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ്
    കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

  17. സ. ചന്ദ്രന്‍

    2009 March 15

     2009 മാര്‍ച്ച് 15-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. വീട്ടികയറി
    വെട്ടികൊലപ്പെടുത്തുകയായിരുന്നു.

  18. ഒ.ടി. വിനീഷ്

    2009 March 14

    ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ചിറയ്ക്കല്‍ അരയമ്പത്തെ സ: ഒ.ടി. വിനിഷീനെ ഒരു സംഘം
    എന്‍.ഡി.എഫുകാര്‍ 2009 മാര്‍ച്ച് 14-ന് വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  19. സ: അജയന്‍

    2009 March 11

    2009 മാര്‍ച്ച് 11-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

  20. സ. ഇ.പി രവീന്ദ്രന്‍

    2009 January 17

    മാഹി രക്തസാക്ഷി. 2009 ജനുവരി 17-ന് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം കൊലപ്പെടുത്തി. ചായക്കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് മുന്‍ബ്രാഞ്ച് സെക്രട്ടറി കൂടിയായ രവീന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. 

  21. സ. കെ. ലതേഷ്

    2008 December 31

    2008 ഡിസംബര്‍ 31-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.
    തിരുവങ്ങാട് എല്‍.സി. അംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ സഖാവിനെ കടലിലിട്ട് വെട്ടിയാണ്
    കൊലപ്പെടുത്തിയത്.

  22. സ. കെ.പി. സജീവന്‍

    2008 December 17

    പഴശ്ശി രക്തസാക്ഷി - 2008 ഡിസംബര്‍ 17. എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

  23. സ. നരോത്ത് ദിലീപന്‍

    2008 August 24

    കാക്കയങ്ങാട് രക്തസാക്ഷി - 2008 ആഗസ്റ്റ് 24. എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തി.

  24. സ. യു.കെ സലീം

    2008 July 23

    2008 ജൂലൈ 23-ന് പാര്‍ടിയുടെ ചുവരെഴുത്ത് എന്‍.ഡി.എഫുകാര്‍ മായ്ക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സഖാവിനെ വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്.

  25. സ. അനീഷ്

    2008 March 07

    പുത്തൂര്‍ രക്തസാക്ഷി. 2008 മാര്‍ച്ച് 7-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി

  26. സ. രഞ്ജിത്ത് കുമാര്‍

    2008 March 05

    2008 മാര്‍ച്ച് 5-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. ഓട്ടോഡ്രൈവറായ സഖാവിനെ ജോലിക്കിടെ തലശ്ശേരി ടൗണില്‍ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.

  27. സ. ജിജേഷ് കെ പി

    2008 January 27

    സി പി ഐ (എം) കോടിയേരി നങ്ങാറത്ത് പീടിക ബ്രാഞ്ച് അംഗം സ. ജിജേഷിനെ 2008 ജനുവരി
    27ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഘപരിവാര്‍ ക്രിമിനല്‍ സംഘം വെട്ടിക്കൊന്നത്.
    സുഹൃത്തുക്കളോടൊപ്പം വിവാഹവീട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ തലശ്ശേരി-ചൊക്ലി റോഡില്‍
    നങ്ങാറത്ത്പീടിക ഓവ്പാലത്തിന് സമീപം വച്ചാണ് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവരെ
    അക്രമികള്‍ ആയുധം കാട്ടി വിരട്ടി ഓടിച്ചശേഷം തലയ്ക്കും കഴുത്തിനും കാലിനും ഉള്‍പ്പെടെ 34 തവണ
    വെട്ടിയാണ് സഖാവിനെ കൊലചെയ്തത്.

  28. സ. ധനേഷ് എം

    2008 January 12

    അഴിക്കോട് മീന്‍കുന്നിനടുത്ത വലിയപറമ്പിലെ എം ധനേഷ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘത്തിന്റെ
    അക്രമത്തിലാണ് രക്തസാക്ഷിയായത്. 2008 ജനുവരി 12 ന് രാത്രി പത്തേകാലോടെയായിരുന്നു
    കൊലപാതകം. 26 വയസ്സുകാരനായ ധനേഷ് കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ടാങ്കര്‍
    തൊഴിലാളിയായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ്, ഇരുട്ടിന്റെ
    മറവില്‍ പതിയിരുന്ന പത്തോളം ആര്‍ എസ് എസ് കാപാലികസംഘം വടിവാള്‍ കൊണ്ട് സഖാവിനെ
    വെട്ടിക്കൊന്നത്.

  29. സ.പാറായി പവിത്രന്‍

    2007 November 09

    2007 നവംബര്‍ 9-ന് രക്തസാക്ഷിത്വം വരിച്ച പാറായി പവിത്രന്‍ തലശ്ശേരി പൊന്ന്യം നായനാര്‍
    റോഡ് നാമത്ത് മുക്കിലെ പാര്‍ടി അനുഭാവിയായിരുന്നു. തലേ ദിവസം ആര്‍ എസ് എസ് കാരാല്‍
    കൊലചെയ്യപ്പെട്ട എം.കെ. സുധീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ദിവസം കാലത്ത് പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് സഖാവിനെ ആര്‍ എസ് എസുകാര്‍ മാരകായുധങ്ങളോടെ ആക്രമിച്ച്
    കൊലപ്പെടുത്തിയത്.

  30. സ. എം കെ സുധീര്‍കുമാര്‍

    2007 November 05

    തലശ്ശേരി കൊടക്കളം മൂന്നാം കണ്ടി വീട്ടില്‍ എം കെ സുധീര്‍കുമാറിനെ 2007 നവംബര്‍ അഞ്ചിന് ആര്‍
    എസ് എസ് ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തെ
    കാവുംഭാഗം - പോതിയോടം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് സഖാവിനെ ആര്‍ എസ് എസുകാര്‍
    ആക്രമിച്ചത്. മൂന്നാംകണ്ടി ബാലന്റെയും കെ സി ശാന്തയുടെയും മകനായ സുധീറിന്, രക്തസാക്ഷിത്വം
    വരിക്കുമ്പോള്‍ 38 വയസ് പ്രായമായിരുന്നു. ഭാര്യ പ്രീത, മക്കള്‍ പ്രയാഗ്, പ്രജിന.

  31. സ. കോട്ടത്തെ കുന്നില്‍ യാക്കൂബ്

    2006 June 13

    2006 ജൂണ്‍ 13 ന് രാത്രി 9.30 നാണ് മീത്തലെ പുന്നാട് കോട്ടത്തെ കുന്നില്‍ യാക്കൂബിനെ
    അമ്പതോളം വരുന്ന ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം
    സൃഷ്ടിച്ചശേഷമാണ് ഇരുപത്തിനാലുകാരനായ യാക്കൂബിനെ വകവരുത്തിയത്. ചുമട്ടുതൊഴിലാ
    ളിയായ യാക്കൂബ് സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ആണിക്കല്ല് വളപ്പിലെ
    മൊയ്തൂട്ടിയുടെയും സഫിയയുടെയും മകനാണ് യാക്കൂബ്. മൂന്ന് മക്കളുടെ പിതാവായ
    യാക്കൂബിന്റെ ഭാര്യ തസ്‌ലിമയാണ്.

  32. സ. റിജിത്ത്

    2005 October 03

    കണ്ണപുരം ചുണ്ടയില്‍ പാവപ്പെട്ട തൊഴിലാളി കുടുംബാംഗമായ സ. റിജിത്ത് കണ്ണപുരത്തെ
    യും ചൂണ്ടയിലേയും ഉശിരനായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു. ചെറുപ്പത്തിലെ കുടുംബം
    പോറ്റാന്‍ നിര്‍മ്മാണത്തൊഴിലിലേര്‍പ്പെട്ട സഖാവ് പാര്‍ടിപ്രവര്‍ത്തനങ്ങളിലും, വര്‍ഗ- ബഹുജന
    സംഘടനാപ്രവര്‍ത്തനങ്ങളിലും, കലാകായിക സാമൂഖ്യക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ആര്‍എസ്എസ് കാപാലികന്മാരാണ് 2005 ഒക്ടോബര്‍ 3-ന് സ. റിജിത്തിനെ കൊലചെയ്തത്.

  33. സ. മുഹമ്മദ് ഇസ്മയില്‍

    2002 July 12

    വിളക്കോട്ടെ സഖാവ് എം എച്ച് മുഹമ്മദ് ഇസ്മയിലിനെ 2002 ജൂലൈ 12-ന് ആര്‍എസ്എസ്
    കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി
    പി ഐ എമ്മിന്റെ വിളക്കോട് ബ്രാഞ്ച് അംഗമായിരുന്നു ഇസ്മയില്‍.

  34. സ. താഴെയില്‍ അഷറഫ്

    2002 February 05

    2002 ഫെബ്രുവരി 5 ന് ഉച്ചക്കാണ് സഖാവിനെ ആര്‍.എസ്.എസ് - ബി.ജെ.പി അക്രമസംഘം
    കൊല ചെയ്തത്. പാനൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന അഷ
    റഫിനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

  35. സ. പി. കൃഷ്ണന്‍

    2001 November 11

    പന്നിയൂര്‍ കാരാക്കൊടിയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐ യുടെയും ഉശിരന്‍
    പ്രവര്‍ത്തകനായിരുന്നു സ. പി കൃഷ്ണന്‍. തളിപ്പറമ്പിനടുത്ത് സെയ്ദ് നഗറില്‍ വെച്ചാണ് 2001 നവംബര്‍
    11-ന് ലീഗ് ക്രിമിനലുകള്‍ കൃഷ്ണനെ പൈശാചികമായി കൊലപ്പെടുത്തിയത്. പന്നിയൂര്‍ മേഖലയില്‍
    മുസ്ലീം വിഭാഗത്തില്‍പെട്ട നിരവധി പേര്‍ സി പി ഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍
    തുടങ്ങിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെ പന്നിയൂരില്‍ കുഴപ്പം
    കുത്തിപ്പൊക്കുകയായിരുന്നു ലീഗ്. അതിന്റെ ഭാഗമായിത്തന്നെയാണ് ആസൂത്രിതമായി കൃഷ്ണനെ
    കൊലപ്പെടുത്തിയത്.

  36. സ. എം. വിജയന്‍

    2001 May 10

    തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ സഖആവ് മൗവ്വല്‍ വിജയന്‍ എന്ന വിജൂട്ടി. 2001 മെയ്
    10-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഒരു സംഘം ആര്‍ എസ് എസ് ക്രിമിനലുകള്‍
    വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ് ബൂത്തില്‍ എല്‍ ഡി
    എഫിന്റെ പോളിങ്ങ് ഏജന്റായിരുന്ന വിജൂട്ടി പോളിങ്ങ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടയിലാണ് ആര്‍
    എസ് എസ് കാപാലികരുടെ കൊലക്കത്തിക്കിരയായത്.

  37. സ. രാജീവന്‍

    2001 April 10

    നടുവില്‍ മാമ്പള്ളത്തെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും സജീവ
    പ്രവര്‍ത്തകനായിരുന്നു പുതുശ്ശേരി രാജീവന്‍. മാമ്പള്ളത്തും പരിസരപ്രദേശങ്ങളിലും കമ്മ്യൂ
    ണിസ്റ്റ്-യുവജനപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട ആര്‍ എസ് എസുകാരാണ് 2001 ഏപ്രില്‍ 10-ന്
    സഖാവിന്റെ ജീവന്‍ കവര്‍ന്നത്.

  38. സ. അരീക്കല്‍ അശോകന്‍

    2000 December 05

    സി പി ഐ എം കുറ്റേരി കെ സി മുക്ക് ബ്രാഞ്ച് അംഗമായിരുന്ന സ. അരീക്കല്‍ അശോകന്‍. 2000
    ഡിസംബര്‍ 5-ന് ആര്‍ എസ് എസുകാരാണ് സഖാവിനെ കൊലപ്പെടുത്തിയത്. കുറ്റേരിയിലും പരിസര
    പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്. വീടിന്റെ മുകളിലത്തെ നിലയില്‍
    മുറിയില്‍ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ് എസ് കാപാലികര്‍
    പിഞ്ചോമനയുടെ മുന്നില്‍ വച്ച് വെട്ടിക്കീറുകയായിരുന്നു.

  39. എം വിജേഷ്

    2000 December 04

    സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ്
    അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന്
    ആര്‍ എസ് എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട്
    യുവ സഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍ എസ് എസ് ക്രിമിനലുകള്‍ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി വെട്ടിനുറുക്കിയത്.

  40. സ. ടി എം രജീഷ്

    2000 October 26

    ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് 2000 ഒക്ടോബര്‍ 26-ന് കൊളശ്ശേരിയിലെ ടി എം
    രജീഷിനെ കൊലചെയ്തത്. കുയ്യാലിയിലെ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡി
    വൈ എഫ് ഐ പ്രവര്‍ത്തകനായ ഈ ഇരുപതുകാരനെ ആര്‍ എസ് എസുകാര്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക്
    വേണ്ട പശ്ചാത്തലമൊരുക്കിയത് 14 കാരനായ കുട്ടിക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു.
    കുട്ടികളെ പോലും കൊടുംക്രിമിനലാക്കി ഉപയോഗിക്കാമെന്ന് തെളിയിച്ച സംഭവമാണ് രജീഷിന്റെ
    കൊലപാതകം.

  41. സ. പി ശ്രീജിത്ത്

    2000 October 04

    സഖാക്കള്‍ പി ശ്രീജിത്ത്, എം വിജേഷ് എന്നിവരെ 2000 ഡിസംബര്‍ 4-ന് ആര്‍ എസ് എസുകാരാണ്
    അരുംകൊല ചെയ്തത്. ആയിത്തറ പ്രദേശത്തെ ഫാസിസ്റ്റ് ശക്തികളുടെ ചൊല്‍പ്പടിയിലേക്ക് കൊണ്ടുവരുന്നതിന്
    ആര്‍എസ്എസുകാര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരാണ് രണ്ട്
    യുവസഖാക്കളും. ഇതിനിടയിലാണ് ഒരു കൂട്ടം ആര്‍എസ്എസ് ക്രിമിനലുകള്‍ ഒരു ദിവസം
    ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അടുത്തടുത്ത സ്ഥലത്തുവച്ച് രണ്ടുപേരെയും നിഷ്ഠൂരമായി
    വെട്ടിനുറുക്കിയത്.

  42. സ. കെ. സജീവന്‍

    2000 February 17

    സി പി ഐ എം കോയ്യോട് കലാസമിതി എ ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ്
    പ്രസിഡന്റുമായിരുന്ന സ. കെ.സജീവനെ 2000 ഫെബ്രുവരി 17-ന് ആര്‍ എസ് എസ്
    കാപാലികസംഘത്തില്‍പ്പെട്ട ഒരു ക്രിമിനലാണ് കൊലപ്പെടുത്തിയത്. യാതൊരുവിധ സംഘര്‍ഷവും
    ഇല്ലാതിരുന്ന കൊയ്യോട് തികച്ചും അപ്രതീക്ഷിതമായിരുന്നു കൊലപാതകം. സമാധാനം നിലനില്‍ക്കുന്ന
    സി പി ഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.

  43. സ. കുടിയാന്‍മല സതീശന്‍

    2000 January 15

    ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും
    രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 15-ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

  44. സ. കുടിയാന്‍മല പ്രകാശന്‍

    2000 January 13

    ആര്‍.എസ്.എസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലാണ് സഖാവ് സതീശനും പ്രകാശും
    രക്തസാക്ഷികളാകുന്നത്. 2000 ജനുവരി 13-ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

  45. സ. കുഞ്ഞിക്കണ്ണന്‍

    1999 December 03

    1999 ഡിസംബര്‍ 3-ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി. സഖാവിന്റെ
    അയല്‍പകത്തെ വീടിന്റെ കോലായില്‍ ഇരിക്കുകയായിരുന്ന സഖാവിനെ സംഘടിച്ചെത്തിയ ആര്‍.എസ്.എസ്.
    ക്രിമിനലുകള്‍ വീടിന്റെ അടുക്കളയില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കെ.സി മുക്ക് രക്തസാക്ഷി

  46. സ. കൃഷ്ണന്‍ നായര്‍

    1999 December 02

    മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ തെക്കേ കോട്ടെന്റവിടെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ
    കൃഷ്ണന്‍നായരെ 1999 ഡിസംബര്‍ 2-ന് ആര്‍.എസ്.എസ്. കാപാലിക സംഘം വീട്ടില്‍ കയറി വെട്ടിനുറുക്കി
    കൊല്ലുകയായിരുന്നു. 75 വയസു കഴിഞ്ഞ അമ്മയുടെ അടുത്ത് പൂജാമുറിയിലിരിക്കുമ്പോള്‍
    രാത്രി എട്ടുമണിയോടെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ കൃഷ്ണന്‍ നായരെ കൊന്നത്.
    അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും മുന്നില്‍ പൂജാമുറിയില്‍ തന്നെ കൃഷ്ണന്‍ നായര്‍
    പിടഞ്ഞുവീണു മരിച്ചു.

  47. സ. കനകരാജ്

    1999 December 02

    പാനൂര്‍ എലാങ്കോട്ടെ സി പി ഐ എം പ്രവര്‍ത്തകനായ കനകരാജിനെ 1999 ഡിസംബര്‍ 2-ന് ആര്‍.എ
    സ്.എസ് കാപാലികര്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരില്‍ കച്ചവടക്കാരനായിരുന്ന കനകരാജ്
    വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു. കണ്ട് ഇഷ്ടപ്പെട്ട
    പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനും ഉറപ്പുകൊടുക്കാനും നിശ്ചയിച്ച ദിവസമായിരുന്നു ഡിസംബര്‍ 2. എന്നാല്‍ ആര്‍ എസ് എസ് കാപാലികര്‍ ബോംബും വടിവാളുകളുമായെത്തി സഖാവിനെ വെട്ടിപ്പിളര്‍ന്നുകൊന്നു.

  48. സ. വി പി മനോജ്

    1999 December 01

    സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലാതിരുന്നിട്ടും ആര്‍എസ്എസ്-ബിജെപി അക്രമികളുടെ
    കൊലക്കത്തിക്കിരയാക്കി പിടഞ്ഞുമരിക്കേണ്ടിവന്ന പാത്തിപ്പാലത്തെ സഖാവാണ് വി പി മനോജ്. മനസ്സിനുളളില്‍ മാത്രം രാഷ്ട്രീയ വിശ്വാസം കൊണ്ടുനടന്നിരുന്ന മനോജിനെ ആര്‍ എസ് എസ് - ബി ജെ പി അക്രമികള്‍ 1999 ഡിസംബര്‍ ഒന്നിന് കാലത്ത് 11 മണിയോടെ പത്തായക്കുന്നില്‍ നടുറോഡിലിട്ടാണ്
    വെട്ടിക്കൊലപ്പെടുത്തിയത്.

  49. സ. വി സരേഷ്

    1999 October 01

    പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999-ല്‍ ആര്‍ എസ് എസ്
    ആക്രമണത്തില്‍ രക്തസാക്ഷികളായി. സി.പി.ഐ(എം)നു നേരെ വര്‍ഗീയ മതഭ്രാന്തന്‍മാരായ ആര്‍ എസ്
    എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടയിലാണ് രണ്ടു
    സഖാക്കളും കൊലച്ചെയ്യപ്പെട്ടത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി രാജ്യമെമ്പാടും ജനകീയ
    പ്രതിരോധനിര ശക്തിപ്പെടുത്തേണ്ടുന്ന സന്ദര്‍ഭത്തിലാണ് രക്തസാക്ഷി സ്മരണ നാം പുതുക്കുന്നത്.

  50. വി പി പ്രദീപന്‍

    1999 October 01

    പുല്യോട് സി എച്ച് നഗറിലെ സഖാക്കള്‍ വി സരേഷും വി പി പ്രദീപനും 1999 ഒക്ടോബര്‍ 1-ന് ആര്‍
    എസ് എസ് ആക്രമണത്തില്‍ രക്തസാക്ഷികളായി. സി പി ഐ-എമ്മിനു നേരെ വര്‍ഗീയ മതഭ്രാന്തന്മാരായ
    ആര്‍എസ്എസ്സുകാര്‍ നടത്തുന്ന ആക്രമണത്തിനെതിരായി ധീരമായ ചെറുത്തുനില്‍പ്പ്
    നടത്തുന്നതിനിടയിലാണ് രണ്ടു സഖാക്കളും കൊലച്ചെയ്യപ്പെട്ടത്.

  51. സ. ടി വി ദാസന്‍

    1999 August 28

    കോടിയേരി പാറാലിലെ സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ടി വി ദാസന്‍. പാറാല്‍
    ആച്ചുകുളങ്ങരയിലെ ഇടവഴിയില്‍ വെച്ച് 1999 ആഗസ്ത് 28നാണ് ആര്‍ എസ് എസ് ഭീകരസംഘം ദാസനെ
    വെട്ടിപ്പിളര്‍ന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ കൊലക്കളമാക്കി മാറ്റാനുള്ള
    ബി ജെ പി - ആര്‍ എസ് എസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു ദാസന്‍ വധം. ഒരു
    കുടുംബത്തിന്റെയാകെ അത്താണിയായ ദാസനെ മത്സ്യവില്‍പ്പനയ്ക്കിടയിലാണ് ക്രിമിനല്‍ സംഘം
    വെട്ടിനുറുക്കിയത്.

  52. സ. കേളോത്ത് പവിത്രന്‍

    1998 November 01

    1998 നവംബര്‍ 1-ന് പൊയിലൂര്‍ വെച്ച് ആര്‍.എസ്.എസുകാര്‍
    കൊലപ്പെടുത്തുകയുണ്ടായി. ജീപ്പ് ഡ്രൈവറായിരുന്ന സഖാവിനെ ജോലിക്കിടയില്‍ പൊയിലൂര്‍
    ഠൗണില്‍ വെച്ചാണ് പകല്‍സമയത്ത് വെട്ടിക്കൊലപ്പെടുത്തിയത്.

  53. സ. പി.വി സുരേന്ദ്രന്‍

    1997 November 28

    പയ്യന്നൂര്‍ രക്തസാക്ഷി - 1997 നവംബര്‍ 28 

  54. സ. എം കെ സുരേന്ദ്രന്‍

    1997 October 07

    സി പി ഐ കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സ. എം കെ സുരേന്ദ്രന്‍ 1997
    ഒക്ടോബര്‍ 7-ന് ആര്‍ എസ് എസ് കാപാലികരാല്‍ കൊലച്ചെയ്യപ്പെട്ട സഖാവാണ്. കല്ലുകൊത്ത് തൊഴി
    ലാളിയായി ജീവിതം നയിച്ച സ. സുരേന്ദ്രന്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. രാത്രി സുരേന്ദ്രനും
    മറ്റ് സഖാക്കളും നടന്നുപോകുമ്പോള്‍ ആര്‍ എസ് എസ് ക്രിമിനലുകള്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന്
    കടന്നാക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍
    കോളേജില്‍ വച്ച് പിറ്റേന്ന് മരണപ്പെട്ടു.

  55. സ. എ.ടി.സുഗേഷ്

    1997 February 25

    സി പി എം വടക്കുമ്പാട് ഗുംടി ബ്രാഞ്ചംഗവും ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റുമാ
    യിരുന്നു സുഗേഷ്. ഒരു മുസ്ലീം തീവ്രവാദി സംഘടനയില്‍പ്പെട്ട ഗുണ്ടകളാണ് 1997 ഫെബ്രുവരി 25
    ന് രാത്രി സഖാവിനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍
    ചികില്‍സയിലായിരുന്ന സുഹൃത്തിനെ കണ്ടശേഷം ഉത്സവം കാണാനായി ഓട്ടോറിക്ഷയില്‍
    പോകുമ്പോഴാണ് സുഗേഷിനെ തീവ്രവാദികള്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്.

  56. സ. മാമന്‍ വാസു

    1995 December 12

    സി പി ഐ എമ്മിന്റെ ചൊക്ലി ടൗണ്‍ ബ്രാഞ്ച് മെമ്പറും, ചുമട്ടുതൊഴിലാളി യൂണിയന്‍
    (സി ഐ ടി യു) ചൊക്ലി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സ. വാസു. ആത്മാര്‍ത്ഥമായ
    പൊതുപ്രവര്‍ത്തനങ്ങളിലൂടെ ചൊക്ലിയിലെ എല്ലാവിധ ജനങ്ങളുടേയും സ്‌നേഹാദരങ്ങള്‍ നേടിയ സ.
    വാസുവിനെ 1995 ഡിസംബര്‍ 12 ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബിജെപി - ആര്‍ എസ് എസ് നേതൃത്വത്തിന്റ ആസൂത്രണത്തിന്റെ ഭാഗമായി ആര്‍ എസ്
    എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  57. സ. മധു

    1994 December 25

    കൂത്തുപറമ്പ് രക്തസാക്ഷി - 1994

  58. സ. കെ. ഷിബുലാല്‍

    1994 December 25

    കൂത്തുപറമ്പ് രക്തസാക്ഷി - 1994

  59. സ. കെ.വി റോഷന്‍

    1994 December 25

    കൂത്തുപറമ്പ് രക്തസാക്ഷി - 1994

  60. സ. സി. ബാബു

    1994 December 25

    കൂത്തുപറമ്പ് രക്തസാക്ഷി - 1994

  61. സ. കെ.കെ. രാജീവന്‍

    1994 December 25

    കൂത്തുപറമ്പ് രക്തസാക്ഷി - 1994

  62. സ. കെ.വി സുധീഷ്

    1994 January 26

    സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ക്ക് കരുത്തു
    പകര്‍ന്നു എന്നതിനാലാണ് സുധീഷിന്റെ ജീവന്‍ ആര്‍ എസ് എസിന്റെ കൊലയാളിസംഘം അപഹരിച്ചത്. എസ്
    എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയായിരിക്കെ 1994 ജനുവരി 26 ന് പുലര്‍ച്ചെയാണ് കൂത്തുപറമ്പ്
    തൊക്കിലങ്ങാടിയിലെ വീട്ടില്‍ അച്ഛനമ്മമാരുടെ മുന്നില്‍ വച്ച് ആര്‍എസ്എസ് കാപാലികര്‍
    മൃഗീയമായി, പൈശാചികമായി സഖാവിനെ കൊലപ്പെടുത്തിയത്.

  63. സ. കെ സി രാജേഷ്

    1993 December 17

    യാത്രാവകാശ സംരക്ഷണപോരാട്ടത്തിനിടയിലാണ് സ. കെ സി രാജേഷ് രക്തസാക്ഷി
    യാകുന്നത്. കണ്ണൂര്‍ പോളി ടെക്‌നിക് യൂണിയന്‍ ചെയര്‍മാനും, എസ്എഫ്‌ഐ ഏടക്കാട് ഏരി
    യാകമ്മിറ്റി അംഗവുമായിരുന്നു രാജേഷ്. 1993 ഡിസംബര്‍ 17 ന് കാലത്ത് സഹപാടിയുടെ
    പരാതിയെത്തുടര്‍ന്ന് രാജേഷും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എല്‍ കെ ട്രാവല്‍സ് എന്ന ബസ്സ്
    തടഞ്ഞ് ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ് ഡ്രൈവര്‍ രാജേഷിനെ തട്ടിത്തെറിപ്പിച്ച്
    ബസ്സ് മുന്നോട്ടെടുത്തത്. തലക്ക് പരിക്കേറ്റ സഖാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി
    യാണ് മരിച്ചത്.
     

  64. സ. നാല്‍പ്പാടി വാസു

    1993 March 04

    ഡിസിസി പ്രസിഡണ്ട് സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ നടത്തിയ മാര്‍ക്‌സിസ്റ്റ്
    അക്രമവിരുദ്ധ ജാഥയുടെ’മറവില്‍ 1993 മാര്‍ച്ച് 4-ന് വാസുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
    വഴിനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട് മാരകായുധങ്ങളുമായി നീങ്ങിയ കൊലയാളി ജാഥ പുലിയങ്ങോട്
    വഴി കടന്നുപോകുമ്പോള്‍ വീടിനടുത്ത് ചായക്കടയില്‍ ഇരിക്കുകയായിരുന്ന സഖാവിനെയും
    നാട്ടുകാരെയും കടന്നാക്രമിച്ചു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചായക്കടയുടെ പിന്‍വശത്തേയ്ക്ക്
    ഓടിപ്പോയ വാസുവിനെ പിന്തുടര്‍ന്ന് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. പുലിയങ്ങോട്ടെ
    പരേതനായ തച്ചോളി കണ്ണന്റെയും നാല്‍പ്പാടി താലയുടെയും മകനാണ് വാസു.

  65. സ. കെ നാണു

    1992 June 13

    കണ്ണൂര്‍ നഗരത്തിലെ സി പി ഐ എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സ.കെ നാണു. ഡി സി സി ഐ
    ആഫീസ് കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസ്-ഐ ക്രിമിനലുകള്‍ സ. നാണുവിനെ 1992 ല്‍ ജൂണ്‍ 13-ന്
    ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സേവറി ഹോട്ടലില്‍ ജോലിക്കാരനായിരുന്നു നാണു.
    ഊണു വിളമ്പിക്കൊണ്ടിരിക്കെയാണ് ബോംബേറേറ്റ് ഊണിലകളില്‍ രക്തവും മാംസവും ചിതറി
    മരിച്ചുവീണത്.

  66. സ. ഒറവക്കുഴി കുര്യാക്കോസ്

    1991 March 04

    പാര്‍ടിയും ട്രേഡ് യൂനിയനും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ചുമട്ടു
    തൊഴിലാളിയായ സഖാവിനെ 1991 മാര്‍ച്ച് 4-ന് മാണി കേരളാ കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തി
    വീഴ്ത്തിയത്. പ്രദേശത്തെ പാര്‍ടി ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ കുര്യാക്കോസ് മുന്നിട്ട്
    പ്രവര്‍ത്തിച്ചിരുന്നു.

  67. സ. കാര്യത്ത് രമേശന്‍

    1989 September 12

    പാച്ചാക്കരയിലെ സി പി ഐ എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും പ്രവര്‍ത്തകനായിരുന്നു
    കാര്യത്ത് രമേശന്‍. 1989 സെപ്തംബര്‍ 12 തിരുവോണനാളില്‍ കൂട്ടുകാരുമൊന്നിച്ച് നടക്കാനിറങ്ങി
    വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ഒരുപറ്റം ലീഗുകാര്‍
    സഖാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

  68. സ. തയ്യില്‍ ഹരീന്ദ്രന്‍

    1986 May 26

    ഓട്ടോറിക്ഷാ തൊഴിലാളിരംഗത്ത് സിഐടിയുവിന്റെയും സിപിഐ എമ്മിന്റെയും
    സ്വാധീനം വര്‍ദിച്ചുവരുന്നതില്‍ വിറളിപൂണ്ട ആര്‍എസ്എസുകാരാണ് തയ്യില്‍ ഹരീന്ദ്രനെ കുത്തിക്കൊന്നത്.
    ന്യൂമാഹി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയായിരുന്നു ഹരി സഖാവ്. 1986 മെയ്
    26 ന് രാത്രിയാണ് സഖാവിനെ ഹിന്ദു വര്‍ഗീയ ഭ്രാന്തന്‍മാര്‍ കൊലചെയ്തത്.

  69. സ. കോച്ചംകണ്ടി രാഘവന്‍

    1984 January 12

    കീഴത്തൂരിലെ കണ്ണന്‍ നമ്പ്യാരുടെ മകനായി 1952 ല്‍ സ. രാഘവന്‍ ജനിച്ചു. ബീഡിത്തൊഴിലാളി
    യായി ജീവിതം ആരംഭിച്ച രാഘവന്‍ 32-മത്തെ വയസ്സില്‍ ആര്‍ എസ് എസുകാരുടെ കഠാരക്കിരയായി
    രക്തസാക്ഷിയായി. 1984 ജനുവരി 12 ന് ഒരു കേസ് സംബന്ധമായ കാര്യത്തിന് തലശ്ശേരി കോടതിയില്‍
    പോയി മടങ്ങി വരുമ്പോള്‍ മമ്പറത്തിനടുത്തുള്ള പടിഞ്ഞറ്റാമുറി എന്ന സ്ഥലത്തുവച്ച് ബസ് തടഞ്ഞുവച്ചാണ് ആര്‍എസ് എസുകാര്‍ സഖാവിനെ കൊലപ്പെടുത്തിയത്.

  70. സ. പാറാലി പവിത്രന്‍

    1983 February 22

    1955 നവംബര്‍ 10ന് വാഴയില്‍ ഗോവിന്ദന്റെയും പാറാലി നാരായണിയുടെയും മൂത്തമക
    നായി ജനിച്ചു. പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു രോഗിക്ക് വേണ്ടി ചികില്‍സാ സഹായ ഫണ്ട്
    പിരിവ് കഴിഞ്ഞ് ഒരു ചായക്കടയില്‍ ഇരുന്ന് ചായകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1983 ഫെബ്രുവരി
    22 ന് ഇന്ദിരാ കോണ്‍ഗ്രസുകാര്‍ സഖാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.

  71. സ. തെക്കയില്‍ ജോണി

    1981 November 23

    കണിച്ചാറിലെ സി പി ഐ (എം) പ്രവര്‍ത്തകനും കര്‍ഷകസംഘം യൂണിറ്റ് സെക്രട്ടറിയുമായിരുന്ന
    സ. തെക്കയില്‍ ജോണി രക്തസാക്ഷിയായത് 1981 നവംബര്‍ 23-നാണ്. കേരളാ കോണ്‍ഗ്രസ്-മാണി
    പ്രവര്‍ത്തകരാണ് സഖാവിനെ കൊലപ്പെടുത്തിയത്. ചെങ്ങോം, നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ജനകീയ പ്രശ്‌നങ്ങളില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന ജോണി മികച്ച സംഘാടകനുമായിരുന്നു.

  72. സ. എന്‍. മെഹമൂദ്

    1981 April 02

    തലശ്ശേരി ബസ്സ്റ്റാന്റിലെ ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു മെഹമൂദ്. 1981
    ഏപ്രില്‍ രണ്ടിന് കൈവണ്ടിയില്‍ ചരക്ക് വലിച്ചുകൊണ്ടുപോകുമ്പോഴാണ് ആര്‍ എസ് എസുകാര്‍ സഖാവിനെ
    പിറകില്‍ നിന്നും കുത്തിവീഴ്ത്തുയത്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു
    സഖാവ്. ധര്‍മ്മടം മീത്തലെ പീടിക സ്വദേശിയായിരുന്നു.

  73. സ. പത്മനാഭന്‍

    1981 April 01

    സി പി ഐ (എം) അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രില്‍
    ഒന്നിന് തലശ്ശേരി ചെട്ടിമുക്ക് പരിസരത്തുവച്ച് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ്
    യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. വിവാഹിതനും അഞ്ചു കുട്ടികളുടെ
    പിതാവുമായിരുന്നു സഖാവ്.

  74. സ. ചെറുവാഞ്ചേരി ചന്ദ്രന്‍

    1980 November 27

    പാട്യം പഞ്ചായത്തില്‍ ചെറുവാഞ്ചേരി വില്ലേജില്‍ പൂവത്തൂര്‍ ദേശത്ത് ഓണിചാത്തുവിന്റെ മകനായി
    1963 മെയ് 11 നാണ് ജനിച്ചത്. കുറുങ്ങാട് മാതുവാണ് അമ്മ. സി പി ഐ (എം) അനുഭാ
    വിയും ഡിവൈഎഫ്‌ഐ ചെറുവാഞ്ചേരി വില്ലേജ് ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമാ
    യിരുന്ന ചന്ദ്രനെ 1980 നവംബര്‍ 27 നാണ് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
    ചെറുവാഞ്ചേരി വില്ലേജിലെ ന്യൂ എല്‍ പി സ്‌കൂളിനടുത്തുള്ള ചായക്കടയില്‍ ഇരിക്കുമ്പോഴാണ്
    സഖാവിനെ കൊലചെയ്തത്.

  75. സ. പറമ്പത്ത് ജയരാജന്‍

    1980 November 25

    കല്ലുചെത്ത് തൊഴിലാളിയായ കുട്ടിമാക്കൂലിലെ കാട്ടില്‍ പറമ്പത്ത് സ. ജയരാജന്‍ രാവിലെ
    ജോലിക്ക് പോകുമ്പോള്‍ 1980 നവംബര്‍ 25 ന് തലശ്ശേരി ജൂബിലി റോഡില്‍ വച്ച് ആര്‍ എസ്
    എസുകാരുടെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടു. സഖാവ് സിപിഐ എമ്മിന്റെ അനുഭാവിയായിരുന്നു.

  76. സ. കവിയൂര്‍ രാജന്‍

    1980 September 21

    കണ്ണോത്ത് കണ്ടി അനന്തന്റെയും ദേവിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു സ. രാജന്‍. 1980
    സെപ്റ്റംബറില്‍ നടന്ന ചൊക്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ ഇടതുപക്ഷ ജനാധിപത്യമുന്നണി
    മെമ്പര്‍മാര്‍ക്ക് ഒളവിലം നാരായണന്‍ പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു
    മടങ്ങിവരുകയായിരുന്നു രാജനും സുഹൃത്തും. ഒളവിലം വയലില്‍ എത്തിയപ്പോള്‍ ഒരു സംഘം ആര്‍ എസ്
    എസുകാര്‍ കിരാതന്‍മാര്‍ സഖാക്കളുടെ മേല്‍ ചാടിവീഴുകയും ചവിട്ടുകയും രാജനെ
    വെട്ടിക്കൊല്ലുകയുമാണുണ്ടായത്. 1980 സെപ്റ്റംബര്‍ 21 നാണ് സ. കവിയൂര്‍ രാജന്‍
    രക്തസാക്ഷിയായത്.

  77. സ. കെ.വി. സുകുമാരന്‍

    1980 April 06

    പാര്‍ടി അനുഭാവിയായ കെ വി സുകുമാരന്‍ 1980 ഏപ്രില്‍ 6 ന് രാത്രിയാണ് ആര്‍ എസ്
    എസുകാരാല്‍ കൊലച്ചെയ്യപ്പെട്ടത്. ബേക്കറി തൊഴിലാളിയായ സുകുമാരനെ ജോലി സ്ഥലത്ത് നിന്ന്
    വിളിച്ചിറക്കിക്കൊണ്ടുപോയാണ് വകവരുത്തിയത്. കുത്തേറ്റ സുകുമാരന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി ചാലക്കണ്ടി
    മന്ദന്‍മാസ്റ്ററുടെ വീട്ടുമുറ്റത്താണ് മരിച്ചു വീണത്. അരിയാപ്പൊയില്‍ കുഞ്ഞിരാമന്റെയും
    കോയ്യോടന്‍ വീട്ടില്‍ പിഞ്ചുവിന്റെയും മകനായി 1960 മെയ് 20 നാണ് ജനനം.

  78. സ. കുറ്റിച്ചി രമേശന്‍

    1980 April 01

    പത്തായക്കുന്ന് ദിനേശ് ബീഡി ബ്രാഞ്ചിലെ തൊഴിലാളിയായിരുന്ന കുറ്റിച്ചി രമേശന്‍ 1980 ഏപ്രില്‍
    ഒന്നിന് പത്തായക്കുന്ന് ബസാറിലെ ചായക്കടയില്‍ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിട
    യിലാണ് ആര്‍ എസ് എസ് കൊലയാളി സംഘം കൊലപ്പെടുത്തിയത്. ഡി വൈ എഫ് ഐ സൗത്ത് പാട്യം
    യൂണിറ്റ് സെക്രട്ടറിയും പാര്‍ടി അനുഭാവിയുമായിരുന്നു. കര്‍ഷകത്തൊഴിലാളിയായ
    ദാമോദരന്റെയും നാണിയുടെയും മകനാണ്. 1963 ഒക്‌ടോബര്‍ 16 നാണ് ജനിച്ചത്.

  79. സ. മൂര്‍ക്കോത്ത് ചന്ദ്രന്‍

    1979 July 18

    പാനൂര്‍ പ്രദേശത്തെ തൂവക്കുന്നിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ചന്ദ്രനെ (18 വയസ്സ്) ആര്‍ എസ്
    എസുകാര്‍ കൊലപ്പെടുത്തി. 1979 ജൂലൈ 18 നാണ് ഈ ദുരന്തം ഉണ്ടായത്. യാതൊരു
    പ്രകോപനവുമില്ലാതെയാണ് ആര്‍ എസ് എസ് കൊലയാളി സംഘം ചന്ദ്രനെ വധിച്ചത്. കമ്യൂണിസ്റ്റ്
    പ്രസ്ഥാനത്തിന്റെ ഊര്‍ജസ്വലനായ ഒരു പ്രവര്‍ത്തകനായിരുന്നു സഖാവ് ചന്ദ്രന്‍.

  80. സ. യു പി ദാമു

    1979 April 24

    1979 ഏപ്രില്‍ 24 നാണ് സ. യു പി ദാമു രക്തസാക്ഷിത്വം വരിച്ചത്. ഏപ്രില്‍ ആറാം തീയതി
    തലശേരി പ്രദേശത്തുള്ള നിരവധി ബീഡി കമ്പനികളില്‍ ആര്‍ എസ് എസുകാര്‍ ബോംബും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. അന്ന് മാരകമായ മുറിവേറ്റ സഖാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പന്ന്യന്നൂരിലെ ചമ്പാട്-അരയാക്കൂല്‍ ബ്രാഞ്ച് സി പി ഐ (എം) സെക്രട്ടറിയായിരുന്ന ദാമു
    ബീഡി ഡിവിഷന്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചുവന്ന ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

  81. സ. പി. ബാലന്‍

    1979 April 13

    പി. ബാലനെ കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയില്‍ വച്ച് ആര്‍ എസ് എസുകാരനാണ് കൊല
    ചെയ്തത്. ബാലന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എതിരാളികള്‍ക്കും പ്രത്യേകിച്ച് ആര്‍ എസ് എസുകാര്‍ക്കും
    എന്നും ഒരു ഭീഷണിയായിരുന്നു. 1979 ഏപ്രില്‍ 13 ന് രാത്രി ഒരു ഓട്ടോറിക്ഷയില്‍
    സഞ്ചരിക്കുമ്പോള്‍ തൊക്കിലങ്ങാടി ടൗണ്‍ കഴിഞ്ഞ് ഒരു വളവില്‍ വച്ചാണ് ഇരുട്ടിന്റെ മറവില്‍ അവര്‍
    ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ ചാടിവീണതും ബാലനെ കുത്തിക്കൊലപ്പെടുത്തിയതും.

  82. സ. തടത്തില്‍ ബാലന്‍

    1979 April 06

     1979ല്‍ ഏപ്രില്‍ ആറിന് ആര്‍എസ്എസ് ബോംബ് രാഷ്ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തില്‍
    ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട് സ്വദേശിനിയാണ്. പാര്‍ടിയുടെ ഉറച്ച അനുഭാവിയായി
    രുന്ന സഖാവ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു
    മുമ്പിലുള്ള കടയില്‍ നില്‍ക്കുമ്പോഴാണ് സഖാവിനെ ആര്‍എസ്എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  83. സ. കെ വി ബാലന്‍

    1979 April 06

    തലശ്ശേരി പുന്നോലിലെ രക്തസാക്ഷിയായ ബാലനെ 1979 ഏപ്രില്‍ ആറിനാണ് ആര്‍ എസ് എസ്
    കാപാലികര്‍ ബോംബെറിഞ്ഞ് കൊന്നത്. ആച്ചുകുളങ്ങര കമ്പനിക്ക് താഴെ ഒരു മാവിന്‍ ചുവട്ടിലിരുന്ന്
    ബീഡി തെറുക്കുമ്പോഴാണ് സ. കെ വി ബാലനെ ബോംബെറിഞ്ഞ് കൊന്നത്. നാട്ടുകാര്‍ക്ക് സ്വന്തം
    കാര്യം വിസ്മരിച്ചും സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് കാരണം
    രാഷ്ട്രീയഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു ബാലന്‍.

  84. സ. പൂവാടന്‍ പ്രകാശന്‍

    1979 March 31

      സി പി ഐ എമ്മിന്റെ ഉറച്ച അനുഭാവിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായിരുന്നു പൂവാടന്‍
    പ്രകാശന്‍. 1979 മാര്‍ച്ച് 31 ന് മേലൂരില്‍ സഖാവിനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു. ആണ്ടലൂര്‍
    സ്വദേശിയായ പ്രകാശന് മരിക്കുമ്പോള്‍ 21 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.                

  85. സ. ആലി രാധാകൃഷ്ണന്‍

    1979 March 12

    എരുവട്ടി കോഴൂരിലെ സി കെ ഗോവിന്ദന്റെയും ആലി ജാനുവിന്റെയും മൂത്തമകനായ പിറന്ന സ.
    രാധാകൃഷ്ണന്‍ രക്തസാക്ഷിയാകുമ്പോള്‍ 28 വയസ്സായിരുന്നു. പന്തക്ക്പ്പാറ ദിനേശ് ബീഡി ബ്രാഞ്ചിലെ
    തൊഴിലാളിയായിരുന്ന സഖാവ് സി ഐ ടി യു പ്രവര്‍ത്തകനായിരുന്നു. 1979 മാര്‍ച്ച് 12 ന്
    വൈകിട്ട് അഞ്ചുമണിക്ക് എരുവട്ടി വയലിലെ ചിറവരമ്പില്‍ വച്ച് ആര്‍ എസ് എസുകാര്‍ പതിയിരുന്ന്
    ആക്രമിച്ചാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  86. സ. പാറാലി പവിത്രന്‍

    1978 November 02

    ആസ്മരോഗിയായ സഖാവിനെ വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ച് 1978 നവംബർ 2ന് രാത്രിയിലാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയത്.

  87. സ. പി. പവിത്രന്‍

    1978 November 02

    സ. പി. പവിത്രനെ 1978 നവംബർ 2 ന്  ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തി. ആസ്മാരോഗിയായ സഖാവിനെ
    വീട്ടിലേക്ക് പോകുന്നവഴി രാത്രിയാണ് കൊലപ്പെടുത്തിയത്                                    

  88. സ. രാജു മാസ്റ്റര്‍

    1978 October 26

    പാനൂരിലെ കണ്ണമ്പള്ളി എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു എട്ടുവീട്ടില്‍ രാജുമാസ്റ്റര്‍. 1978
    ഒക്‌ടോബര്‍ 26 ന് സ്‌കൂളില്‍നിന്ന് വരുന്ന വഴി ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തെ വെട്ടിക്കൊന്നു.
    പന്ന്യന്നൂരിലെ ധീരനായ ബഹുജനസംഘാടകനായിരുന്ന രാജുമാസ്റ്റര്‍ പാര്‍ടിയുടെ കിഴക്കേ ചമ്പാട്
    ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക സംഘത്തിന്റെ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു.
    കെ.പി.ടി.യുവിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

  89. സ. മൊട്ടേമ്മല്‍ ബാലന്‍

    1977 March 28

    1977 മാര്‍ച്ച് 28 ന് പാനൂരിനടുത്തുള്ള പാറാട്ടുവച്ച് മൊട്ടമ്മല്‍ ബാലന്‍ വധിക്കപ്പെട്ടു. ബാലന്‍
    പാര്‍ടിയുടെ ഊര്‍ജസ്വലനായ അനുഭാവിയായിരുന്നു. ഒരു സാമൂഹ്യദ്രോഹിയുടെ കുത്തേറ്റാണ്
    അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

  90. സ. സി എ ജോസ്

    1976 December 30

    ചുക്കനാനില്‍ അബ്രഹാമിന്റെയും ഏലിയാമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. 1972 മുതല്‍
    എടക്കോം പാല്‍ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. അടിയന്തരാവസ്ഥയില്‍ ആറ് മാസം കണ്ണൂര്‍
    സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന് ഏതാനും ദിവസങ്ങള്‍ക്കകം 1976
    ഡിസംബര്‍ 30-ന് രാവിലെ എട്ടുമണിക്ക് ചപ്പാരപ്പടവ് ടൗണില്‍ വെച്ച് കോണ്‍ഗ്രസ് ഗുണ്ടകളുടെ
    കുത്തേറ്റ് കൊല്ലപ്പെട്ടു.

  91. സ. കൊളങ്ങരേത്ത് രാഘവന്‍

    1976 June 05

    എകെജിക്ക് ജന്മം നല്‍കിയ പെരളശേരിയിലാണ് രാഘവന്‍ പിറന്നത്. ആ മണ്ണ് സഖാവിനെ ഒരു ട്രേഡ്
    യൂണിയന്‍ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാക്കി വളര്‍ത്തി. അടിയന്തരാവസ്ഥയുടെ കറുത്ത
    നാളുകളില്‍-1976 ജൂണ്‍ 5-ാം തീയതി ഒരു പറ്റം കോണ്‍ഗ്രസ് (ഐ) ഗുണ്ടകള്‍ മമ്പറം ദിവാകരന്റെ
    നേതൃത്വത്തില്‍ പന്തക്കപ്പാറ ദിനേശ് ബീഡി ബ്രാഞ്ച് ആക്രമിക്കുകയും സഖാവ് രാഘവനെ മൃഗീയമായി
    കൊലപ്പെടുത്തുകയും ചെയ്തു.

  92. സ. കുടിയാന്മല സുകുമാരന്‍

    1973 August 02

    കെഎസ്‌വൈഎഫിന്റെ ഉശിരനായ പ്രവര്‍ത്തകനായിരുന്നു സുകുമാരന്‍ ചാത്തമല യൂണിറ്റ് കണ്‍വീനറും
    കുടിയാന്‍മല പ്രദേശത്തെ പ്രമുഖ പാര്‍ടി പ്രവര്‍ത്തകനുമായിരുന്നു. 1973 ഓഗസ്റ്റ് രണ്ടിന് നടന്ന
    വിലക്കയറ്റവിരുദ്ധ ബന്ദിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സഖാവിനെ
    കുത്തിക്കൊന്നത്. ഭാര്യയും ഒരു മകനുമുണ്ട്.

  93. സ. അഷറഫ്

    1972 March 05

    കലാലയ വളപ്പില്‍ കൊലക്കത്തിക്കിരയായ കേരളത്തിലെ ആദ്യത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഷ്‌റഫ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എസ്.എഫ്.ഐ വിജയക്കൊടി നാട്ടിയതില്‍ വിറളിപിടിച്ച
    കെഎസ്‌യുക്കാരാണ് 1972 ല്‍ അഷ്‌റഫിന്റെ ക്യാമ്പസില്‍ വച്ച് കുത്തിവീഴ്ത്തിയത്. മാരകമായി
    മുറിവേറ്റ അഷ്‌റഫ് ഏതാനും ആഴ്ചകള്‍ക്കുശേഷം 1972 മാര്‍ച്ച് 5-നാണ് രക്തസാക്ഷിത്വം വരിച്ചത്.

  94. സ. യു കെ കുഞ്ഞിരാമന്‍

    1972 January 04

    1954ല്‍ പാര്‍ടിമെമ്പറായ സ. യു കെ കുഞ്ഞിരാമന്‍ മരിക്കുമ്പോള്‍ മങ്ങാട്ടിടം ലോക്കല്‍
    കമ്മിറ്റി മെമ്പറും, കര്‍ഷകസംഘത്തിന്റെ വില്ലേജ് പ്രസിഡന്റുമായിരുന്നു. 1971ല്‍ തലശ്ശേരി
    യിലും, പരിസരപ്രദേശങ്ങളിലും വര്‍ഗ്ഗീയകലാപം പടര്‍ന്നപ്പോള്‍ മുസ്ലീം ന്യൂനപക്ഷത്തിന് സംര
    ക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന് നേതൃത്വം നല്‍കിയത് സ. യു.കെ ആയിരുന്നു. പാര്‍ടിയുടെ
    ആഹ്വാനമനുസരിച്ച് കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിട
    യില്‍ ആര്‍എസ്എസ്-ജനസംഘം റൗഡികളുടെ ആക്രമണത്തിനിരയായി 1972 ജനുവരി 4-ന് രക്ത
    സാക്ഷിത്വം വരിച്ചു.

  95. സ. അഴീക്കോടന്‍ രാഘവന്‍

    1972 January 04

    കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍
    കറുവന്‍. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ 
    പ്രവര്‍ത്തകനായി. 1942 ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു. 1946 ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്തംബര്‍ 19 ന് കമ്മ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. രാജ്യത്തിന്റെയും, ജനങ്ങളുടെയും
    മോചനപ്പോരാട്ടത്തിനുവേണ്ടി ഉഴിഞ്ഞുവെയ്ക്കപ്പെട്ട ആ ജീവിതം 1972 സെപ്തംബര്‍ 23 ന്
    തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ വച്ച് അഴിമതിക്കാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കൊല
    ക്കത്തിക്ക് ഇരയായി.

  96. സ. ഒ കെ കുഞ്ഞിക്കണ്ണന്‍

    1970 September 14

    കൂനിച്ചേരി കുഞ്ഞമ്പുവിന്റെയും കുഞ്ഞാതിയമ്മയുടേയും മകനായി 1922 ലാണ് സ. കുഞ്ഞി
    ക്കണ്ണന്‍ ജനിച്ചത്. 1970 സെപ്തംബര്‍ 11 ന് ഒ.കെ യെ നശിപ്പിക്കാനുള്ള അവസരം ലീഗുകാര്‍ക്ക് കിട്ടി.
    എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ പ്രചരാണാര്‍ത്ഥം എട്ടിക്കുളത്ത് പ്രചരണം
    നടത്തിയിരുന്ന ജാഥയെ സെപ്തംബര്‍ 11 ന് ലീഗുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്
    നടത്തിയ ജാഥയുടെ നേര്‍ക്കുള്ള ആക്രമണത്തില്‍ സഖാവ് ഒ.കെ ക്കും, മറ്റ് സഖാക്കള്‍ക്കും പരിക്കേറ്റു.
    ഗുരുതരമായി പരിക്കേറ്റ സഖാവ് ഒ.കെ 1970 സെപ്തംബര്‍ 14 ന് രാവിലെ കണ്ണൂര്‍ അസ്പത്രി
    യില്‍ വച്ച് അന്ത്യശ്വാസം വലിച്ചു.

  97. സ. സി പി കരുണാകരന്‍

    1967 September 11

    1967ല്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന സി പി ഐ എം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി
    ഗവണ്‍മെന്റിനെ തകര്‍ക്കുന്നതിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ച് മുന്നണി ആഹ്വാനം ചെയ്ത കേരളാബന്ദ് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനിടയിലാണ് 1967 സപ്തംബര്‍
    11ന് കുറ്റൂരില്‍ സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നത്. പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും
    ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു കരുണാകരന്‍. തൊഴിലാളിവര്‍ഗ താല്‍പര്യത്തിനുവേണ്ടി നടത്തിയ
    പോരാട്ടത്തിനിടയിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

  98. സ. വി.എം. കൃഷ്ണന്‍

    1962 January 04

    1962 ജനുവരി നാലിനാണ് സ. വി.എം കൃഷ്ണന്‍ രക്തസാക്ഷിയായത്. പാനൂര്‍ പ്രദേശത്ത് രാഷ്ട്രീയ
    - സാമൂഹ്യ രംഗങ്ങളില്‍ ചലനം സൃഷ്ടിച്ചുകൊണ്ട് ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയ കരങ്ങളിലൊന്ന്
    സഖാവിന്റെതായിരുന്നു. പാനൂര്‍ പ്രദേശത്ത് സ്ഥിരം ഗുണ്ടായിസം നടത്തിയിരുന്ന ഒരു സംഘം
    കാപാലികര്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്നാണ് സഖാവിനെ വെട്ടിക്കൊന്നത്.

  99. സ. പി പി അനന്തന്‍

    1954 April 27

    1954 ഏപ്രില്‍ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്.
    കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര
    കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്
    മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പില്‍ ജീവന്‍ വെടിയേണ്ടിവന്നത്.

  100. എം അച്ച്യുതന്‍

    1954 April 27

    1954 ഏപ്രില്‍ 27-നാണ് സഖാക്കള്‍ പി പി അനന്തനും എം അച്യുതനും രക്തസാക്ഷികളായത്.
    കുരുമുളക് കച്ചവടത്തിനു വന്ന ഫ്രഞ്ചുകാര്‍ മയ്യഴിയെയും തങ്ങളുടെ കോളനിയാക്കി. ഒമ്പതര ചതുരശ്ര
    കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഈ പ്രദേശത്തെ സാമ്രാജ്യത്വ ശക്തികളില്‍നിന്ന്
    മോചിപ്പിക്കാനാണ് രണ്ട് സഖാക്കള്‍ക്ക് പോലീസ് വെടിവെയ്പ്പില്‍ ജീവന്‍ വെടിയേണ്ടിവന്നത്.

  101. സ. കുട്ട്യപ്പ

    1950 May 04

    മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ഒരു പാവപ്പെട്ട ഒരു ചെത്തുതൊഴിലാളി
    കുടുംബത്തിലാണ് സ.കുട്ട്യപ്പ ജനിച്ചത്. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിമാറിയ
    കുട്ട്യപ്പ പ്രദേശത്ത് നടന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലെയും പ്രധാന നായകനായിരുന്നു. തുടര്‍ന്നു
    ണ്ടായ വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞു. ആസൂത്രിത ഗൂഢാലോചനയുടെ
    ഭാഗമായി 1950 മെയ് നാലാം തീയതി രൈരുനമ്പ്യാരോടൊപ്പം കുട്ട്യപ്പയേയും ജയിലില്‍
    നിന്നും കള്ള ജാമ്യത്തിലെടുത്ത് പാടിക്കുന്നില്‍ വച്ച് വെടി വച്ചുകൊല്ലുകയാണ് ഉണ്ടായത്.

  102. സ. നീലഞ്ചേരി നാരായണന്‍ നായര്‍

    1950 February 11


    കോട്ടയം താലൂക്കില്‍ മണത്തണയെന്ന് പറയുന്ന പ്രദേശത്താണ് സ. നീലഞ്ചേരി നാരായണന്‍
    നായര്‍ ജനിച്ചത്. 1942 ലെ ജനകീയയുദ്ധമുദ്രാവാക്യം നടപ്പാക്കുന്നതില്‍ സഖാവിന്റെ ഉജ്ജ്വല
    പ്രവര്‍ത്തനം വ്യകിതിമുദ്ര പതിപ്പിക്കുന്ന ഒന്നായിരുന്നു. സിഎസ്പിയില്‍ നിന്ന് കമ്യൂണിസ്റ്റ്
    പാര്‍ടിയിലേക്ക് വന്ന സഖാവ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചു.
    1950 ഫെബ്രുവരി 11 ന് നടന്ന ഭീകരമായ വെടിവയ്പ്പില്‍ സ. നീലഞ്ചേരി നാരായണന്‍ നായര്‍ രക്തസാക്ഷിത്വം വരിച്ചു.

  103. സ. ഒ പി അനന്തന്‍ മാസ്റ്റര്‍

    1950 February 11


    1950 ഫെബ്രുവരി 11 ന് സേലം ജയിലില്‍ വച്ച് വെടിയുണ്ടകളാല്‍ ജീവനപഹരിക്കപ്പെട്ട ഇരുപത്തിരണ്ടുപേരിലൊരാളാണ് സഖാവ് ഒ പി അനന്തന്‍ മാസ്റ്റര്‍. മയ്യില്‍സ്വദേശിയായ രയരോത്ത് കുറ്റിയാട്ട് അനന്തന്‍ നമ്പ്യാരുടേയും ചെറുകുന്ന് സ്വദേശിയായ ഒതേന്‍മാടത്ത് പാലക്കീല്‍ ദേവകി
    യമ്മയുടേയും മൂന്നാമത്തെ പുത്രനായി ഒ പി ജനിച്ചത് ചെറുകുന്നിലാണ്. 1946 ഡിസംബര്‍ 30 ന്റെ കാവുമ്പായി വെടിവയ്പ്പു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പൊരുതിയ സഖാവിനെ പിടികൂടാന്‍ പോലീസും, ജന്മി ഗുണ്ടകളും ഒത്തുചേര്‍ന്ന് വലയിലാക്കി. ആ തടവില്‍വെച്ചാണ് സഖാവ് രക്തസാക്ഷിത്വം വരിച്ചത്.

  104. സ. എന്‍ ബാലന്‍

    1950 February 11

    തലശ്ശേരി താലൂക്കില്‍ കോട്ടയം വില്ലേജില്‍ ഓലായിക്കര ദേശത്തില്‍ നടുക്കണ്ടി പൈതലിന്റേ
    യും ചിരുതൈയുടെയും മകനായി 1928 ല്‍ ഒരിടത്തരം കുടുംബത്തില്‍ സ. ബാലന്‍ ജനിച്ചു.
    1946ലെ ചരിത്രപ്രസിദ്ധമായ ആര്‍ ഐ എന്‍ കലാപത്തില്‍ പങ്കെടുക്കുകയും തല്‍ഫലമായി സഖാ
    വിന് നേവിയിലുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കോണ്‍ഗ്ര
    സ്സില്‍നിന്ന് സിഎസ്പിയിലേക്കും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും വന്ന സ. എന്‍ ബാലന്‍ 1950
    ഫെബ്രുവരി 11 ന് നടന്ന സേലം ജയില്‍ വെടിവയ്പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.

  105. സ. കുഞ്ഞാപ്പു മാസ്റ്റര്‍

    1948 May 01

    കപ്പണക്കാല്‍ ചെമ്മരത്തിയുടേയും, തൈവളപ്പില്‍ രാമന്റേയും മൂന്നാമത്തെ പുത്രനാണ് സ.
    കുഞ്ഞാപ്പു മാസ്റ്റര്‍. 1940 സെപ്തംബര്‍ 15 ന് മട്ടന്നൂരില്‍ പോലീസും, ജനങ്ങളും ഏറ്റുമുട്ടി. അന്ന്
    മട്ടന്നൂരിലേക്കുള്ള മുഴക്കുന്ന് ജാഥയ്ക്ക് നേതൃത്വം നല്‍കി. 1948 ല്‍ വടക്കേ മലബാറിലാകെ നില
    നിന്ന പൈശാചിക വാഴ്ചക്കെതിരെ അദ്ദേഹവും സഖാക്കളും സമരരംഗത്തിറങ്ങി. കോറോം നെല്ലെ
    ടുപ്പിനും മാസ്റ്ററുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. 1948 മെയ് ഒന്നിന് 33-ാം വയസ്സില്‍ ആ
    ജീവിതം മുനയന്‍കുന്നില്‍ പോലീസ് വെടിവെയ്പ്പില്‍ കശാപ്പ് ചെയ്യപ്പെട്ടു.

  106. സ. കുന്നുമ്മല്‍ കുഞ്ഞിരാമന്‍

    1948 May 01

    വിപ്ലവകാരികളുടെ കുടുംബത്തിലാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍ പിറന്നത്. കണ്ണൂര്‍
    സെന്‍ട്രല്‍ ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ച കുന്നുമ്മല്‍ രാമന്റെ മരുമക
    നാണ് കുന്നുമ്മല്‍ കുഞ്ഞിരാമന്‍. നീശാപാഠശാലകളില്‍ മുതിര്‍ന്നവര്‍ക്ക് ക്ലാസെടുത്തത് കുഞ്ഞി
    രാമനായിരുന്നു. കുട്ടിയാണെങ്കിലും കുഞ്ഞിരാമന്‍ എല്ലവരുടെയും മാഷായിരുന്നു.
    ആ യുവധീരനും 1948ല്‍ മുനയന്‍ കുന്നില്‍ പോലീസ് വെടിവെയ്പ്പില്‍ രക്തസാക്ഷിത്വം വരിച്ചു.

  107. സ. കേളു നമ്പ്യാര്‍

    1948 May 01

    പി. പാര്‍വ്വതി അമ്മയുടേയും, കെ.പി കൃഷ്ണന്‍നായരുടേയും മൂത്തപുത്രനായിരുന്നു സ.
    കേളു നമ്പ്യാര്‍. ക്രമേണ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും ചേര്‍ന്നു. കരിഞ്ചന്തക്കും,
    പൂഴ്ത്തിവയ്പ്പിനുമെതിരായ സമരത്തില്‍ സജീവപങ്കാളിത്തം വഹിച്ചു. നെല്ലെടുപ്പിന് ശേഷം
    കുഞ്ഞാപ്പുമാസ്റ്ററുടെ കൂടെ മുനയന്‍കുന്നിലേക്ക് കേളുനമ്പ്യാരും പുറപ്പെട്ടു. 1948 ലെ സാര്‍വ്വ
    ദേശീയ തൊഴിലാളി ദിനത്തില്‍ ആ കര്‍ഷക ഭടന്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു.

  108. സ. കണ്ണന്‍ നമ്പ്യാര്‍

    1948 May 01

    പനയന്തട്ട ലക്ഷ്മിയമ്മയുടെ പുത്രനാണ് കണ്ണന്‍ നമ്പ്യാര്‍. കിഴക്കെ എളേരിയിലാണ് സഖാവ്
    താമസിച്ചിരുന്നത്. അദ്ദേഹം വയക്കരവില്ലേജിലെ മലയോരഗ്രൂപ്പ് കര്‍ഷകസംഘം പ്രവര്‍ത്തകനാ
    യിരുന്നു. കുഞ്ഞാപ്പുമാസ്റ്ററുടെ നേതൃത്വത്തില്‍ മുനയന്‍കുന്നില്‍ സംഘടിപ്പിച്ച വിപ്ലവകാരികളില്‍
    കണ്ണന്‍ നമ്പ്യാരുമുണ്ടായിരുന്നു. 1948 മെയ് ഒന്നിന് ആ മാറിലും ചോരപ്പൂക്കള്‍ വിരിഞ്ഞു.

  109. സ. ചിണ്ടപ്പൊതുവാള്‍

    1948 May 01

    കൊക്കാനിശ്ശേരിയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ചിണ്ടപ്പൊതുവാള്‍ ജനിച്ചത്.
    കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കുന്നതിന് മുന്നിട്ടിറങ്ങി. പയ്യന്നൂര്‍
    ഫാര്‍ക്കയില്‍ വളണ്ടിയര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. കോറോം, ആലപ്പറമ്പ്, നെല്ലെടുപ്പുക
    ളില്‍ പൊതുവാളും പങ്കുകൊണ്ടു. 1948ല്‍ മുനയന്‍ കുന്നില്‍ വച്ച് പോലീസ് വെടിവെയ്പ്പില്‍ കഴു
    ത്തിന് വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിയായി.

  110. സ. പി സി അനന്തന്‍

    1948 April 28

    1928 ല്‍ കണ്ണൂര്‍ ജില്ലയിലെ ചേലേരിയില്‍ കേറാട്ട് പാര്‍വ്വതിയുടേയും പുളിയങ്ങോടന്‍
    ചങ്ങളംകളങ്ങര കുണ്ടന്‍ നായരുടേയും മകനായി ജനിച്ചു. 1948 ഏപ്രില്‍ 19 ന് ഗുണ്ടകളുടെ വിലക്കു
    കളെ വെല്ലുവിളിച്ചുകൊണ്ട് ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, ഇ കൂഞ്ഞിരാമന്‍ നായര്‍ തുടങ്ങിയ ഏതാനും
    സഖാക്കള്‍ കമ്പില്‍ബസാറില്‍ കൂടി നടന്നുവരികയായിരുന്നു. ഗുണ്ടകള്‍ സഖാക്കളെ ആക്രമിച്ചു.
    തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മരിച്ചു എന്ന ധാരണയോടെ മൃത
    പ്രായനായ സഖാവിനെ പായയില്‍ കെട്ടി കമ്പില്‍ പുഴയിലൊഴുക്കി. 1948 ഏപ്രില്‍ 28 ന് ആയി
    രുന്നു ആ സംഭവം നടന്നത്.

  111. സ. പുന്നക്കോടന്‍ കുഞ്ഞമ്പു

    1948 April 23

    1948 ഏപ്രില്‍ 23 നാണ് സ. പുന്നക്കോടന്‍ കുഞ്ഞമ്പു പോലീസ് വെടിവെയ്പ്പില്‍ മരിച്ചത്.
    രണ്ടാംലോക  മഹായുദ്ധത്തിനു ശേഷം പട്ടിണിയും കഷ്ടപ്പാടും കൊണ്ട് ജനങ്ങള്‍ നരകിക്കുന്ന കാലം. പുന്നക്കോടന്‍ പുത്തൂരിലെ ചെറുകിട കര്‍ഷക കുടുംബത്തിലാണ് പുന്നക്കോടന്‍ കുഞ്ഞമ്പു ജനിച്ചത്. ദേശീയ പ്രസ്ഥാനത്തിലൂടെ കര്‍ഷകസംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനും എതിരായി കൃഷിക്കാരെ സംഘടിപ്പിച്ച് സമരം നടത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

  112. സ. അബു മാസ്റ്റര്‍

    1940 September 15

    സ.അബു മാസ്റ്റര്‍ (കോമത്ത് അബ്ദുള്ള) തലശ്ശേരി താലൂക്കിൽ പാതിരിയാട് മമ്പറം ബസാറിൽ മമ്പള്ളി മമ്മുവിന്‍റയും, കോമത്ത് കദീസയുടെയും മകനായി 1919ൽ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്‍റെ പ്രതിഷേധദിനത്തിൽ പാര്‍ടിനിര്‍ദ്ദേശമനുസരിച്ച് കടപ്പുറത്തെ യോഗത്തിൽ പങ്കെടുക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ വെടിയുണ്ടകളേറ്റ് സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  113. സ. മുളിയിൽ ചാത്തുക്കുട്ടി

    1940 September 15

    സ. മുളിയിൽ ചാത്തുക്കുട്ടി തലശ്ശേരി താലൂക്കിലെ ധര്‍മടം വില്ലേജിൽ പാലയാട് ദേശത്തിൽ പുതിയപറമ്പന്‍ കുഞ്ഞിരാമന്‍റേയും മുളിയിൽ താലയുടെയും മൂന്നാമത്തെ പുത്രനായി 1922 ൽ ജനിച്ചു. തലശ്ശേരിയിലെ സുശക്തമായ ബീഡിത്തൊഴിലാളി പ്രസ്ഥാനത്തിനും അതുവഴി അന്നത്തെ കോട്ടയം താലൂക്കിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനത്തിനും അടിത്തറയിട്ടത് സഖാവ് ഉള്‍പ്പെടുന്ന ഈ ബീഡിക്കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1940-ൽ സഖാവ് ചാത്തുക്കുട്ടി ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയാകുമ്പോള്‍ കേവലം 18 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.

  114. സ. മാരങ്കാവില്‍ കുഞ്ഞമ്പു

    പെരിങ്ങോം രക്തസാക്ഷി - 1948

  115. സ. മൊയ്യാരത്ത് ശങ്കരന്‍

    നിടുമ്പ്രം രക്തസാക്ഷി - 1948

  116. സ. നടുവളപ്പില്‍ കോരന്‍

    സേലം രക്തസാക്ഷികള്‍ - 1950

  117. സ. സി. അനന്തന്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  118. സ. തളിയന്‍ രാമന്‍ നമ്പ്യാര്‍

    സേലം രക്തസാക്ഷികള്‍ - 1950

  119. സ. ആലോറമ്പന്‍ കൃഷ്ണന്‍

    കാവുമ്പായി രക്തസാക്ഷി

  120. സ. കാരാത്താന്‍ കോരന്‍


    പഴശ്ശി രക്തസാക്ഷി - 1948

  121. സ. എന്‍. പത്മനാഭന്‍

    സേലം രക്തസാക്ഷികള്‍ - 1950

  122. സ. വെള്ളുവക്കണ്ടി രാമന്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  123. സ. ഞണ്ടാടി കുഞ്ഞമ്പു

    സേലം രക്തസാക്ഷികള്‍ - 1950

  124. സ. ദാമോദരന്‍

    സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ
    കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍
    കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക്
    ഇവരുടെ സ്മരണ ആവേശം പകരുന്നു.

  125. സ. കാനപ്രവന്‍ അബ്ദുള്‍ഖാദര്‍

    കോറോം രക്തസാക്ഷി - 1948
     

  126. സ. പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍

    സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950
     

  127. സ. പുളൂക്കല്‍ കുഞ്ഞിരാമന്‍

    കാവുമ്പായി രക്തസാക്ഷി

  128. സ. കാനപ്പള്ളി അമ്പു

    പെരിങ്ങോം രക്തസാക്ഷി - 1948

  129. സ. വി. അനന്ദന്‍


    പഴശ്ശി രക്തസാക്ഷി - 1948

  130. സ. ആണ്ടലോടന്‍ കുഞ്ഞപ്പ

    സേലം രക്തസാക്ഷികള്‍ - 1950

  131. സ. തങ്കച്ചന്‍

    അടിയന്തരാവസ്ഥയുടെ ഭീകര നാളുകള്‍ക്ക് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി
    കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പാര്‍ലമെന്റ് ഇന്ദിരാഗാന്ധിയെ അവകാശലംഘ
    നത്തിന് അഞ്ചുദിവസം തടവിനു ശിക്ഷിച്ചു. ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് -ഐ അക്രമ
    സമരം ആരംഭിച്ചു. ബഹളം കേട്ട് ഹോട്ടല്‍ തൊഴിലാളിയായിരുന്ന സ. തങ്കച്ചന്‍ റോഡിലേക്കിറ
    ങ്ങിതായിരുന്നു. കോണ്‍ഗ്രസ്-ഐ കാപാലികര്‍ സഖാവിനെ നിഷ്ഠൂരം കൊലപ്പെടുത്തി. അച്ഛ
    നും, അമ്മയും ഉള്‍പ്പെടെ പതിനൊന്നു പേരടങ്ങിയ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു
    ഇരുപതുകാരനായ സ. തങ്കച്ചന്‍.

  132. സ. സി. ഗോപാലന്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  133. സ. എ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍

    സേലം രക്തസാക്ഷികള്‍ - 1950

  134. സ. പി. നാരായണന്‍ നമ്പ്യാര്‍

    കാവുമ്പായി രക്തസാക്ഷി സ. പി. നാരായണന്‍ നമ്പ്യാര്‍ പാവനൂര്‍ മൊട്ടയിലാണ് ജനിച്ചത്. പിതാവ് തട്ടാന്‍ കണ്ടികുഞ്ഞപ്പ
    മാതാവ് പള്ളിപ്രവര്‍ ചെറിയ. 1946 സപ്തംബര്‍ മൂന്നാംവാരത്തിലൊരു ദിവസം, സഖാവ്
    ബോര്‍ഡ് യോഗത്തിനു പോയതായിരുന്നു. പിന്നെ കണ്ടത് ജീവനോടെയായിരുന്നില്ല. രണ്ട് ദിവസം
    കഴിഞ്ഞ് ബ്ലാത്തൂരിലെ ഒരു കിണറ്റിലാണ് കോണ്‍ഗ്രസ്സുകാര്‍ കൊലചെയ്യപ്പെട്ട നിലയില്‍ സഖാവിന്റെ
    ജഡം കണ്ടുകിട്ടിയത്.

  135. സ. കെ.പി ഗോവിന്ദന്‍

    മുഴുപ്പിലങ്ങാട് രക്തസാക്ഷി - 1949

  136. സ. പി കുഞ്ഞിക്കണ്ണന്‍

    1980 ഒക്‌ടോബര്‍ 24 ന് എരഞ്ഞോളിയിലെ കുഞ്ഞമ്പു നായരുടെയും പുത്തന്‍വീട്ടില്‍ പാറു
    അമ്മയുടെയും മകനായ കണ്ണന്‍ നായര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു.
    ജോലി ചെയ്യുന്ന ദിനേശ് ബീഡി ബ്രാഞ്ചില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് പോവുകയായിരുന്ന
    സഖാവിനെ തിരുവങ്ങാട്ടുള്ള രണ്ടാം റെയില്‍വേ ഗേറ്റിനടുത്തുവച്ച് പതിയിരുന്ന ആര്‍ എസ് എസുകാര്‍
    സൈക്കിള്‍ തടഞ്ഞുനിര്‍ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്.

  137. സ. തിടില്‍ കണ്ണന്‍

    കരിവെള്ളൂര്‍ രക്തസാക്ഷി

  138. സ. വയലാളി ദാമു


    പഴശ്ശി രക്തസാക്ഷി - 1948

  139. സ. ആസാദ് ഗോപാലന്‍ നായര്‍

    സേലം രക്തസാക്ഷികള്‍ - 1950

  140. സ. കുണ്ടാഞ്ചേരി ഗോവിന്ദന്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  141. സ. യു.വി നാരായണ മാരാര്‍

    സേലം രക്തസാക്ഷികള്‍ - 1950

  142. സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍

    കോറോം രക്തസാക്ഷി - 1948

  143. സ. നക്കായി കണ്ണന്‍

    സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950
     

  144. സ. പി കുമാരന്‍

    കാവുമ്പായി രക്തസാക്ഷി

  145. സ. മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍

    കെ പി കേളുനായരുടെ പുത്രന്‍. കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടത്.ക്രമേണ കര്‍ഷകസംഘ
    ത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. കോറോം നെല്ലെടുപ്പില്‍ സഖാവുണ്ടായിരുന്നു. ഇരുപ
    ത്തഞ്ചാം വയസ്സിലാണ് എം എസ്സ് പി യുടെ തീയുണ്ടകളേറ്റ് സ. ഗോവിന്ദന്‍ നമ്പ്യാര്‍ രക്തസാക്ഷി
    യായത്.

  146. സ. ഹരീഷ്ബാബു

    പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ പാവപ്പെട്ട സ്വര്‍ണ്ണത്തൊഴിലാളി കുടുംബത്തിന്റെ താങ്ങായി
    രുന്നു ഹരീഷ്ബാബു. പാര്‍ടി അനുഭാവിയും പാര്‍ടി പ്രവര്‍ത്തകന്‍ എന്‍ പി ശശിധരന്റെ
    സഹോദരനുമായിരുന്നു. 1981-ല്‍ തലശ്ശേരിയില്‍ നിന്നും സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന സഖാവിനെ കതിരൂര്‍ ഡൈമണ്‍ മുക്കില്‍ വച്ച് ബസ്സ് തടഞ്ഞുനിര്‍ത്തിയാണ് ആര്‍ എസ്എസുകാര്‍ നിഷ്ഠൂരമായി വെട്ടിക്കൊന്നത്.

  147. സ. മാവില ചിണ്ടന്‍ നമ്പ്യാര്‍

    ആലപ്പടമ്പ് രക്തസാക്ഷി - 1948

  148. സ. രൈരു നമ്പ്യാര്‍

    കയരളത്തെ ഒരു കര്‍ഷകനായ കുന്നത്ത് പുതിയവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാരുടെയും, കൊക്കൂറ
    കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി 1918 ല്‍ ജനിച്ചു. 1940 സെപ്തംബര്‍ 15 ന്റെ
    മൊറാഴ സംഭവത്തില്‍ രൈരു നമ്പ്യാര്‍ പങ്കാളിയായിരുന്നു. വിവിധ കേസുകളിലെ പ്രതി എന്ന
    നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രൈരു നമ്പ്യാര്‍ ഒടുവില്‍ 1950 ല്‍ അറസ്റ്റ് ചെയ്യപ്പെ
    ടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

  149. സ. സുന്ദരന്‍ മാസ്റ്റര്‍

    കൂറ്റേരിയിലെ സ. സുന്ദരന്‍ മാസ്റ്റര്‍ ചുണ്ടങ്ങാപ്പൊയില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും കെ എസ്  ടി എ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വവുമുണ്ടായിരുന്നു. 1998-ല്‍
    സഖാവിനെ ഒരു സംഘം ആര്‍ എസ് എസുകാര്‍ നിഷ്ഠൂരമായി വധിക്കുകയായിരുന്നു. പാനൂര്‍
    ഏരിയയില്‍ സി പി ഐ -എമ്മിന് നേരെ ആര്‍ എസ് എസുകാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന
    അക്രമത്തിന്റെ ഭാഗമായിരുന്നു ഈ സംഭവം.

  150. സ. കെ.കെ. ബാലകൃഷ്ണന്‍


    പഴശ്ശി രക്തസാക്ഷി - 1948

  151. സ. പിലാട്ട്യാരന്‍ ഗോപാലന്‍ നമ്പ്യാര്‍

    സേലം രക്തസാക്ഷികള്‍ - 1950

  152. സ. കാറാട്ട് കുഞ്ഞമ്പു

    തില്ലങ്കേരി രക്തസാക്ഷി - 1948

  153. സ. മൈലപ്രവന്‍ നാരായണന്‍ നമ്പ്യാര്‍

    സേലം രക്തസാക്ഷികള്‍ - 1950

  154. സ. പറമ്പന്‍ കുഞ്ഞിരാമന്‍

    എള്ളെരിഞ്ഞി രക്തസാക്ഷി - 1947
     

  155. സ. അമ്പാടി ആചാരി

    സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950
     

  156. സ. കീനേരി കുഞ്ഞമ്പു

    കരിവെള്ളൂര്‍ രക്തസാക്ഷി

  157. സ. കുന്യാടന്‍ നാരായണന്‍ നമ്പ്യാര്‍

    പായം രക്തസാക്ഷി - 1948

  158. സ. പോരുകണ്ടി കൃഷ്ണന്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  159. സ. വി.സി കുഞ്ഞിരാമന്‍

    സേലം രക്തസാക്ഷികള്‍ - 1950

  160. സ. കാനപ്രവന്‍ അബ്ദുള്‍ഖാദര്‍

    കോറോം രക്തസാക്ഷി - 1948

  161. സ. പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ നമ്പ്യാര്‍

    സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950
     

  162. സ. മഞ്ഞേരി ഗോവിന്ദന്‍

    കാവുമ്പായി രക്തസാക്ഷി

  163. സ. പുത്തൂര്‍ക്കാരന്‍ രാമന്‍

    ആലപ്പടമ്പ് രക്തസാക്ഷി - 1948

  164. സ. മഞ്ഞേരി വീട്ടില്‍ ഗോപാലന്‍ നമ്പ്യാര്‍

    മയ്യില്‍ പഞ്ചായത്തിലെ പെരുങ്ങൂര്‍ എന്ന സ്ഥലത്ത് 1922 ജൂലായിലാണ് സ. ഗോപാലന്‍ നമ്പ്യാര്‍
    ജനിച്ചത്. അച്ഛന്‍ കണ്ണന്‍ നമ്പ്യാര്‍ ആനപ്പാപ്പാനായിരുന്നു. മഴക്കാലത്ത് മഴവെള്ളത്തില്‍ വാഴത്തട
    ചേര്‍ത്തുകെട്ടി തുഴഞ്ഞുപോയി കണ്ടക്കൈയിലെ എംഎസ്പി ക്യാമ്പിനു മുന്‍പില്‍ സാമ്രാജിത്വം തുലയട്ടെ, ജന്മിത്വം നശിക്കട്ടെ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് പിടി കൊടുക്കാതെ കടന്നിട്ടുണ്ട്. തുടര്‍ന്ന് വീശിയ വിശാലമായ വലയെത്തുടര്‍ന്നാണ് മയ്യിലിനടുത്ത് ഓലക്കാട് വച്ച്
    അറസ്റ്റ് ചെയ്തതും 1950 ല്‍ പാടിക്കുന്നില്‍ വച്ച് രക്തസാക്ഷിയാക്കിയതും.

  165. സ. അത്തിക്ക ഉണ്ണി ഗുരുക്കള്‍


    പഴശ്ശി രക്തസാക്ഷി - 1948

  166. സ. കുന്നുമ്മല്‍ രാമന്‍

    സേലം രക്തസാക്ഷികള്‍ - 1950

  167. സ. നമ്പടി കുന്നുമ്മല്‍ നാരായണന്‍ നമ്പ്യാര്‍

    തില്ലങ്കേരി രക്തസാക്ഷി - 1948

  168. സ. കോരന്‍ ഗുരുക്കള്‍

    സേലം രക്തസാക്ഷികള്‍ - 1950

  169. സ. ജോസ്

    സഖാക്കള്‍ ജോസ്, ദാമോദരന്‍ എന്നിവര്‍ തിരുവട്ടൂര്‍ അവുങ്ങുംപൊയില്‍ പ്രദേശത്തെ
    കര്‍മഭടന്മാരായിരുന്നു. ഈ രണ്ട് സഖാക്കളെ അടിയന്തരാവസ്ഥയുടെ കാളരാത്രിയില്‍ 1976-ല്‍
    കോണ്‍ഗ്രസ് കാപാലികരാണ് കൊലപ്പെടുത്തിയത്. പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പിന്‍തലമുറയ്ക്ക്
    ഇവരുടെ സ്മരണ ആവേശം പകരുന്നു.

  170. സ. വെമ്പിരിഞ്ഞന്‍ പൊക്കന്‍

    കോറോം രക്തസാക്ഷി - 1948

  171. സ. കൊയിലോടന്‍ നാരായണന്‍ നമ്പ്യാര്‍

    സേലം (തില്ലങ്കേരി) രക്തസാക്ഷി - 1950
     

  172. സ. തെങ്ങില്‍ അപ്പ നായര്‍

    കാവുമ്പായി രക്തസാക്ഷി

വയനാട്
  1. ഷാജി വടുവന്‍ചാല്‍

    1996 November 09

    1996 നവംബര്‍ 9-ന് ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ഷാജിയെ വ്യാജവാറ്റി
    നെതിരെ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തി.

  2. കുട്ട്യപ്പ പൊഴുതന

    1989 August 30

    1989 ആഗസ്റ്റ് 30-ന് രാജീവ് ഗാന്ധിയ്‌ക്കെതിരെ ബോഫോഴ്‌സ് അഴിമതിക്കേസില്‍ ഭാരത്
    ബന്ദ് നടത്തി തിരിച്ച് പോകുമ്പോള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പൊഴുതന ടൗണില്‍ വെച്ച്
    കുത്തികൊലപ്പെടുത്തുകയായിരുന്നു. പൊഴുതന മേഖലയിലെ ഡി.വൈ.എഫ്.ഐ. പാറക്കുന്ന് യൂണിറ്റ്
    ജോയിന്റ് സെക്രട്ടറിയായിരുന്നു.

  3. കെ.ടി. ബേബി മൂഴിമല

    1984 September 19

    ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകന്‍ ആയിരുന്നു. 1984 സെപ്റ്റംബര്‍ 19-ന് കോണ്‍ഗ്രസ്സുകാര്‍
    കുത്തി കൊലപ്പെടുത്തി. പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന സഖാവായിരുന്നു. ഇതില്‍
    ക്ഷുഭിതരായ കോണ്‍ഗ്രസ് ഗുണ്ടകള്‍ മൂഴിമല അങ്ങാടിയില്‍ വച്ച് സഖാവിനെ
    കുത്തികൊലപ്പെടുത്തുകയായിരുന്നു.

  4. രവി

    1982 March 24

    പാടിച്ചിറ ടൗണില്‍ ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച്
    24-ന് കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. കര്‍ഷകതൊഴിലാളികളുടെ കൂലി
    പ്രശ്‌നത്തില്‍ ഇടപ്പെട്ടതിന്റെ വൈരാഗ്യം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാക്കളെ
    കൊലപ്പെടുത്തുകയായിരുന്നു

  5. ശശി

    1982 March 24

    പാടിച്ചിറ ടൗണില്‍ ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച്
    24-ന് കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി. കര്‍ഷകതൊഴിലാളികളുടെ കൂലി
    പ്രശ്‌നത്തില്‍ ഇടപ്പെട്ടതിന്റെ വൈരാഗ്യം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാക്കളെ
    കൊലപ്പെടുത്തുകയായിരുന്നു.

  6. ഭരതന്‍

    1981 February 23

    വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന് സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  7. വാസു

    1981 February 23

     വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന്
    സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  8. മണി

    1981 February 23

     വനം കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായ സിപിഐ അക്രമി സംഘം 1981 ഫെബ്രുവരി 23 ന്
    സഖാവിനെ വെട്ടി കൊലപ്പെടുത്തി.

  9. എന്‍. ആര്‍. സെയ്ത് റിപ്പണ്‍

    1974 September 04

    ഇന്ത്യന്‍ യൂണിയന്‍ ലീഗിന്റെ വളന്റിയര്‍ നേതാവായിരുന്ന എന്‍.ആര്‍.സെയ്ത് രാജിവെച്ച്
    പാര്‍ടിയില്‍ ചേര്‍ന്നു. 1974 സെപ്റ്റംബര്‍ 4-ന് ലീഗ് സംഘം അക്രമം നടത്തിയാണ് കൊലപ്പെ
    ടുത്തിയത്. പാര്‍ടി പ്രവര്‍ത്തകനായി തിളങ്ങി നില്‍ക്കവെയാണ് കൊലപാതകം നടത്തിയത്. വയനാട്
    ജില്ലയിലെ മേപ്പാടി റിപ്പണ്‍ എന്ന പ്രദേശത്ത് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറബി കോളേജ്
    നിര്‍മ്മാണം നടക്കുന്ന സമയത്താണ് ഈ കൊലപാതകം നടക്കുന്നത്. കോളേജ് നിര്‍മ്മാണത്തിന്
    നിര്‍ബന്ധപിരിവ് നടത്തിയപ്പോള്‍ പിരിവില്‍ സി.ഐ.,ടി.യു. പ്രവര്‍ത്തകര്‍ സഹരിക്കേണ്ടതില്ല എന്ന്
    തീരുമാനിച്ചു. റിലീഫിന്റെ പേരില്‍ കോളേജ് നിര്‍മ്മാണത്തിന്റെ യോഗം വിളിച്ചു ചേര്‍ത്തു. ആ
    യോഗത്തില്‍ നിര്‍മ്മാണ കമ്മിറ്റി പ്രസിഡന്റിന്റെ ക്ഷണപ്രകാരം സി.പി.ഐ(എം) പ്രവര്‍ത്തകരും യോഗത്തില്‍
    പങ്കെടുക്കാന്‍ ചെന്നു. നമ്മുടെ പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെ കമ്മിറ്റിയില്‍
    സി.പി.ഐ(എം)കാര്‍ക്ക് എന്താണ് കാര്യം എന്നു ചോദിച്ച് അക്രമം നടത്തി വിടുകയായിരുന്നു. ഓടി
    രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ സഖാവിനെ എറിഞ്ഞുവീഴ്ത്തി കുത്തികൊലപ്പെടു
    ത്തുകയായിരുന്നു.

  10. ടി. സി. മാത്യു. കാട്ടിക്കുളം

    1972 November 05

    ആദിവാസികളുടെപട്ടിണിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍
    1972 നവംബര്‍ 5-ന് കാട്ടിക്കുളം ചേലൂരില്‍ വെച്ച് കോണ്‍ഗ്രസുകാര്‍ ഒളിഞ്ഞിരുന്ന് വെടിവെച്ച്
    കൊന്നു. ടി.സി.മാത്യു നോര്‍ത്ത് വയനാട് എസ്റ്റേറ്റ് തൊഴിലാളിയൂണിയന്‍ പ്രസിഡന്റും
    കുടിയേറ്റക്കാരുടെ നേതാവുമായിരുന്നു.
    അട്ടമല രക്തസാക്ഷികള്‍

കോഴിക്കോട്
  1. സ. പി വി സത്യനാഥൻ

    2024 February 22

    2024 ഫെബ്രുവരി 22 നാണ് സിപിഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന സഖാവ് പി വി സത്യനാഥൻ കൊല്ലപ്പെട്ടത്. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രമുറ്റത്ത് വെച്ചാണ് സ. സത്യനാഥനെ സാമൂഹ്യവിരുദ്ധനായ അക്രമി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പൊതുജനങ്ങളുടെയാകെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കൊപ്പം നിൽക്കുകയും പാർടിയുടെ വളർച്ചയ്‌ക്കായി പൊരുതുകയും ചെയ്‌ത ഉത്തമനായ കമ്യൂണിസ്റ്റും മികച്ച പാർടി പ്രവർത്തനുമായിരുന്നു സഖാവ് പി വി സത്യനാഥൻ. ക്ഷേത്രോത്സവത്തിനിടെ ആയുധങ്ങളുമായി കരുതിക്കൂട്ടിയെത്തിയ അക്രമി അതിനിഷ്ഠൂരമായാണ് സഖാവ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്.

  2. സ: കെ.പി. രവീന്ദ്രന്‍

    2004 April 06

    അമ്പലക്കുളങ്ങരയില്‍ ആയുധങ്ങളുമായി സി.പി.ഐ(എം) നെ ആക്രമിക്കാന്‍ എത്തിയ കുമാരന്‍ കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി മരണമടഞ്ഞ കേസില്‍ കുടുക്കി സഖാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2004 ഏപ്രില്‍ 6-ന് ജയിലിനുള്ളില്‍ വച്ച് ആര്‍.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.

  3. സ: ഈന്തുള്ളതില്‍ വിനു

    2001 July 02

    2001 ജൂലൈ 2-ന് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് മുസ്ലീം ലീഗ്-എന്‍.ഡി.എഫ് ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച് ടാക്‌സി ഡ്രൈവറും സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു.

  4. സ: പി.വി. സന്തോഷ്

    2001 January 13

    ചെക്യാട് മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13-ന് മുസ്ലീം ലീഗ് ക്രിമിനലുകള്‍ സഖാവിനെ കൊലപ്പെടുത്തി.

  5. സ: തട്ടാറത്ത് ജയന്‍

    2000 July 06

    2000 ജൂലൈ 6-ന് തൂണേരി ഭാഗത്ത് മുസ്ലീം ലീഗ് ക്രിമിനലുകള്‍ പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സഖാക്കളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. ഈ കിരാത നടപടിക്കെതിരെ പോരാടുന്നതിനിടയില്‍ സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  6. സ: ഇ.കെ. ബദറുദ്ദീന്‍

    1999 December 01

    പുതുപ്പാടി, ഏലോക്കരയിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1999 ഡിസംബര്‍ 1-ന് വര്‍ഗീയശക്തികള്‍ കൊലപ്പെടുത്തി.

  7. സ: കെ.എം. ബിജു (തെക്കേടത്ത് കടവ്)

    1999 May 30

    അത്തോളിയില്‍നിന്ന് സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി വേളം തെക്കേടത്ത് കടവത്തുവച്ച് 1999 മെയ് 30-ന് ഒരു സംഘം ലീഗ് ഗുണ്ടകളാല്‍ സഖാവ് കൊല ചെയ്യപ്പെട്ടു.

  8. സ: എം.കെ. സുകുമാരന്‍

    1999 May 25

    1999 മെയ് 25-ന് വളയം മേഖലയില്‍ ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിനെതിരായി നടത്തിയ പോരാട്ടത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ചു.

  9. സ: മണ്ണിടത്ത് സജീഷ്

    1999 April 12

    1999 ഏപ്രില്‍ 12-ന് ബേപ്പൂരില്‍ ആര്‍.എസ്.എസ് സംഘം സഖാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.

  10. സ: പി.കെ. രമേശന്‍

    1994 September 29

    1994 സെപ്റ്റംബര്‍ 29-ന് മടപ്പള്ളി കോളേജില്‍ വച്ച് ആര്‍.എസ്.എസുകാര്‍ അടിച്ചുകൊന്നു.

  11. സ: പേരോത്ത് രാജീവന്‍

    1993 January 12

    1993 ജനുവരി 12-ന് ബി.ജെ.പി പ്രഖ്യാപിച്ച ബന്ദില്‍ മുസ്ലീങ്ങളുടെ കട അടപ്പിക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിന് സഖാവിനെ ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തി.

  12. സ: ജോബി ആന്‍ഡ്രൂസ്

    1992 July 15

    1992 ജൂലൈ 15-ന് താമരശ്ശേരി ഹൈസ്‌കൂളില്‍ വച്ച് നടന്ന എസ്.എഫ്.ഐ ജാഥയെ എം.എസ്.എഫ്- കെ.എസ്.യുക്കാര്‍ ആക്രമിക്കുകയും തുടര്‍ന്ന് സഖാവിനെ എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.

  13. സ: തയ്യില്‍ കുമാരന്‍

    1992 February 26

    1992 ഫെബ്രുവരി 26-ന് പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച് ലീഗുകാര്‍ വെട്ടിക്കൊന്നു.

  14. സ: വിജയന്‍

    1989 August 26

    വോളണ്ടിയര്‍ ഓഫീസറായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ പാര്‍ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ 1989 ആഗസ്റ്റ് 26-ന് സഖാവിനെ കോണ്‍ഗ്രസ്സുകാര്‍ കുത്തി ക്കൊലപ്പെടുത്തി.

  15. സ: വിജു

    1989 August 26

    പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്‌നത്തില്‍ ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ കര്‍ഷക കോണ്‍ഗ്രസ് വേങ്ങരി മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന്‍ 1989 ആഗസ്റ്റ് 26-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

  16. സ: മലയില്‍ സദാനന്ദന്‍

    1989 June 15

    പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥലം ഉടമയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്ണന്‍ 1989 ജൂണ്‍ 15-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി

  17. സ: കുയിതേരി കുമാരന്‍

    1988 November 07

    1988 നവംബര്‍ 7-ന് കനിപ്പൊയ്യില്‍ പരിസരത്തുവച്ച് ലീഗ് വര്‍ഗീയവാദികള്‍ ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.

  18. സ: കാപ്പുമ്മല്‍ ദിവാകരന്‍

    1988 October 21

    1988 ഒക്‌ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

  19. സ: എന്‍.പി. സജീവന്‍

    1988 October 21

    1988 ഒക്‌ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

  20. കെ.പി. മോഹനന്‍

    1988 March 15

    1988 മാര്‍ച്ച് 15-ന് നടന്ന ഭാരത ബന്ദ് ദിനത്തില്‍ എറണാകുളം ചേരാനെല്ലൂരില്‍ വച്ച് പൊടിമില്ല് ഉടമയായ കോണ്‍ഗ്രസ് നേതാവിന്റെ വെടിയേറ്റാണ് മരിക്കുന്നത്. കോടഞ്ചേരി സ്വദേശിയായ മോഹനന്‍ അച്ഛന്റെ വീടായ ചേരാനെല്ലൂരില്‍ താമസിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.

  21. ഇബ്രാഹിം

    1987 December 28

    1987 ഡിസംബര്‍ 28-ന് ആര്‍.എസ്.എസുകാര്‍ മേപ്പയൂര്‍ ടൗണില്‍വച്ച് കൊല ചെയ്തു.

  22. സ: കോറോത്ത് ചന്ദ്രന്‍

    1985 November 29

    പുറമേരി കെ.ആര്‍. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ യാത്രാപ്രശ്‌നത്തിന്റെ പേരില്‍ ബസ് ഉടമകളുടെ ധിക്കാരത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബസ് ക്ലീനര്‍ 1985 നവംബര്‍ 29-ന് സഖാവിനെ കൊലപ്പെടുത്തി.

  23. സ: നീളംപറമ്പത്ത് കോരന്‍

    1985 November 05

    1985 നവംബര്‍ 5-ന് വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ് പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.

  24. സ: പ്രദീപ്കുമാര്‍

    1981 July 13

    എസ്.എഫ്.ഐ രക്തസാക്ഷിയായിരുന്നു. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1981 ജൂലൈ 13-ന് വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം ഉന്നയിച്ച് ബസ് തടയുകയും തുടര്‍ന്ന് ബസ് ശരീരത്തില്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്തു.

  25. സ: വി.വി. കൃഷ്ണന്‍

    1980 August 22

    തോട്ടക്കാട് മിച്ചഭൂമി സമരത്തിലെ ഉജ്ജ്വലനായ പോരാളിയും കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ് ഗുണ്ടാസംഘം ഗൂഢാലോചന നടത്തി 1980 ആഗസ്റ്റ് 22-ന് ഓണത്തിന്റെ തലേദിവസം രാത്രി സഖാവിനെ കൊലപ്പെടുത്തി.

  26. സ: പാപ്പച്ചന്‍

    1980 April 19

    സഖാവ് കുറുമ്പനാട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ഭാരവാഹിയും സി. പി.ഐ (എം) കുണ്ടുതോട് ബ്രാഞ്ച് മെമ്പറുമായിരുന്നു. ഒരു പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടയില്‍ 1980 ഏപ്രില്‍ 19-ന് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് കാപാലികര്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

  27. സ: ജോസ് പോര്‍ക്കാട്ടില്‍

    1980 March 02

    1980 മാര്‍ച്ച് 2-ന് ആനക്കാംപൊയില്‍ മേലെ അങ്ങാടിയില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാവിനെ കുത്തിക്കൊന്നു.

  28. സ: കെ.പി. ദാമു

    1979 October 29

    1979 ഒക്‌ടോബര്‍ 29-ന് വടകര സ്വദേശിയായ സ.കെ.പി.ദാമുവിനെ മലപ്പുറം ജില്ലയിലെ താനൂരില്‍വച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു.

  29. സ: കടന്നപ്പുറത്ത് കുഞ്ഞിരാമന്‍

    1977 July 18

    1977 ജൂലൈ 18-ന് കോണ്‍ഗ്രസ്-സി.പി.ഐ ഗുണ്ടകള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

  30. സ: ആലക്കല്‍ കുഞ്ഞിക്കണ്ണന്‍

    1974 March 01

    കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന ജന്മികാവല്‍പ്പടയ്‌ക്കെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി 1974 മാര്‍ച്ച് 1-ന് തോട്ടക്കാട് മിച്ചഭൂമിയില്‍ വച്ച് ഒരു വഞ്ചകന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു.

  31. സ: കോറമ്പത്ത് ദാമോദരക്കുറുപ്പ്

    1973 November 19

    1973 നവംബര്‍ 19 ന് പതിയാരക്കര റേഷന്‍ ഷോപ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട് ചോദ്യം ചെയ്തതിന് സി.പി.ഐ-കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നു.

  32. സ: കെ.പി. കുഞ്ഞിരാമന്‍

    1973 October 30

    ചെക്കന്‍ വിളിക്കും പെണ്ണ് വിളിക്കും എതിരായും മാന്യമായ കൂലി ചോദിച്ചതിന്റെയും പേരില്‍ മുസ്ലീം ലീഗ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30-ന് രക്തസാക്ഷിത്വം വരിച്ചു.

  33. സ: എ.വി.ഉമ്മന്‍

    1972 August 25

    1972 ആഗസ്റ്റ് 25-ന് പുതുപ്പാടി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നിലമ്പൂരിലേക്ക് മാറ്റി. അവിടെവച്ച് ഐ.എന്‍.ടി.യു.സിക്കാര്‍ സംഘട്ടനത്തില്‍ കൊലപ്പെടുത്തി.

  34. സ: വള്ളിക്കാട് വാസു

    1971 May 17

    1971 മെയ് 17-ന് വള്ളിക്കാട് കുടികിടപ്പ് സമരത്തില്‍ ലീഗുകാര്‍ കുത്തിക്കൊന്നു.

  35. സ: അഹമ്മദ് മാസ്റ്റര്‍

    1969 October 16

    സഖാവ് ഫിഷറീസ് മാപ്പിള സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1969 ഒക്‌ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുയോഗം കാണാനെത്തിയ അഹമ്മദ് മാസ്റ്ററെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.

  36. സ: ഉണ്ണര

    1969 October 16

    1969 ഒക്‌ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്‍.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഖാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.

  37. സ: പി.പി. സുലൈമാന്‍

    1968 April 29

    മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സഖാവിനെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ 1968 ഏപ്രില്‍ 29-ന് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  38. സ: കെ. ചോയി

    1950 May 19

    1950 മെയ് 19-ന് കൂത്താളി സമരത്തിന്റെ ഭാഗമായി ഒളിവില്‍ കഴിയുകയായിരുന്ന സഖാവിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുകൊന്നു. വെടിവെപ്പില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് വെടിവച്ചു.

  39. സ: ആര്‍. ചന്തു

    1950 February 23

    1950 ഫെബ്രുവരി 23-ന് സേലം ജയിലില്‍ നടന്ന മൃഗീയമായ മര്‍ദ്ദനത്തിന്റെ ഭാഗമായി മരിച്ചു.

  40. സ: ഗോപാലന്‍കുട്ടി

    1950 February 11

    1950 ഫെബ്രുവരി 11-ന് സേലം ജയിലില്‍വച്ച് വെടിയേറ്റ് മരിച്ചു.

  41. സ: മണ്ടോടി കണ്ണന്‍

    1949 March 04

    കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ച് 4-ന് മരിച്ചു.

  42. സ: കെ.കെ. രാമന്‍

    1948 July 05

    പാര്‍ടി ജാഥ നടത്തിയതിന് സഖാവിനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെ നിന്നും സേലം ജയിലിലേക്ക് മാറ്റി. അവിടെ നടന്ന ക്രൂരമായ പീഡനത്തെത്തുടര്‍ന്ന്, യഥാസമയം ചികിത്സ ലഭിക്കാതെ 1948 ജൂലൈ 5-ന് ജയില്‍ ആശുപത്രിയില്‍ വച്ച് സഖാവ് മരണപ്പെട്ടു.

  43. സ: മേനോന്‍ കണാരന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  44. സ: സി.കെ. ചാത്തു

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  45. സ: പുറവില്‍ കണാരന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  46. സ: വി.പി. ഗോപാലന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  47. സ: പാറോള്ളതില്‍ കണാരന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  48. സ: സി.കെ. രാഘൂട്ടി

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  49. സ: അളവക്കല്‍ കൃഷ്ണന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  50. സ: കെ.എം. ശങ്കരന്‍

    1948 April 30

    1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.

  51. സ: കൊല്ലാച്ചേരി കുമാരന്‍

    കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ചില്‍ മരിച്ചു.

  52. സ: സി.ബി. ഷിബിന്‍

    ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗമായ സഖാവിനെ മുസ്ലീം ലീഗ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തി.

മലപ്പുറം
  1. സ. പാറോല്‍ മുരളീധരന്‍

    2017 January 19

    2017 ജനുവരി 19-ന് ആര്‍.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായാണ് സഖാവ്
    രക്തസാക്ഷിത്വം വരിച്ചത്.

  2. സ. പള്ളിയേരി പ്രദീപന്‍ (തിരൂര്‍)

    2009 October 13

    2009 ഒക്ടോബര്‍ 13-ന് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.

  3. സ. സുബ്രഹ്‌മണ്യന്‍

    2006 April 11

    2006 ഏപ്രില്‍ 11-ന് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്
    ലീഗുകാര്‍ കൊലപ്പെടുത്തി.

  4. സ. കോട്ടീരി നാരായണന്‍

    1988 May 06

    പാര്‍ട്ടി മെമ്പര്‍, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്. 1988 മെയ് 6 ന് ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി.

  5. സ. ദാമു

    1979 October 29

    1979 ഒക്‌ടോബര്‍ 29 ന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

  6. സ. മുഹമ്മദ് മുസ്തഫ

    1976 August 16

    എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് മണ്ണാര്‍ക്കാട് കോളേജില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് 1976 ആഗസ്റ്റ് 16-ന് ആശുപത്രിയില്‍വച്ച് മരിച്ചു.

  7. സ. സെയ്താലി കട്ടുപ്പാറ

    1974 September 19

    എസ്.എഫ്.ഐ പ്രവര്‍ത്തകന്‍. 1974 സെപ്തംബര്‍ 19-ന് പട്ടാമ്പി കോളേജില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ കുത്തിക്കൊലപ്പെടുത്തി

  8. സ. പൗലോസ്

    1969 November 28

    പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന് ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി.

  9. സ. കുഞ്ഞാലി

    1969 July 28

    1969 ജൂലായ് 28 ന് കോണ്‍ഗ്രസ്സുകാര്‍ വെടിവെച്ചു കൊലപ്പെടുത്തി. മുന്‍ എം.എല്‍.എ
    ആയിരുന്നു. പാര്‍ടി മലപ്പുറം ഡി. സി മെമ്പറായിരുന്നു.

പാലക്കാട്
  1. സ:ഷാജഹാൻ

    2022 August 14

    2022 ആഗസ്റ്റ് 14 രാത്രി സിപിഐ എം മരുതറോഡ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന  സഖാവ് ഷാജഹാനെ ബി.ജെ.പി - ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തി
     

  2. സ: ആര്‍. വിജയന്‍

    2015 May 03

    വടക്കഞ്ചേരി കണ്ണമ്പ്രയിലെ പാര്‍ടി കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ-ടാക്‌സി യൂണിയന്‍ യൂണിറ്റംഗവുമായ സ: വിജയനെ 2015 മെയ് 3-ന് ആര്‍.എസ്.എസ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തി.

  3. സ: പി. ഹംസ

    2013 November 22

    വൈ.എഫ്.ഐ പ്രവര്‍ത്തകനും പാര്‍ടി അനുഭാവിയുമായ സഖാവിനെ 2013 നവംബര്‍ 22-ന് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

  4. സ: പി. നൂറുദ്ദീന്‍

    2013 November 22

    വൈ.എഫ്.ഐ പ്രവര്‍ത്തകനും പാര്‍ടി അനുഭാവിയുമായ സഖാവിനെ 2013 നവംബര്‍ 22-ന് മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.

  5. സ: ദീപു

    2013 September 30

    ഒറ്റപ്പാലത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സ: ദീപുവിനെ 2013 സെപ്റ്റംബര്‍ 30-ന് ആര്‍.എസ്.എസ് ക്രിമിനലുകള്‍ കുത്തി കൊലപ്പെടുത്തി.

  6. സ: വിനീഷ്

    2012 April 08

    ഡി.വൈ.എഫ്.ഐ പൂക്കോട്കാവ് വില്ലേജ് കമ്മിറ്റി അംഗം സ: വിനീഷ് 2012 ഏപ്രില്‍ 8-ന് ആര്‍.എസ്.എസ്-ബി.ജെ.പി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

  7. സ. ഗോപാലകൃഷ്ണന്‍ മലമ്പുഴ

    2007 October 29

    1963 മലങ്കര പഞ്ചായത്തിലെ കടുക്കാംകുന്നത്ത് അപ്പുക്കുട്ടന്റേയും, തങ്കമ്മയുടേയും മകനായി ജനിച്ചു. 2007 ഒക്‌ടോബര്‍ 29 ന് ജന്മദേശത്ത് വെച്ച് ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിച്ച് സഹോദരപുത്രനായ സഖാവ് രവീന്ദ്രനുമൊത്ത് മടങ്ങുമ്പോള്‍ ആര്‍.എസ്.എസ് 
     ക്രിമിനലുകള്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി.

  8. സ. രവീന്ദ്രന്‍

    2007 October 29

    1972 ല്‍ ജനിച്ചു. അമ്മ യശോദയും, അച്ഛന്‍ ദാമോദരനുമായിരുന്നു. 2007 ഒക്‌ടോബര്‍ 29 ന് സ. ഗോപാലകൃഷ്ണനുമൊന്നിച്ചു യാത്ര ചെയ്യുമ്പോഴാണ് സ.രവീന്ദ്രനേയും ആര്‍.എസ്.എസ് കാപാലികര്‍ മാരകമായി വെട്ടി വീഴ്ത്തിയത്. ഏതാണ്ട് 10 മണിക്കൂര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരണവുമായി മല്ലിട്ട് രവീന്ദ്രന്‍ ഒക്‌ടോബര്‍ 30 ന് രക്തസാക്ഷിയായി.

  9. സ. സോമന്‍

    2005 September 28

    2005 സെപ്തംബര്‍ 28 ന് അഞ്ച് മൂര്‍ത്തി മംഗലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആഹ്ലാദപ്രകടനം നടത്തിവരുമ്പോള്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി

  10. സ. ബിജു

    2005 April 06

    2005 ഏപ്രില്‍ 6 ന് സാമൂഹ്യവിരുദ്ധ ഗുണ്ടാ സംഘം കൊലപ്പെടുത്തി. തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രദേശത്തായിരുന്നു ഇത്.

  11. സ. ഇബ്രാഹീം മണ്ണാരപ്പറമ്പ്

    2005 March 13

    പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 2005 മാര്‍ച്ച് 13 ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.

  12. സ. സഹദേവന്‍

    2005 January 20

    പുതുപ്പരിയാരം പഞ്ചായത്തിലെ നൊച്ചിപ്പുള്ളിയില്‍ വെച്ച് 2005 ജനുവരി 20 ന് ആര്‍.എസ്.എസുകാരുടെ വെട്ടേറ്റ് മരിച്ചു. അച്ഛന്‍ ചിന്നന്‍, അമ്മ മാധവി.

  13. സ. സുകുമാരന്‍

    2004 September 27

    കൊഴിഞ്ഞാമ്പാറയിലെ കുളകൗണ്ടന്‍ചള്ളയിലെ പ്രമുഖ കൃഷിക്കാരനും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്ന സ. സുകുമാരന്‍ 2004 സെപ്തംബര്‍ 27 ന് സ്വന്തം വീട്ടുമുറ്റത്ത് ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ പതിയിരുന്ന ആര്‍.എസ്.എസ് - ബി.ജെ.പി അക്രമികള്‍ വെട്ടിയും, കുത്തിയും കൊലപ്പെടുത്തി. സഖാവിന് ഭാര്യയും ഒരു മകനും ഉണ്ട്.

  14. സ. അബ്ദുള്‍ ഗഫൂര്‍

    2000 December 11

    ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജോ.സെക്രട്ടറിയുമായിരുന്ന സഖാവിനെ 2000 ഡിസംബര്‍ 11 ന് ലീഗ് - എന്‍.ഡി.എഫ് ഗുണ്ടകള്‍ പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തി.

  15. സ. പുത്തന്‍പാടം വിജയന്‍

    2000 July 10

    2000 ജൂലായ് 10 ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ വീടിന് സമീപം വെച്ച് ആര്‍.എസ്.എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

  16. സ. പി. ജയകൃഷ്ണന്‍

    1994 March 07


    പാര്‍ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന സ.ജയകൃഷ്ണനെ 1994 മാര്‍ച്ച് 7 ന് പാര്‍ടി ജനറല്‍ ബോഡി നടത്താന്‍ പോയി വരുമ്പോള്‍ അയിലൂരില്‍ വെച്ച് വാഹനത്തില്‍ പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

  17. സ. പനങ്ങാട്ടിരി ചന്ദ്രന്‍

    1994 March 07

    1994 മാര്‍ച്ച് 7 ന് പാര്‍ടി ജനറല്‍ ബോഡി കഴിഞ്ഞ് സ. ജയകൃഷ്ണനോടൊപ്പം വരുമ്പോള്‍ സഖാവിനെ കോണ്‍ഗ്രസ്സിന്റെ ഗുണ്ടകള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ട്. സഖാവിന് മക്കള്‍ ഇല്ല.

  18. സ. കെ.വി. രവി

    1993 June 22


    കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാടുള്ള സ. കെ.വി. രവിയെ ബ്രാഞ്ച് യോഗം കഴിഞ്ഞ് വരുമ്പോള്‍ 1993 ജൂണ്‍ 22ന് കോണ്‍ഗ്രസ്സിന്റെ ക്രിമിനലുകള്‍ ഓടിച്ചിട്ട് വെട്ടിവീഴ്ത്തി കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ചെളിക്കണ്ടത്തില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയാണുണ്ടായ
    ത്. അമ്മയും, ഒരു സഹോദരനും, മൂന്ന് സഹോദരിമാരും ഉണ്ട്.

  19. സ. ഹരിദാസ്

    1993 April 14

    പൊറ്റശ്ശേരി ലോക്കല്‍ കമ്മിറ്റി പരിധിയിലെ ചുമട്ട് തൊഴിലാളിയായിരുന്ന സഖാവിനെ 1993 ഏപ്രില്‍ 14 ന് പകല്‍ സമയത്ത് ആര്‍.എസ്.എസ് - ബി.ജെ.പി ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

  20. സ. വി.കെ. ജെയിംസ്

    1992 September 08

    1992 സെപ്തംബര്‍ 8 ന് കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ സഖാവിനെ ഇലക്ട്രിക്ക് ഷോക്ക് ഏല്‍പ്പിച്ച് കൊലപ്പെടുത്തി. ഉച്ചക്ക് 2 മണിക്ക് സഖാവ് വരുന്നതറിഞ്ഞ് കിഴക്കഞ്ചേരിയിലെ സ്ഥലത്ത് വെച്ചാണ് കൊലപ്പെടുത്തിയത്.

  21. സ. വീഴ്‌ലി ചന്ദ്രന്‍

    1992 March 29

    1992 മാര്‍ച്ച് 29 ന് സ്ഥലത്തെ ധനാഢ്യരും, വേട്ടപ്പട്ടികളെപ്പോലും വളര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുമായ തടിക്കുളങ്ങര ജോര്‍ജ്ജ്, സഹോദരന്‍  ജോക്കബ്ബ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ അക്രമങ്ങളേയും, തൊഴിലാളി ദ്രോഹ നടപടികളേയും ചോദ്യം ചെയ്തതിന്റെ പേരില്‍ സഖാവിനെ പല്ലു വേദനയ്ക്ക് ഗുളിക വാങ്ങാന്‍ പോയ അവസരത്തില്‍ പട്ടികളെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ മരണപ്പെട്ടു. അമ്മ നാണിയും, ഭാര്യ വിജയയുമാണ്. രണ്ട് മക്കളുണ്ട്.

  22. സ. ശിവന്‍

    1991 October 12

    സഖാവിന്റെ നേതൃപാടവത്തില്‍ അസൂയപൂണ്ട് ആര്‍.എസ്.എസ് ക്രിമിനലുകള്‍ 1991 ഒക്‌ടോബര്‍ 12 ന് സഖാവിനെ പിന്തുടര്‍ന്നു വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

  23. സ. കുഞ്ഞുവെളുത്തിര

    1991 January 11

    കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ സഖാവിനെ 1991 ജനുവരി 11 ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആര്‍.എസ്.എസ് - ബി.ജെ.പി ഗുണ്ടകള്‍ കൊലപ്പെടുത്തി.

  24. സ. പി. അയ്യപ്പന്‍ ഞാങ്ങാട്ടിരി

    1990 June 20

    1990 ജൂണ്‍ 20 ന് തൊഴില്‍ സമരത്തില്‍ ഐ.എന്‍.ടി.യു.സി കാര്‍ കുത്തിക്കൊലപ്പെടുത്തി. ഭാര്യ അംബിക, ഒരു മകനും, ഒരു മകളും ഉണ്ട്.

  25. സ. എം. രാജന്‍

    1988 September 01

    പാര്‍ടിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികളുടെ മനപ്പൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1988 സെപ്തംബര്‍ 1 ന് തൊഴില്‍ തര്‍ക്കവുമായ ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സഖാവിനെ ആര്‍.എസ്.എസ് - ബി.ജെ.പി അക്രമി സംഘം കൊലപ്പെടുത്തി.

  26. സ. ബോബന്‍

    1988 January 23

    1988 ജനുവരി 23 ന് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി. മംഗലം ഡാം ലോക്കല്‍ 
    കമ്മിറ്റിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനു മുന്നില്‍ വെച്ച് കുത്തിയും, വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ഭാര്യയും മക്കളുമുണ്ട്.

  27. സ. ചന്ദ്രന്‍ അട്ടപ്പള്ളം

    1987 September 28

    1987 സെപ്തംബര്‍ 28 ന് ആര്‍.എസ്.എസിന്റെ ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി. ഭാര്യയും, നാലു മക്കളുമുണ്ട്.

  28. സ. നാരായണന്‍ അട്ടപ്പള്ളം

    1987 September 28

    1987 സെപ്തംബര്‍ 28 ന് സഖാവ് ചന്ദ്രനോടൊപ്പം സ. നാരായണനേയും ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി. സഖാവിന് ഭാര്യയും, രണ്ട് മക്കളുമുണ്ട്.

  29. സ. സ്വാമിനാഥന്‍

    1987 March 16

    1987 മാര്‍ച്ച് 16-ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ഒറ്റപ്പാലം ചുനങ്ങാട്
    സ്വദേശിയാണ്.

  30. സ. വി.വി. മാത്യൂ

    1986 April 16

    1986 ഏപ്രില്‍ മാസം 16 ന് കോണ്‍ഗ്രസ്സിന്റെ മുതലാളി നക്‌സലിനെ ഉപയോഗിച്ചാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  31. സ. മണിയന്‍

    1986 February 11

    1986 ഫെബ്രുവരി 11 ന് കണ്ണമ്പ്ര ലോക്കല്‍ കമ്മിറ്റിയിലെ കുന്നംകാട് പ്രദേശത്തെ സ.മണിയനെ ആര്‍.എസ്.എസുകാര്‍ പതിയിരുന്ന് കൊലപ്പെടുത്തി. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ഇതില്‍ ഒരാള്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.

  32. സ. ശിവരാമന്‍

    1984 August 30


    1984 ആഗസ്റ്റ് 30 ന് സഖാവിനെ സി.പി.ഐക്കാര്‍ കൊലപ്പെടുത്തുകയുണ്ടായി. ഭാര്യയും ഒരു മകനുമുണ്ട്.

  33. സ. സദാനന്ദന്‍

    1983 March 06

    1983 മാര്‍ച്ച് 6 ന് ബി.ജെ.പി - ആര്‍.എസ്.എസ് കാപാലികര്‍ സഖാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അച്ഛനും, അമ്മയും മരണപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

  34. സ. മുഹമ്മദുണ്ണി

    1981 December 21

    1981 ഡിസംബര്‍ 21 ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  35. സ. പി.കെ. രാജന്‍

    1978 February 24

    തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്ന സഖാവിനെ 1978 ഫെബ്രുവരി 24 ന് കെ.എസ്.യു ഗുണ്ടകള്‍ കൊലപ്പെടുത്തി.

  36. സ. വേലായുധന്‍

    1976 September 19

    1976 സെപ്റ്റംബര്‍ 19-ന് കൊടുവായൂര്‍ സ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിന്റെ നേതൃത്വപാടവത്തില്‍ വിറളി പൂണ്ട് ആര്‍.എസ്.എസ് ഗുണ്ടകള്‍ സ്‌കൂളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി. വര്‍ഷങ്ങളോളം മരണത്തെ മുഖാമുഖം കണ്ടാണ് സഖാവ് ധീരരക്തസാക്ഷിയായത്. അച്ഛനും, അമ്മയും അടുത്ത കാലത്ത് മരണപ്പെട്ടു.

  37. സ. എം.കെ അപ്പുക്കുട്ടന്‍

    1974 January 24

    1974 ജനുവരി 24 ന് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കിഴക്കഞ്ചേരിയിലെ മൂലങ്കോട്  കോണ്‍ഗ്രസ് ഓഫീസിനു മുന്നിലിട്ട് വെട്ടിയും, കുത്തിയും കൊലപ്പെടുത്തി.

  38. സ. കൃഷ്ണനുണ്ണി

    1973 September 27

    1973 സെപ്തംബര്‍ 27 ന് നല്ലേപ്പള്ളി പഞ്ചായത്തില്‍ മണവാളന്‍പിള്ള എന്ന കര്‍ഷകന്റെ കളത്തില്‍ ആറിലൊന്നു പതമ്പിനും കൂലിക്കും വേണ്ടി കര്‍ഷകതൊഴിലാളി സമരം നടന്നു. സ.കൃഷ്ണനുണ്ണിയെ അരണ്ടപ്പള്ളം ശിവരാമകൃഷ്ണനും മറ്റ് മൂന്നുപേരും കാറില്‍ വന്നിറങ്ങി വെടിവച്ചും, വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

  39. സ. സെയ്താലിക്കുട്ടി

    1970 May 04

     1970 മെയ് നാലിന് ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ചെള്ളി എന്ന പട്ടികവിഭാഗത്തില്‍പെട്ട ആളുടെ ഭൂമി സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ ജന്മിഗുണ്ടകളുടെ മര്‍ദ്ദനം മൂലം രക്തസാക്ഷിയായി. ഭാര്യ ആമിനുമ്മ, രണ്ട് മക്കളുണ്ട്.

  40. സ. ടി. ഭാസ്‌കരന്‍

    1970 March 03

    പാലക്കാട് വിക്‌ടോറിയാ കോളേജിലെ ജീവനക്കാരനായിരുന്ന സഖാവിനെ 1970  മാര്‍ച്ച് 3 ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലക്കത്തിക്ക് ഇരയാക്കി.

  41. സ. മാണിക്കന്‍

    1969 December 01

    1969 ഡിസംബര്‍ 1 ന് ജനകീയ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നടത്തിയ സമരത്തിന് നേരെ നടത്തിയ പോലീസ് വെടിവെപ്പില്‍ സഖാവ് മാണിക്കന്‍ രക്തസാക്ഷിയായി.

  42. സ. രാജന്‍

    1969 December 01

    1969 ഡിസംബര്‍ 1 ന് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച ജനകീയ സമരത്തിന് നേരെ യു.ഡി.എഫിന്റെ പോലീസ് വെടിവെപ്പില്‍ രക്തസാക്ഷികളായവരില്‍ ഒരാളാണ് സഖാവ് രാജന്‍. സഖാവിന്റെ അച്ഛനും, അമ്മയും മരണപ്പെട്ടു. മക്കള്‍ ഇല്ല.

  43. സ. സുകുമാരന്‍

    1969 December 01

    1969 ഡിസംബര്‍ 1 ന് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ അസംബ്‌ളി ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച ജനകീയ സമരത്തിന് നേരെ യു.ഡി.എഫിന്റെ പോലീസ് നിറയൊഴിച്ചു. സ.സുകുമാരന്‍ അടക്കം നാലു സഖാക്കള്‍ ഈ സംഭവത്തില്‍ രക്തസാക്ഷിയായി.

  44. സ. ചെല്ലന്‍ താമരപ്പാടം

    1969 December 01

    1969 ഡിസംബര്‍ 1 ന്റെ പോലീസ് വെടിവെപ്പില്‍ സഖാവ് ചെല്ലന്‍ രക്തസാക്ഷിയായി

  45. സ. കെ.സി ബാലകൃഷ്ണന്‍

    1964 November 01

    1964 നവംബര്‍ 1 ന് പുതുപ്പരിയാരം പഞ്ചായത്തിലെ വാര്‍ക്കാട് ജനിച്ചു. അച്ഛന്‍ ചെല്ലന്‍, അമ്മ അമ്മാളു. 1984 ല്‍ പാര്‍ടി അംഗമായി. 1991 മാര്‍ച്ച് 12 ന് സഖാവ് ജോലി ചെയ്തിരുന്ന പുതുപ്പരിയാരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.

  46. സ. അരണ്ടപ്പള്ളം ആറു

    1957 October 01

    1957 ഒക്‌ടോബര്‍ 1 ന് ജന്മിയുടെ വെടിയേറ്റ് അരണ്ടപ്പള്ളം ആറു രക്തസാക്ഷിയായി. ഭൂമി ഒഴിപ്പിക്കലിനെതുരീയ സമരം നിലനില്‍ക്കുന്ന അരണ്ടപ്പള്ളത്ത് ആ ഭൂമിയിലെ വരമ്പിലൂടെ നടന്നു എന്നതിന്റെ കാരണം പറഞ്ഞാണ് നിറയൊഴിച്ചത്.

  47. സ: ശിവകുമാര്‍

    പാലക്കാട്ടെ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ വെള്ളറ വീട്ടില്‍ സ: ശിവകുമാറിനെ 2009 ഫെബ്രുവരിയില്‍ ഒരു സംഘം കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  48. സ. വേലന്‍ ഇളയാട്ട്

    1992 ല്‍ മാത്തൂര്‍ പല്ലന്‍ ചാത്തന്നൂര്‍ എന്ന സ്ഥലത്തെ സ. വേലനെ കോണ്‍ഗ്രസ് ഗുണ്ടകല്‍ കുത്തിക്കൊലപ്പെടുത്തി.

  49. സ. കുട്ടിചന്ദ്രന്‍

    കെ.എസ്.കെ.ടി.യു ഏരിയാ ജോ.സെക്രട്ടറിയായിരുന്ന സഖാവിനെ 1984 ല്‍ കൊയ്ത്തുതര്‍ക്കത്തിന്റെ പേരില്‍ ആര്‍.എസ്.എസ് അക്രമികള്‍ കൊലപ്പെടുത്തി. സഖാവിന് ഭാര്യയും, ഒരു മകളുമുണ്ട്.

  50. സ. നാരായണന്‍ എലപ്പുള്ളി

    കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി

  51. സ: വീമ്പന്‍

    കോങ്ങാട് 1970 സെപ്റ്റംബറില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  52. സ. സുരേഷ്

    നല്ലേപ്പിള്ളി കണക്കമ്പാറയിലെ ചുമട്ടു തൊഴിലാളിയായിരുന്ന സഖാവ് സുരേഷ് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ 1973-ല്‍ ജനതാദളിന്റെ ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയാണുണ്ടായത്. ഭാര്യയും ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇപ്പോള്‍ മരിച്ചുപോയി. സഖാവിന്റെ വൃദ്ധരായ മാതാപിതാക്കള്‍ കണക്കമ്പാറയില്‍ താമസിക്കുന്നു.

തൃശൂര്‍
  1. പി.യു.സനൂപ്

    2020 October 04

    തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഏര്യയിലെ ചൊവ്വന്നൂർ ലോക്കലിലെ പാർടി
    പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ ആർ.എസ്.എസ്.ക്രിമിനലുകൾ 2020
    ഒക്ടോബർ 4-ന് കൊലപ്പെടുത്തി.

  2. സ:ശശികുമാർ

    2016 May 27

    ഏങ്ങണ്ടിയൂരിലെ പാർടി പ്രവർത്തകൻ ശശികുമാറിനെ 2016 മെയ് 7-ന് രാത്രി ആർ.എസ്.എസ് ക്രിമിനൽ സംഘം വെട്ടി വീഴ്ത്തുകയും തുടർന്ന് ചികിത്സയിലായിരുന്ന സഖാവ് മെയ് 27-ന് മരണപ്പെടുകയുണ്ടായി.

  3. സ: എം.കെ.ഷിഹാബുദ്ദീൻ

    2015 March 01

    മുല്ലശ്ശേരി, പാവറട്ടിയിലെ പാർടി തിരുനെല്ലൂർ ബ്രാഞ്ചംഗം സ: ഷിഹാബിനെ 2015 മാർച്ച് 1-ന് ആർ.എസ്.എസ് ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തി.

  4. സ: പി.എസ്. ഫാസിൽ

    2013 November 04


    എസ്.എഫ്.ഐ മണലൂർ ഏരിയാ ജോയിന്റെ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയും ബ്രഹ്മകുളം പാർടി ബ്രാഞ്ച് അംഗവുമായിരുന്ന സ:ഫാസിലിനെ 2013 നവംബർ 4-ന് ആർ.എസ്.എസ് ക്രിമിനൽ സംഘം വെട്ടി കൊലപ്പെടുത്തി.

  5. സ: പി.ആർ. രാമകൃഷ്ണൻ

    2010 December 31


    ചാലക്കുടി കോനൂരിലെ സി.പി.ഐ(എം) പ്രവർത്തകനായ സഖാവിനെ 2010 ഡിസംബർ 31-ന് ബി.ജെ.പിക്കാർ വെട്ടിക്കൊലപ്പെടുത്തി.

  6. സ: സി.ടി. ബിജു

    2010 May 16

    വടക്കാഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ
    2010 മെയ് 16-ന് ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തി.

  7. സ: എ.ബി. ബിജേഷ്

    2009 October 29

    കുന്നംകുളം കരിക്കാട് കോട്ടോലിൽ പാർടി അംഗവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന സ: എ.ബി. ബിജേഷ് 2009 ഒക്ടോബർ 23-ന് എൻ.ഡി.എഫുകാരുടെ ആക്രമത്തിൽ പരിക്കേറ്റ് നവംബർ 2-ന് മരണപ്പെട്ടു.

  8. സ.ഐ.കെ. ധനീഷ്

    2008 October 01

    നാട്ടിക ഏങ്ങണ്ടിയൂരിലെ പാർട്ടി മെമ്പറും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്നു. 2008 ഒക്ടോബർ 1ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  9. സ. കെ.യു. ബിജു

    2008 July 02

    പാർട്ടി കൊടുങ്ങല്ലൂർ എൽ.സി അംഗവും, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു. 2008 ജൂലൈ 2ന് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തി

  10. സ. പി.കെ. ഷാജി

    2008 March 18

    നാട്ടിക വാടാനപ്പിള്ളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. 2008 മാർച്ച്
    18ന് ആർ.എസ്.എസ് മർദ്ദനത്തിൽ പരിക്കേറ്റു മരിച്ചു.

  11. സ. ടി.എസ്. മാഹിൻ

    2006 December 16

    മാള ആളൂർ കല്ലേറ്റുംകരയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകനും, ചാലക്കുടി
    ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ അംഗവുമായിരുന്നു. 2006 ഡിസംബർ 16 ന്
    ആർ.എസ്.എസുകാർ പോട്ടയിലെ ധന്യ ആശുപത്രിയിൽ വെച്ച് കൊലപ്പെടുത്തി.

  12. സ. ചെമ്പനേഴത്ത് രാജു

    2006 September 25

    കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂരിൽ പാർടിയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവർത്തകനായിരുന്ന സഖാവിനെ 2006 സെപ്തംബർ 25ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  13. സ. കെ.പി വത്സലൻ

    2006 April 16

    പാർടി ചാവക്കാട് എ.സി അംഗവും നഗരസഭാ ചെയർമാനുമായിരുന്ന സഖാവിനെ
    2006 ഏപ്രിൽ 16ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ മുസ്ലീംലീഗ്, കോൺഗ്രസ്സ് ഗുണ്ടകൾ
    കൊലപ്പെടുത്തി.

  14. സ. സി.എസ്. ബിനോയ്

    2006 February 17

    കൊടകര ഏരിയയിലെ, വെള്ളിക്കുളങ്ങര മേനൊടിയിലെ പാർടി അംഗവും ഡി.വൈ.എഫ്.ഐ  യൂണിറ്റ് പ്രസിഡന്റായിരുന്നു. 2006 ഫെബ്രുവരി 17ന് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തി.

  15. സ. എം.കെ. മുജീബ് റഹ്മാൻ

    2006 January 20

    മണലൂർ മുല്ലശ്ശേരി, പാർടി തിരുനെല്ലൂർ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്.ഐ 
    പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2006 ജനുവരി 20ന് ആർ.എസ്.എസുകാർ
    കൊലപ്പെടുത്തി.

  16. സ. പി.എസ്. റെജി

    2005 May 08

    മാടക്കത്തറ കരുവാൻകാട് പാർടി ബ്രാഞ്ചംഗവും ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ്
    യൂണിയൻ അംഗവുമായിരുന്നു. 2005 മെയ് 8ന് കോൺഗ്രസുകാർ കൊലപ്പെടുത്തി.

  17. സ. ഷെമീർ

    2005 January 18

    ചാവക്കാട് വടക്കേക്കാടെ പാർടി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്ന
    സഖാവിനെ 2005 ജനുവരി 18 ന് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  18. സ. കെ.എസ്. ഷിബു

    2004 June 08

    കൊടകര വരന്തരപ്പള്ളിയിലെ പാർട്ടി ബ്രാഞ്ചംഗവും, മുൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2004 ജൂൺ 8 ന് കളിമൺ മാഫിയായ്ക്ക് വേണ്ടി ബി.എം.എസ് പ്രവർത്തകർ കൊലപ്പെടുത്തി.

  19. സ. തറയിൽ ഷാജി

    2004 May 14

    സഖാവ് പാർട്ടി ബ്രാഞ്ച് സെക്രട്ടറി, വേളൂക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ
    പ്രവർത്തിച്ചിട്ടുണ്ട്. 2004 മെയ് 5 ന് 14-ാം ലോകസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  20. സ. കെ.ആർ മോഹൻദാസ്

    2004 March 31

    ചേലക്കരയിലെ എളനാട് വെണ്ണൂരിലെ പാർടി അംഗവും ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്നു. 2004 മാർച്ച് 31 ന് കോൺഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  21. സ. വി.കെ ബാബു

    2004 March 20

    മാള കോട്ടമുറിയിലെ പാർടി അനുഭാവി ഗ്രൂപ്പ് അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2004 മാർച്ച് 20 ന് സാമൂഹ്യവിരുദ്ധർ കൊലപ്പെടുത്തി.

  22. സ. കെ.കെ. രാജൻ

    2004 January 24

    ചാലക്കുടി, കൊരട്ടിയിലെ പാർട്ടി പ്രവർത്തകനും, ഓട്ടോ യൂണിയൻ അംഗവുമായിരുന്നു. 2004 ജനുവരി 24ന് ബി.ജെ.പിക്കാർ കൊലപ്പെടുത്തി.

  23. സ. ഐനസ് ആന്റണി

    2003 January 29

    ഒല്ലൂർ കല്ലൂരിലെ പാർട്ടി അംഗവും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2003 ജനുവരി 29ന് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  24. സ. എം.വി. മണികണ്ഠൻ

    2002 September 17

    കൊടകര മണ്ണംപേട്ടയിൽ പാർടി പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്നു. 2002 സെപ്തംബർ 17ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  25. സ. കെ.ആർ. വിൻസെന്റ്

    2001 April 14

    ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ പാർട്ടി അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. 2001 ഏപ്രിൽ 14ന് ബി.ജെ.പിക്കാർ കൊലപ്പെടുത്തി.

  26. സ. ടി.എസ്. മുരളീധരൻ

    2000 October 01

    കൊടുങ്ങല്ലൂർ മേത്തലയിൽ പാർടിയുടെയും ഡി.വൈ.എഫ്.ഐയുടെയും
    പ്രവർത്തകനായിരുന്നു. 2000 ഒക്ടോബർ 1ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  27. സ. രവി ഇത്തിക്കാട്ട്

    1998 February 06

    നാട്ടിക തളിക്കുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. 1998 ഫെബ്രുവരി 6ന്
    ആർ.എസ്.എസ് സംഘം കൊലപ്പെടുത്തി.

  28. സ. എൻ.വി. ബിനേഷ്

    1995 February 13

    നാട്ടിക എടത്തുരുത്തിയിലെ പാർട്ടി അനുഭാവിയും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത്
    എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. 1995 ഫെബ്രുവരി 13ന് ആർ.എസ്.എസുകാർ
    കൊലപ്പെടുത്തി.

  29. സ. കെ.ഡി. കണ്ണൻ

    1995 February 13

    നാട്ടിക വലപ്പാടിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. 1995 ഫെബ്രുവരി 13ന്
    ബിനേഷ് വധത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ നാട്ടിക കോട്ടൺ മിൽ ഉടമ കാർ കയറ്റി കൊലപ്പെടുത്തി.

  30. സ. വി.കെ മനോജ്

    1994 March 06

    മാള അഷ്ടമിച്ചിറയിൽ പാർട്ടി അംഗവും ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. 1994 മാർച്ച് 6 ന് സാമൂഹ്യവിരുദ്ധർ കൊലപ്പെടുത്തി.

  31. സ. ആർ.കെ. കൊച്ചനിയൻ

    1992 February 29

    കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. 1992 ഫെബ്രുവരി  29 ന് സർവ്വകലാശാല കലോത്സവത്തിനിടെ കെ.എസ്.യുക്കാർ കൊലപ്പെടുത്തി.

  32. സ. സി.ജി. രാജീവ്

    1992 January 30

    നാട്ടിക ഏങ്ങണ്ടിയൂരിലെ പാർട്ടി മെമ്പറും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ജോയിന്റ്
    സെക്രട്ടറിയുമായിരുന്നു. 1992 ജനുവരി 30ന് കോൺഗ്രസുകാർ കൊലപ്പെടുത്തി.

  33. സ. കെ.കെ. ഭാസ്കരൻ

    1987 August 29

    കൊടകര പഴമ്പിള്ളിയിലെ പാർട്ടി പ്രവർത്തകനും, കർഷകതൊഴിലാളി യൂണിയൻ
    യൂണിറ്റ് പ്രസിഡന്റുമായിരുന്നു. 1987 ആഗസ്റ്റ് 29ന് ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തി.

  34. സ. ടി.പി. സുബ്രഹ്മണ്യൻ

    1987 May 31

    കുന്നംകുളം അഞ്ഞൂർകുന്നിൽ പാർടിയുടെയും കെ.എസ്.കെ.ടി.യുവിന്റെയും പ്രവർത്തകനായിരുന്ന സഖാവിനെ 1987 മെയ് 31 ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  35. സ. എൻ.എസ്. പ്രേമൻ

    1987 March 21

    കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശിയും ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റി
    അംഗവുമായിരുന്നു. 1987 മാർച്ച് 21ന് കോൺഗ്രസുകാർ കൊലപ്പെടുത്തി.

  36. സ. തെക്കത്ത് കൃഷ്ണൻ

    1986 September 03

    ചാവക്കാട് പുന്നയൂർകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന സഖാവ് മന്ത്രിമാരെ തെരുവിൽ തടയുന്ന സമരത്തിൽ പങ്കെടുത്ത് മടങ്ങവെ 1986 സെപ്തംബർ 3 ന് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  37. സ. വി.കെ. ഗോപാലൻ

    1984 March 24

    പാർട്ടി ഡി.സി അംഗവും കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത്
    പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂണിയൻ സ്ഥാപക നേതാവുമായിരുന്നു. 1984 മാർച്ച് 24ന്
    ആർ.എസ്.എസ് സംഘം കൊലപ്പെടുത്തി.

  38. സ. ഇ.കെ ബാലൻ

    1984 January 04

    അയ്യന്തോൾ സ്വദേശിയായ സഖാവ് എസ്.എഫ്.ഐ ശ്രീ കേരളവർമ്മ യൂണിറ്റ് എക്സിക്യൂട്ടീവ്, ഡി.വൈ.എഫ്.ഐ അയ്യന്തോൾ പഞ്ചായത്ത് കമ്മിറ്റി, പാർട്ടി ഗ്രൂപ്പ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1984 ജനുവരി 4 ന് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  39. സ. പി.വി. ചന്ദ്രൻ

    1982 April 17

    നാട്ടിക വലപ്പാടിലെ പാർട്ടി മെമ്പറും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി
    യുമായിരുന്നു. 1982 ഏപ്രിൽ 17ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  40. സ. കെ.ടി. ജോണി

    1982 March 22

    ചാലക്കുടി മേലൂരിലെ സി.ഐ.ടി.യു പ്രവർത്തകനായിരുന്നു. 1982 മാർച്ച് 22-ന്
    ഐ.എൻ.ടി.യു.സിക്കാർ കൊലപ്പെടുത്തി.

  41. സ. കെ.ആർ തോമസ്

    1981 November 03

    കൂർക്കാഞ്ചേരിയിലെ പാർടി ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ ജില്ലാകമ്മിറ്റി
    അംഗവുമായിരുന്നു. ഗവൺമെന്റ് കോളേജ് യൂണിയൻ ചെയർമാനായും സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. 1981 നവംബർ 3 ന് ആർ.എസ്.എസ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  42. സ. പി.വി. ശേഖരൻ

    1981 April 02

    നാട്ടിക വലപ്പാട് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. 1981
    ഏപ്രിൽ 2ന് ആർ.എസ്.എസ് സംഘം കൊലപ്പെടുത്തി.

  43. സ. കെ.ആർ. കുട്ടൻ

    1980 June 22


    നാട്ടിക തളിക്കുളത്തെ മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്ന സഖാവിനെ
    1980 ജൂൺ 22ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  44. സ. കെ.ടി. കൃഷ്ണൻകുട്ടി

    1980 March 28

    നാട്ടിക ഏങ്ങണ്ടിയൂരിൽ കെ.എസ്.വൈ.എഫ് പ്രവർത്തകനായിരുന്ന സഖാവിനെ 1980
    മാർച്ച് 28ന് കോൺഗ്രസുകാർ കൊലപ്പെടുത്തി.

  45. സ. കെ.ടി. ശങ്കരനാരായണൻ

    1980 March 28

    നാട്ടിക ഏങ്ങണ്ടിയൂരിലെ പാർടി എൽ.സി മെമ്പറും, ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
    1980 മാർച്ച് 28ന് കോൺഗ്രസുകാർ കൊലപ്പെടുത്തി

  46. സ. പി.കെ. നാരായണൻ (പള്ളിയിൽ നാരായണൻ)

    1980 January 23

    മണലൂർ അന്തിക്കാട് സ്വദേശി. കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറിയും പാർട്ടി
    ബ്രാഞ്ചംഗവുമായിരുന്നു. 1980 ജനുവരി 23ന് ആർ.എസ്.എസ് കാപാലികർ കൊലപ്പെടുത്തി.

  47. സ. കുട്ടപ്പൻ

    1978 November 19

    ചാലക്കുടി മേലൂരിലെ പാർടി പ്രവർത്തകനായിരുന്ന സഖാവിനെ 1978 നവംബർ 19ന്
    കോൺഗ്രസുകാർ കൊലപ്പെടുത്തി.

  48. സ. എം.കെ. കൃഷ്ണൻ

    1974 October 26

    മണലൂർ പാലാഴി സ്വദേശിയും വടക്കാഞ്ചേരി റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ
    പ്രവർത്തകനുമായിരുന്നു. 1974 ഒക്ടോബർ 26-ന് ആർ.എസ്.എസുകാർ കൊലപ്പെടുത്തി.

  49. സ. സി.വി. ദാമോദരൻ

    1973 January 28

    സഖാവ് ചേലക്കര എളനാട് പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു തലപ്പള്ളി
    താലൂക്ക് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു. 1973 ജനുവരി 28 ന് കോൺഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.

  50. സ. സി.കെ. സുബ്രഹ്മണ്യൻ

    1971 October 02

    മണലൂർ അന്തിക്കാട് സ്വദേശിയും എസ്.എഫ്.ഐ( എം ) സജീവ പ്രവർത്തകനുമായിരുന്ന സഖാവിനെ
    1971 ഒക്ടോബർ 2-ന് സി.പി.ഐക്കാർ കൊലപ്പെടുത്തി.

  51. സ. അബ്ദുൾ ഖാദർ

    1971 September 17

    കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി. ഡി.സി.സി പ്രസിഡന്റ്, കൊടുങ്ങല്ലൂർ എം.എൽ.എ എന്നീ
    നിലകളിൽ പ്രവർത്തിച്ചു. പിന്നീട് സി.പി.ഐ(എം) പ്രവർത്തകനായി. സഖാവിനെ 1971 സെപ്തംബർ 17ന് കോൺഗ്രസുകാർ വെടിവെച്ചു കൊന്നു

  52. സ. അഹമ്മു

    1971 September 17

    കൊടുങ്ങല്ലൂർ ഏറിയാട്ടെ പാർടിയുടെയും മത്സ്യത്തൊഴിലാളി യൂണിയന്റെയും
    പ്രവർത്തകനായിരുന്ന സഖാവിനെ 1971 സെപ്തംബർ 17ന് കോൺഗ്രസുകാർ വെടിവെച്ചു കൊന്നു.

  53. സ. കുഞ്ഞാതു

    1970 August 21

    കുന്ദംകുളം-മുതുവമ്മലിലെ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്ന സഖാവിനെ പത്തുസെന്റ് ഭൂമി സമരത്തോടനുബന്ധിച്ച് 1970 ആഗസ്റ്റ് 21 ന് ജന്മി കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തി.

  54. സ. തറയിൽ കേശൂ

    1962 November 10

    ഇരിങ്ങാലക്കുട വേളൂക്കരയിലെ പാർടി പ്രവർത്തകനായിരുന്ന സഖാവ് 1962 നവംബർ 10 ന്
    പോലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ചു.

  55. സ. കെ.കെ. ശങ്കരൻ (കരുമത്തിൽ ശങ്കരൻ)

    1960 January 26

    മണലൂർ ചിറ്റാട്ടുകരയിലെ പാർട്ടിയുടെയും ചെത്തുതൊഴിലാളി യൂണിയന്റെയും
    പ്രവർത്തകനായിരുന്നു. 1960 ജനുവരി 25ന് കോൺഗ്രസ്-ലീഗ് ക്രിമിനലുകൾ കൊലപ്പെടുത്തി.

  56. സ. പി.കെ. പദ്മനാഭൻ

    1959 August 01

    മാള കുഴിക്കാട്ടുശ്ശേരിയിലെ ചെത്തുതൊഴിലാളിയും, പാർട്ടിപ്രവർത്തകനുമായി
    രുന്നു. 1959 ആഗസ്റ്റ് 1 ന് വിമോചനസമരക്കാർ മർദ്ദിച്ചുകൊലപ്പെടുത്തി.

  57. സ. സർദാർ ഗോപാലകൃഷ്ണൻ

    1950 January 26

    നാട്ടിക എടത്തിരുത്തി സ്വദേശിയും പാർട്ടി നാട്ടിക ഫർക്ക കമ്മിറ്റി മെമ്പറായിരുന്നു. 1950 ജനുവരി 26ന് പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തി.

  58. സ. ചെമ്മാനി ഭാസ്കരൻ

    ചേർപ്പ് സ്വദേശിയായ സഖാവ് 1952 ലെ കുലമുറി സമരത്തിൽ പോലീസിന്റെ ഭീകര മർദ്ദനമേറ്റ്
    രക്തസാക്ഷിത്വം വരിച്ചു.

  59. . സ. ചെമ്മാനി കേളൻ

    ചേർപ്പ് സ്വദേശിയായ സഖാവ് 1947 ലെ ചെത്തുതൊഴിലാളി സമരത്തിൽ ക്രൂരമായി മർദ്ദന
    മേറ്റ് രക്തസാക്ഷിയായി.

എറണാകുളം
  1. സ. സി.ആര്‍. രതീഷ്

    2009 January 13

    തത്തംപ്പിള്ളി ആനച്ചല്‍ കിഴക്കേപ്രം നെല്ലിപ്പിള്ളിപറമ്പില്‍ രവീന്ദ്രന്റെയും, സുശീലയുടേയും മകനായ സി.ആര്‍. രതീഷ് മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2009 ജനുവരി 12-ാം തീയതി രാത്രി പത്തുമണിയോടെ മാരുതി ജിപ്‌സി വാനില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമണം നടത്തിയത്. 2009 ജനുവരി 13 ന് പുലര്‍ച്ചെ 4.15-ന് സഖാവ് മരണപ്പെട്ടു.

  2. സ. എം.ആര്‍. വിദ്യാധരന്‍

    2003 September 13

    സി.പി.ഐ (എം) തെക്കന്‍ പറവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ-യുടെ മേഖലാ പ്രസിഡന്റുമായിരിക്കെ 2003 സെപ്തംബര്‍ 13-നാണ് സഖാവ് എം.ആര്‍. വിദ്യാധരന്‍ കൊല്ലപ്പെടുന്നത്. വ്യാജമദ്യ ഗുണ്ടാ മാഫിയകള്‍ക്കെതിരെ ചെറത്തു നില്‍പ്പ് സംഘടിപ്പിച്ച സഖാവിനെ പുലര്‍ച്ചെ ജോലിക്കുപോകുമ്പോള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.

  3. സ. ദിനേശ് കുമാര്‍

    2001 December 01

    വടക്കേടത്ത് ലക്ഷ്മണന്റേയും സരസ്വതിയുടേയും മകനായി കാലടിക്കടുത്തുള്ള കൈപ്പട്ടൂരില്‍ ജനിച്ചു. സഖാവിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ അടിയുറച്ച നിലപാടുകള്‍ മൂലം വിളറിപൂണ്ട സാമൂഹ്യവിരുദ്ധരായ അക്രമിസംഘം കാലടി ടൗണിനടുത്തുവച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2001 ഡിസംബര്‍ 1-ന് സഖാവ് 20-ാമത്തെ വയസ്സില്‍ ധീരരക്തസാക്ഷിയായി.

  4. സ. സരോജിനി

    1990 November 16

    എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ 1990 നവംബർ 16ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആർഎസ്എസ് അക്രമി സംഘം സഖാവ് സരോജിനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ഉദയംപേരൂരിലെ സജീവ സിപിഐ എം പ്രവർത്തകനും സരോജിനിയുടെ ഭർത്താവുമായിരുന്ന സഖാവ് നാരായണനെ കൊലപ്പെടുത്താനുള്ള ആർഎസ്എസ് സംഘത്തിന്റെ ശ്രമം തടയാൻ ശ്രമിച്ച സഖാവ് സരോജിനിക്ക് നേരെ ആർഎസ്സുകാർ ബോംബെറിയുകയായിരുന്നു. ഈ അക്രമത്തിൽ സഖാവിന്റെ മകന്റെ കണ്ണ് നഷ്ടപ്പെടുകയും ഭർത്താവ്‌ നാരായണനും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

  5. സ. എ.എം. കുഞ്ഞുബാവ

    1990 April 25

    മൂവാറ്റുപുഴയിലെ സി.പി.ഐ(എം) പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറിയും പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും കെ.എസ്.വൈ.എഫി-ന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന സ: എ.എം.കുഞ്ഞുബാവ 1990 ഏപ്രില്‍ 25-ന് സി.പി.ഐ അക്രമിസംഘത്തിന്റെ
    കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ചു.

  6. സ: ബഷീര്‍

    1988 March 15

    1988 മാര്‍ച്ച് 15-ന് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ
    നയങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച ഭാരത് ബന്ദ് ദിനത്തിലാണ് സഖാവ് രക്തസാക്ഷിയാകുന്നത്. ഒരു പ്രകോപനവും ഇല്ലാതെ തന്നെ ചേരാനെല്ലൂരിലെ മില്ലുടമയായ അഴിക്കത്ത് സേവ്യറും മകനും ചേര്‍ന്ന് സഖാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

  7. സ. മോഹനന്‍

    1988 March 15

    1988 മാര്‍ച്ച് 15-ന് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ
    നയങ്ങള്‍ക്കെതിരായി സംഘടിപ്പിച്ച ഭാരത് ബന്ദ് ദിനത്തിലാണ് സഖാവ് രക്തസാക്ഷിയാകുന്നത്. ഒരു പ്രകോപനവും ഇല്ലാതെ തന്നെ ചേരാനെല്ലൂരിലെ മില്ലുടമയായ അഴിക്കത്ത് സേവ്യറും മകനും ചേര്‍ന്ന് സഖാവിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.

  8. സ. പോള്‍സണ്‍

    1986 May 09

    യുവജനപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി വളരെ ചുരുങ്ങിയ കാലംകൊണ്ട് മുളവുകാട് മേഖലയുടെ ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ സഖാവ് പോള്‍സണ്‍ 1986 മെയ്മാസം 9-ന് കോണ്‍ഗ്രസ് അക്രമികളുടെ കൊലക്കത്തിക്കിരയാവുകയായിരുന്നു

  9. സ. മുരളി

    1986 January 21

    കൊടുങ്ങല്ലൂരില്‍ ഡി.വൈ.എഫ്.ഐ-യുടെ യൂണിറ്റ് പ്രസിഡന്റായിരിക്കെ ആര്‍.എസ്.എസ് കാപാലിക സംഘം 1986 ജനുവരി 21-ന് സഖാവ് മുരളിയെ കൊലപ്പെടുത്തി. മുരളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ അസൂയ പൂണ്ട കാപാലിക സംഘം സഖാവിനെ വകവരുത്തുകയായിരുന്നു.

  10. ജയന്‍

    1982 November 13

    വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അരുംകൊലചെയ്ത വിട്ടപ്പനായിക്കിന്റെ രക്തസാക്ഷി ദിനാചരണം കഴിഞ്ഞശേഷം കൊടിതോരണങ്ങള്‍ അഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഡി.വൈ.എഫ്.ഐ-യുടെ ഉശിരനായ പ്രവര്‍ത്തകരായ ശശിയേയും ജയനേയും കോണ്‍ഗ്രസ് (ഐ) ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ അക്രമിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. 1982 നവംബര്‍ 13-നായിരുന്നു സംഭവം.

  11. സ. ശശി

    1982 November 13

    വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അരുംകൊലചെയ്ത വിട്ടപ്പനായിക്കിന്റെ രക്തസാക്ഷി ദിനാചരണം കഴിഞ്ഞശേഷം കൊടിതോരണങ്ങള്‍ അഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഡി.വൈ.എഫ്.ഐ-യുടെ ഉശിരനായ പ്രവര്‍ത്തകരായ ശശിയേയും ജയനേയും കോണ്‍ഗ്രസ് (ഐ) ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ അക്രമിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. 1982 നവംബര്‍ 13-നായിരുന്നു സംഭവം.

  12. സ. അബ്ദുള്‍ റസാഖ്

    1982 January 09

    ഏലൂര്‍ വടക്കുംഭാഗത്താണ് സഖാവ് ജനിച്ചത്. 1982 ജനുവരി 19-ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് (ഐ) കാപാലികരുടെ കൊലക്കത്തിക്കിരയായാണ് സ:അബ്ദുള്‍ റസാഖ് ധീരരക്തസാക്ഷിത്വം വരിച്ചത്. ആദ്യത്തെ അഖിലേന്ത്യാ പണിമുടക്കിന്റെ രക്തസാക്ഷിയാണ് സ:അബ്ദുള്‍ റസാഖ്.

  13. സ. കെ.കെ. കൃഷ്ണന്‍കുട്ടി

    1980 November 01

    1980 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് ഗുണ്ടയുടെ കഠാരക്കിരയായി സഖാവ് രക്തസാക്ഷിയാകുന്നത്. പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. പാര്‍ട്ടിയുടെ മുന്നേറ്റത്തിനും വളര്‍ച്ചയിലും അസൂയപൂണ്ട് കോണ്‍ഗ്രസ് പിന്തിരിപ്പന്മാര്‍ സഖാവിനെ ഇല്ലായ്മ ചെയ്യുവാന്‍ തക്കം പാര്‍ത്തിരുന്നു. ഒടുവില്‍ 1980 നവംബര്‍ 1 ന് സഖാവിനെ കുത്തികൊലപ്പെടുത്തി.

  14. സ. സുരേഷ്

    1979 October 18

    കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് (ഐ), ഐ.എന്‍.ടി.യു.സി ഗുണ്ടകള്‍ നടത്തിയ അക്രമ തേര്‍വാഴ്ചക്കെതിരെ കൊച്ചി കരിപ്പാലത്ത് സ: ഇ.കെ.നയനാര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുവാനായി പോകുമ്പോള്‍ 1979 ഒക്‌ടോബര്‍ 18-ന് കോമ്പാറമുക്കില്‍ വച്ച് ഇരുട്ടിന്റെ മറവില്‍ ക്രിമിനല്‍സംഘം സ: സുരേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ് ഒക്‌ടോബര്‍ 18-ന് രക്തസാക്ഷിയായി.

  15. സ. പി.കെ. രാജന്‍

    1979 February 24

    തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ സെക്രട്ടറി ആയിരിക്കെ 1979 ഫെബ്രുവരി 24-നാണ് സഖാവ് പി.കെ.രാജനെ കെ.എസ്.യു.കാര്‍ ക്ലാസ്സ് മുറിയില്‍ കയറി കുത്തി കൊലപ്പെടുത്തിയത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ സഖാവിന്റെ ധീരരക്തസാക്ഷിത്വം ഇന്നും ജില്ലയിലെ വിദ്യര്‍ത്ഥി പ്രസ്ഥാനത്തിന് കരുത്ത് പകരുന്നു.

  16. സ: രവി

    1977 October 09

    കെ.എസ്.വൈ.എഫ് 1977 ഒക്‌ടോബര്‍ 9-ന് ആരംഭിച്ച അവകാശപ്രഖ്യാപന റാലിയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന സഖാവ് ലോറിയിടിച്ച് മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ പ്രദേശത്ത് പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകനായിരുന്നു.

  17. സ: അഷറഫ്

    1977 October 09

    കെ.എസ്.വൈ.എഫ് 1977 ഒക്‌ടോബര്‍ 9-ന് ആരംഭിച്ച അവകാശപ്രഖ്യാപന റാലിയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന സഖാവ് ലോറിയിടിച്ച് മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ പ്രദേശത്ത് പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകനായിരുന്നു.

  18. സ: ചന്ദ്രന്‍

    1977 October 09

    കെ.എസ്.വൈ.എഫ് 1977 ഒക്‌ടോബര്‍ 9-ന് ആരംഭിച്ച അവകാശപ്രഖ്യാപന റാലിയില്‍ പങ്കെടുക്കുവാന്‍ ആലപ്പുഴയ്ക്ക് പോകുകയായിരുന്ന സഖാവ് ലോറിയിടിച്ച് മരിക്കുകയായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ പ്രദേശത്ത് പാര്‍ട്ടിയുടെയും യുവജനപ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകനായിരുന്നു.

  19. സ. വിട്ടപ്പ നായിക്

    1976 November 12

    വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സഖാവ് വിട്ടപ്പ നായിക് മട്ടാഞ്ചേരിയില്‍ പുരോഗമന യുവജനപ്രസ്ഥാനത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്നു. കെ.എസ്.വൈ.എഫില്‍ അണിചേര്‍ന്നു സവര്‍ണ്ണ മേല്‍ക്കോയ്മയെ ചോദ്യം ചെയ്ത സഖാവിനെ 1976 നവംബര്‍ 12 ന് ആര്‍എസ്സ്എസ്സുകാര്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

  20. സ. കെ.യു. ദാസ്

    1950 March 23

    വടക്കേക്കരക്കടുത്ത് വാവക്കാട് പാല്യാത്തുരുത്തു വീട്ടിലാണ് സഖാവ് ജനിച്ചത്. ഇടപ്പള്ളിക്കേസില്‍ പ്രതിയാക്കപ്പെട്ട് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ അവശനായ സഖാവിന് ചികിത്സ നിഷേധിച്ചു. 1950 മാര്‍ച്ച് മാസം 23 ന് നിര്‍ഭയനായ ആ പോരാളി രക്തസാക്ഷിയായി.

  21. സ. സി. കെ ദാമോദരന്‍

    1949 November 11

    തൃപ്പൂണിത്തുറയ്ക്കടുത്ത് ഏരൂര്‍ സ്വദേശിയായിരുന്ന സഖാവ് സ്വാതന്ത്ര്യാനന്തരം
    തൊഴിലില്ലായ്മയ്‌ക്കെതിരെ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം
    വരിച്ച ആദ്യ കമ്യൂണിസ്റ്റാണ്. 1949 ല്‍ ഏരൂര്‍ ആസാദ് മൈതാനത്ത് വച്ച് രാജാവിനെ 
    വിമര്‍ശിച്ചു പ്രസംഗിച്ചതിന് പിടികൂടി. എറണാകുളം കസബ പോലീസ് സ്റ്റേഷനിലെ ഭീകരപീഡന
    ങ്ങള്‍ക്കൊടുവില്‍ 1949 നവംബർ 11 ന് എറണാകുളം ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞു.

  22. സ. എ.ജി. വേലായുധന്‍

    1948 March 10

    പാലിയം സമരപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ഭരണാധികാരികളുടേയും, കോവിലകത്തെ തമ്പുരാക്കന്‍മാരുടേയും ഉത്തരവനുസരിച്ച് അന്നത്തെ ഡി.വൈ.എസ്.പി ആയിരുന്ന ഉമ്മര്‍ സഖാവിനെ തെരഞ്ഞുപിടിച്ച് നിഷ്‌കരുണം മര്‍ദ്ദിച്ച് ലോക്കപ്പിലടച്ചു. ഈ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ സ. വേലായുധന്‍ ആശുപത്രി കിടക്കയില്‍ വച്ച് 1948 മാര്‍ച്ച് 10 ന് ധീര രക്തസാക്ഷിത്വം വരിച്ചു.

  23. സ. മണ്ണത്തൂര്‍ വര്‍ഗ്ഗീസ്

    കൂത്താട്ടുകുളത്തിനടുത്ത് മണ്ണത്തൂരില്‍ ജനിച്ച സഖാവ് മണ്ണത്തൂര്‍ വര്‍ഗ്ഗീസ് 1948 ല്‍ മേമ്മുറിക്കേസില്‍ 13-ാം പ്രതിയായിട്ടാണ് പോലീസ് പിടിയിലാകുന്നത്. ഒളിവില്‍ പോയ സഖാവിനെ വേട്ടയാടിപ്പിടിച്ച പോലീസ് കൂത്താട്ടുകുളം, പാലാ സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിച്ചു. ആ പീഡനങ്ങള്‍ക്കിടയിലും പാര്‍ട്ടി രഹസ്യങ്ങള്‍ രഹസ്യമായിത്തന്നെ സൂക്ഷിച്ച സഖാവ് മൂന്നുമാസത്തെ തുടര്‍ച്ചയായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ലോക്കപ്പില്‍ വച്ച് മരണമടഞ്ഞു. 

  24. സ. പാമ്പാക്കുട അയ്യപ്പന്‍

    പാമ്പാക്കുടയില്‍ കോമത്തടത്തില്‍ ഇട്ട്യാതിയുടേയും ചേരുമ്മയുടേയും മകനാണ് സഖാവ് അയ്യപ്പന്‍. 1949 ജൂലൈ ഒന്നിന് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലേക്കു നടന്ന വൈക്കം ജാഥയില്‍ പങ്കെടുത്ത അയ്യപ്പനെ 1950 ല്‍ ഒളിവില്‍ നിന്നും പോലീസ് പിടികൂടി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ കടുത്ത ജ്വരം ബാധിച്ച് മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

  25. സ. തിരുമാറാടി രാമകൃഷ്ണന്‍

    തിരുമാറാടിയില്‍ മങ്ങാട്ട് കുടുംബത്തില്‍ ജനിച്ച സ. രാമകൃഷ്ണനെ 1948 ല്‍ നിരോധനം ലംഘിച്ച് മെയ്ദിനറാലിയില്‍ പങ്കെടുത്തതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദരിദ്ര തയ്യല്‍ തൊഴിലാളിയായിരുന്ന സഖാവിനെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തെ കഠിനതടവിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പുന്നപ്ര-വയലാര്‍ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വം കൊടുത്ത സഖാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

  26. സ. പി.കെ. ചന്ദ്രബാബു

    ഡി.വൈ.എഫ്.ഐ. ചെറായി വില്ലേജ് സെക്രട്ടറി, സി.പി.ഐ.(എം) ബ്രാഞ്ച് അംഗം,
    സി.പി.ഐ (എം) ചെറായി ലോക്കല്‍ കമ്മറ്റി ആഫീസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ:ചന്ദ്രബാബുവിനെ സാമൂഹിക ദ്രോഹികളുടെ സംഘം ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മറ്റി യോഗം കഴിഞ്ഞ് വരവെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഇടുക്കി
  1. സ. ധീരജ്

    2022 January 10

    ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ SFI പ്രവർത്തകനായ ധീരജിനെ 2022 ജനുവരി 10നാണ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള KSU - യൂത്ത് കോൺഗ്രസ് നേതാക്കൾ കുത്തികൊലപ്പെടുത്തിയത്.

  2. സ. അഭിമന്യു.എസ്

    2018 July 01

    എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തി. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ 2018 ജൂലൈ 1-ന് (തിങ്കളാഴ്ച) പുലര്‍ച്ചെ കോളേജിനകത്ത് കയറി ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്.

  3. അനീഷ് രാജ്

    2012 March 18

    പാര്‍ട്ടി അംഗവും എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന സഖാവിനെ 2012
    മാര്‍ച്ച് 18-ന് കോണ്‍ഗ്രസ്സുകാര്‍ കുത്തി കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ രാജന്‍ പാര്‍ട്ടി
    ബ്രാഞ്ച് സെക്രട്ടറിയാണ്. അമ്മ സബിത.

  4. സ. ടി. അയ്യപ്പദാസ്

    2003 May 31

    കറുപ്പുപാലം കമലാഭവനില്‍ തങ്കപ്പന്റേയും, കമലമ്മയുടേയും മകനായ സഖാവ് 1967 ല്‍ജനിച്ചു. 2003 മെയ് 31 ന് വൈകുന്നേരം ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് അക്രമികള്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെട്ടിക്കൊലപ്പെടുത്തി. പാര്‍ട്ടി ഏരിയാ കമ്മറ്റി മെമ്പര്‍, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു സഖാവ്.

  5. സ. കെ.കെ. വിനോദ്

    2001 May 16

    കൊച്ചുപുരയില്‍ കാര്‍ത്തികേയന്റേയും, വള്ളിയമ്മയുടേയും മകനായി 1969 ല്‍ ജനിച്ചു. 2001 ലെ യു.ഡി.എഫ് വിജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2001 മെയ് 16 ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

  6. സ. ടി.എ. നസീര്‍

    1989 August 30

    തൊട്ടിപ്പറമ്പില്‍ അലിയാരുടേയും, റാഫിയയുടേയും മകനായി 1963 ല്‍ ജനിച്ചു. 1989 ആഗസ്റ്റ് 30 ന് നടന്ന ഭാരത്ബന്ദ് ദിനത്തില്‍ തൊടുപുഴ കീരിക്കോട് എന്ന സ്ഥലത്ത് വെച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി.

  7. സ. കെ.എന്‍. തങ്കപ്പന്‍

    1982 April 21

    കുഴിക്കാട്ടുമറ്റത്തില്‍ നാരായണന്റേയും, ജാനകിയുടേയും മകനായി 1960 ല്‍ ജനിച്ചു. ആര്‍.എസ്.എസുകാര്‍ പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോടി മടങ്ങും വഴി 1982 ഏപ്രില്‍ 21-ന് സ.തങ്കപ്പനും സഖാക്കളും വന്നിരുന്ന ജീപ്പ് തടഞ്ഞു നിര്‍ത്തി ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമായിരുന്നു സഖാവ്. ജില്ലാ സെക്രട്ടറി എം എം മണിയുടെ ഭാര്യാ സഹോദരനാണ്.

  8. സ. എം.കെ. ജോയി

    1981 October 24

    പരേതനായ കുര്യാക്കോസിന്റേയും, റബേക്കയുടേയും മകനായ സഖാവ് 1960 ല്‍ ജനിച്ചു. 1981 ലെ സ. ഇ.കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രേരണയ്ക്ക് വശംവദനായ പോലീസുകാരന്റെ വെടിയേറ്റ് 1981 ഒക്‌ടോബര്‍ 24 ന് സഖാവ് രക്തസാക്ഷിത്വം വരിച്ചു.

  9. സ. കെ. കാമരാജ്

    1979 December 05

    1950 ല്‍ ജനിച്ചു. കേരളത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും, തോട്ടം തൊഴി
    ലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 1979 ല്‍ നടന്ന സമര
    ത്തിനുനേരെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ വെടി ഉതിര്‍ത്തു. പാര്‍ട്ടി അംഗമായിരുന്ന സഖാവ്
    1979 ഡിസംബര്‍ 5ന് മരിച്ചു.

  10. സ. തങ്കന്‍ (രംഗസ്വാമി നാടാര്‍)

    1972 August 12

    വിശ്വനാഥന്‍ നാടാരുടേയും, ചിന്നമ്മയുടേയും മകനായി 1947 ല്‍ ജനിച്ചു. അവകാശ സമരത്തിന്റെ ഭാഗമായി സത്യാഗ്രഹം നടത്തിയ തോട്ടം തൊഴിലാളികളെ തോട്ടം ഉടമയുടെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ അവരെ നേരിട്ട സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. 1972 ആഗസ്റ്റ് 12നായിരുന്നു സംഭവം.

  11. സ. സി.കെ. ചെല്ലപ്പന്‍

    1968 November 22

    മറ്റത്തിവീട്ടില്‍ സി.കെ ചെല്ലപ്പന്‍ 1931 ല്‍ ജനിച്ചു. റോസാ ചെല്ലപ്പനാണ് ഭാര്യ. 1968 നവംബര്‍ 22-ാം തീയതി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് തോട്ടം ഉടമ ഐ.എന്‍.റ്റി.യു.സി ഗുണ്ടകളെ ഉപയോഗിച്ച്  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പാര്‍ട്ടി അംഗവും കെ എസ് വൈ എഫ് പ്രവര്‍ത്തകനുമായിരുന്നു സഖാവ്. 

  12. സ. പാപ്പമ്മാള്‍

    1958 October 20

    മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പിനയില്‍ ബോണസിനുവേണ്ടി തോട്ടം തൊഴിലാളികളള്‍ നടത്തിയ
    സമരത്തിനുനേരെ കണ്ണന്‍ ദേവന്‍ കമ്പിനിക്കുവേണ്ടി പോലീസ് നടത്തിയ വെടിവയ്പില്‍ 1958 ഒക്‌ടോബര്‍
    20-ാംതീയതി രക്തസാക്ഷിയായി.

  13. സ. ഹസ്സന്‍ റാവുത്തര്‍

    1958 October 02

    1913 ല്‍ ജനിച്ചു. ബോണസ്സിനുവേണ്ടി തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിനുനേരെ
    കണ്ണന്‍ ദേവന്‍ കമ്പനിക്കുവേണ്ടി പോലീസ് നടത്തിയ വെടിവെപ്പില്‍ 1958 ഒക്‌ടോബര്‍ 20-ാം തീയതി
    രക്തസാക്ഷിയായി.

  14. സ. ശാമുവല്‍ നാടാര്‍

    1958 January 03

    1930ല്‍ നാഗര്‍കോവിലില്‍ ജനിച്ചു. ഏലപ്പാറ ചെമ്മണ്ണ് എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു സഖാവ്. എസ്റ്റേറ്റ് മുതലാളിയുടെ ഗുണ്ടകള്‍ സ്ത്രീകളെ ആക്രമിക്കുന്നതറിഞ്ഞ് എത്തിയ സഖാവിനെ 1958 ജനുവരി 3ന് ഗുണ്ടകള്‍ വെട്ടിക്കൊന്നു.

  15. സ. കെ.എസ്. കൃഷ്ണപിള്ള

    1950 November 27

    കണ്ണങ്കരയില്‍ ശങ്കരപിള്ളയുടേയും, നാരായണിയുടേയും മകനായി 1922 ല്‍ ജനിച്ചു.
    പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്ത് ഭീകരമായി മര്‍ദ്ദിച്ച് ലോക്കപ്പില്‍ അടച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സഖാവ് 1950 നവംബര്‍ 27 ന് മരണമടഞ്ഞു.

കോട്ടയം
  1. സ. അജീഷ് വിശ്വനാഥന്‍

    1992 August 09

    എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1992 ആഗസ്റ്റ് 9 ന് കോട്ടയം സി.എം.എസ് കോളേജില്‍ എ.ബി.വി.പി ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ അടിയേറ്റ് കൊല്ലപ്പെട്ടു.

  2. സ. കെ.പി. രമണന്‍

    1988 June 13

    ചങ്ങനാശ്ശേരി, പോത്തോട് സ്വദേശിയായ സഖാവ് പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1988 ജൂണ്‍ 13 ന് കേരള കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  3. സ. ബാബു ജോര്‍ജ്ജ്

    1988 May 12

    പുന്നത്തറ, കറ്റോട് കോളനി സ്വദേശിയായ സഖാവ് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1988 മെയ് 12 ന് ആര്‍.എസ്.എസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  4. സ. എം. സാബു

    1988 January 24

    വെള്ളൂര്‍, പുറക്കുളം സ്വദേശിയായ സഖാവ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1988 ജനുവരി 24 ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ചു.

  5. സ. മീനടം അവറാമി

    1975 July 16

    മീനടത്തെ പാര്‍ടി പ്രവര്‍ത്തകനായിരുന്നു. 1975 ജൂലൈ 16 ന് മീനടത്തുവച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  6. സ. ഗോപി

    1971 December 26

     നീണ്ടൂരിലെ കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന് നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി.

  7. സ. വാവ

    1971 December 26

    നീണ്ടൂരിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 1971 ഡിസംബര്‍ 26 ന്  നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി.

  8. സ. ആലി

    1971 December 26

    നീണ്ടൂരിലെ കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1971 ഡിസംബര്‍ 26 ന് നീണ്ടൂര്‍ സമരവുമായി ബന്ധപ്പെട്ട് ജന്മിയും, ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തി.

  9. സ. വടയാര്‍ തങ്കപ്പന്‍

    1971 November 23

    വടയാറിലെ കര്‍ഷകതൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1971 നവംബര്‍ 23ന് കര്‍ഷകതൊഴിലാളി സമര (വടയാര്‍ സമരം)വുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  10. സ. ഇളംപള്ളി വിശ്വംഭരന്‍

    1969 September 07

    ഇളംപള്ളി കോട്ടേപറമ്പില്‍ സ്വദേശിയായ സഖാവ് പാര്‍ടി ബ്രാഞ്ചംഗമായിരുന്നു. 1969 സെപ്തംബര്‍ 7 ന് മിച്ചഭൂമിസമരവുമായി ബന്ധപ്പെട്ട് മഞ്ഞപ്പള്ളിയുടെ ഭൂമി പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജന്മിയുടെ ഗുണ്ടകള്‍ (കേരള കോണ്‍ഗ്രസ്) നടത്തിയ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടു.

  11. സ. ജോസഫ് വര്‍ഗ്ഗീസ് (തെക്കേക്കര കുഞ്ഞ്)

    1968 March 20

    പുതുപ്പള്ളി, തെക്കേക്കരയിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1968 മാര്‍ച്ച് 20 ന് കേരളാ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.

  12. നീലിമംഗലം ദാമോദരന്‍

    1960 February 02

    പെരുമ്പായിക്കാടിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവ്, വിമോചന സമരത്തിനുശേഷം കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ 1960 ഫെബ്രുവരി 2 ന് കൊല്ലപ്പെട്ടു.

  13. ടി.കെ. മാധവന്‍

    1955 January 16

    നാട്ടകത്തെ അവിഭക്ത പാര്‍ടിയുടെ മെമ്പറും പഞ്ചായത്ത് മെമ്പറുമായിരുന്നു സഖാവ്. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് 1955 ജനുവരി 16-ന് ഐ.എന്‍.ടി.യു.സി ഗുണ്ടയുടെ കുത്തേറ്റ് മരണപ്പെട്ടു.

  14. സ. വൈക്കം പത്മേഷണന്‍

    1951 December 10

    1951 ഡിസംബര്‍ 10-ന് വൈക്കം ടി.വി.പുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ് എന്ന് എഴുതിയതിന് പോലീസ് മര്‍ദ്ദനത്തിലാണ് രക്തസാക്ഷിയായത്. സഖാവ് ചേര്‍ത്തലയില്‍ തൊഴിലാളിയായിരുന്നു.

ആലപ്പുഴ
  1. സ. അമ്പാടി

    2023 July 19

    ഡിവൈഎഫ്ഐ ആലപ്പുഴ കായംകുളം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റുമായിരുന്ന സഖാവ് അമ്പാടിയെ ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ അക്രമികൾ വെട്ടികൊലപ്പെടുത്തി. ആർഎസ്എസ് അക്രമികളുടെ കത്തിക്ക് ഇരയാകുമ്പോൾ സഖാവിന്റെ പ്രായം 21 വയസ്സായിരുന്നു.

  2. സ. അഭിമന്യു

    2021 April 14

    ആലപ്പുഴ വള്ളികുന്നം സ്വദേശിയും  പത്താം ക്ലാസ് വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ സ.അഭിമന്യുവിനെ വിഷുദിനത്തിൽ ( 2021 ഏപ്രിൽ 14 ) ന് രാത്രിയാണ് ആർഎസ്എസുകാർ കുത്തികൊലപ്പെടുത്തിയത്. 

  3. സ. ഷിബു (സുരേഷ്)

    2015 February 17

    ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറം പഞ്ചായത്തിലെ സി.പി.ഐ(എം) തവണക്കടവ് ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ തുമ്പോച്ചിറവീട്ടില്‍ ഷിബു (സുരേഷ്)വിനെ മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ ആര്‍.എസ്.എസുകാരായ സാമൂഹ്യ വിരുദ്ധ സംഘം 2015 ഫെബ്രുവരി 14-ന് രാത്രി ഇരുമ്പ് പൈപ്പും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും ഫെബ്രുവരി 17-ന് സഖാവ് മരണപ്പെടുകയും ചെയ്തു.

  4. സ. രാജേഷ്

    2006 April 05

    ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സഖാവ്. കക്കാകായല്‍ പാടശേഖരത്ത് കൊയ്ത്തു കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങുമ്പോള്‍ 2006 ഏപ്രില്‍ 5-ന് അര്‍ദ്ധരാത്രി സഖാവിനെ ഒരുപറ്റം ആര്‍.എസ്.എസ്-ബി.ജെ.പി ഗുണ്ടകള്‍ വീട് തല്ലി തകര്‍ത്ത് വെട്ടി കൊലപ്പെടുത്തി.

  5. സ. സി.ജി.ഫ്രാന്‍സിസ് (ബെന്നി)

    2004 March 16

    പാര്‍ടി മാരാരിക്കുളം ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്. തൊഴിലിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനായി ബി.എം.എസ്-ബി.ജെ.പി നടത്തിയ ശ്രമങ്ങളെ ചെറുത്തതിന്റെ ഭാഗമായി 2004 മാര്‍ച്ച് 16-ന് ബി.എം.എസുകാര്‍ ആസൂത്രിതമായി സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

  6. സ. കെ. രാജപ്പന്‍

    2003 April 05

    മണ്ണഞ്ചേരിയിലെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ, മകനെ ആക്രമിക്കാന്‍ വന്ന ബി. എം.എസ്-ആര്‍.എസ്.എസ് സംഘം 2003 ഏപ്രില്‍ 5 ന് വീടാക്രമിച്ച് കൊലപ്പെടുത്തി.

  7. സ. കെ.കെ. സുരേഷ്‌കുമാര്‍

    2002 September 28

    പാര്‍ടി അംഗമായിരുന്നു സഖാവ്. യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ 2002 സെപ്റ്റംബര്‍ 28 ന് നടന്ന ചാരുമൂട് വൈദ്യുതി ഓഫീസ് മാര്‍ച്ചില്‍ പോലീസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടു.

  8. സ. ഡാനിയല്‍

    1997 March 28

    വീയപുരത്തെ തൊഴിലാളിയായ ബി.ജെ.പി പ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 1997 മാര്‍ച്ച് 28 നു കുത്തേറ്റ് മരിച്ചു.

  9. സ. എന്‍. തമ്പി

    1994 April 11

    1994 ഏപ്രില്‍ 11 ന് പകല്‍ 12 മണിക്ക് 107-ാം നമ്പര്‍ കയര്‍ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച് മരിച്ചു.

  10. സ. ബി. അജിത്

    1991 June 21

    പാര്‍ടി ബ്രാഞ്ച് സെക്രട്ടറി, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സഖാവിനെ ആര്‍.എസ്.എസ്-എന്‍.ഡി.പി ഗുണ്ടകള്‍ രാഷ്ട്രീയ വിരോധം കാരണം വീടിന്റെ മുന്‍വശത്ത് റോഡില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. 1991 ജൂണ്‍ 21 ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചു.

  11. സ. സി.എ. കരുണാകരന്‍

    1989 August 28

    പാര്‍ടി ചേര്‍ത്തല ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും ചേര്‍ത്തല താലൂക്ക് കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ (സി.ഐ.റ്റി.യു) ജനറല്‍ സെക്രട്ടറിയുമായിരുന്നു സഖാവ്. 1989 ആഗസ്റ്റ് 28ന് യൂണിയന്‍ ആഫീസില്‍ കടന്നു കയറിയ ആര്‍.എസ്.എസുകാര്‍ ഓഫീസ് റൂമില്‍ വച്ച് സഖാവിനെ വെട്ടികൊലപ്പെടുത്തി.

  12. സ. എം.എന്‍. വിജയന്‍ നായര്‍

    1989 April 17

    പുളിങ്കുന്നിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. കെ.എസ്.ഇ.ബിയിലെ തൊഴിലാളിയായിരുന്നു. പുളിങ്കുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1989 ഏപ്രില്‍ 17നു ആര്‍.എ സ്.എസുകാര്‍ വിജയന്‍ നായരുടെ വീട്ടില്‍ കടന്നുകയറി ഭാര്യയുടേയും, കുട്ടികളുടേയും മുന്നിലിട്ടു സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.

  13. സ: ഗോപിനാഥന്‍

    1989 March 30

    ആര്‍.എസ്.എസ്-പാര്‍ടി സംഘട്ടനത്തില്‍ കൊല ചെയ്യപ്പെട്ടു. 1989 മാര്‍ച്ച് 30-ന് തലവ ടിയില്‍ വെച്ചാണ് സംഭവം നടന്നത്.

  14. സ: പ്രദീപ്

    1989 March 30

    എസ്.എഫ്.ഐ ഏരിയാകമ്മിറ്റി അംഗമായിരുന്നു. 1989 മാര്‍ച്ച് 30-ന് ആര്‍.എസ്.എസുമായുള്ള സംഘട്ടനത്തില്‍ തലവടിയില്‍ വെച്ച് കൊലചെയ്യപ്പെട്ടു.

  15. സ. പി. ശശിധരന്‍

    1988 December 22

    കാവാലത്തെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1988 ഡിസംബര്‍ 22-ന് രാത്രി യില്‍ ആര്‍.എസ്.എസുകാര്‍ പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തി.

  16. സ. വിദ്യാധരന്‍

    1988 September 12

    കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു സഖാവ്. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്തംബര്‍ 12-ന് ഷാപ്പ് ഉടമയും, ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സഖാവിന്റെ സഹോദരന്‍ സോമശേഖരനും ഈ സംഭവത്തില്‍ കൊല ചെയ്യപ്പെട്ടു.

  17. സ. സോമശേഖരന്‍

    1988 September 12

    കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ അംഗമായിരുന്നു സഖാവ്. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്തംബര്‍ 12 ഷാപ്പ് ഉടമയും, ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാടത്തെ ചെളിയില്‍ ചവിട്ടി താഴ്ത്തി.

  18. സ. കെ. ആനന്ദന്‍

    1986 November 30

    പാര്‍ടി അംഗമായ സഖാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ 1986 നവംബര്‍ 30 നു നൂറനാട് ഇടപ്പോണ്‍ പവര്‍ ഹൗസിന് മുന്നില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

  19. സ. കെ.വി.ഷാജി

    1985 December 28

    ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം യു.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 1985 ഡിസംബര്‍ 28-ന് കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തി.

  20. സ. സി.പി. പുഷ്പസേനന്‍ നായര്‍

    1983 September 27

    മാന്നാറിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം പഞ്ചായത്തു പ്രസിഡന്റുമായി രുന്നു സഖാവ്. സഖാവിന്റെ പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം 1983 സെപ്റ്റംബര്‍ 27 നു സഖാവിനെ കൊലപ്പെടുത്തുകയായിരുന്നു.

  21. സ. എം. അച്ചുതക്കുറുപ്പ്

    1983 June 01

    പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു സഖാവ്. അവര്‍ണവിഭാഗത്തില്‍പെട്ടവരെ ചെന്നിത്തല, തൃപ്പെരുത്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നത് തടഞ്ഞ സവര്‍ണ്ണ മേധാവികളുടെ നിലപാടിനെത്തുടര്‍ന്ന് ഉയര്‍ന്ന് വന്ന സംഘര്‍ഷസാഹചര്യത്തില്‍ 1983 ജൂണ്‍ 1-ന് മഹാത്മാ ബോയ്‌സ് ഹൈസ്‌കൂളിലേയ്ക്ക് ജോലിക്ക് പോകുമ്പോള്‍ ആര്‍.എസ്.എസ് അക്രമികള്‍ സഖാവിനെ പതിയിരുന്നാക്രമിക്കുകയും, വെട്ടിയും, കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു.

  22. സ. ബിജു

    1983 March 13

    പാര്‍ടി അനുഭാവിയായ സഖാവിനെ 1983 മാര്‍ച്ച് 13ന് ചാരുമൂട് ജംഗ്ഷന് തെക്കു ഭാഗത്തുവച്ച് ആര്‍.എസ്.എസ് സാമൂഹ്യവിരുദ്ധ സംഘം പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

  23. സ. പി.എന്‍. ചന്ദ്രശേഖരന്‍

    1982 March 22

    വെളിയനാടിലെ പാര്‍ടി അനുഭാവി ഗ്രൂപ്പംഗം, തിരുവിതാംകൂര്‍ കര്‍ഷകത്തൊഴി ലാളി യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ സഖാവ് പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ ചുമട്ടുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് 1982 മാര്‍ച്ച് 22ന് രാത്രിയില്‍ അക്രമികള്‍ പതി യിരുന്ന് കൊലപ്പെടുത്തി.

  24. സ. എന്‍.ജി തങ്കപ്പന്‍

    1981 November 10

    കുട്ടനാട്ടിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1981 നവംബര്‍ 10-ാം തീയതി ആര്‍.എസ്.എസുകാര്‍ സഖാവിന്റെ വീട് കത്തിക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയപ്പോള്‍ വെട്ടി വീഴ്ത്തി തല അറുത്തെടുത്ത് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തില്‍ കൊണ്ടുവച്ചു.

  25. സ. ഉണ്ണപ്പന്‍

    1981 October 31

    പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു സഖാവ്. ചെത്ത് തൊഴിലാളി കൂടിയായിരുന്ന സഖാവ് ജോലിക്കു പോകുമ്പോള്‍ 1981 ഒക്‌ടോബര്‍ 31-ന് ആര്‍.എസ്.എസുകാര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

  26. സ. രാജു

    1980 September 18

    തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്‍ നെടുമുടി വില്ലേജ് കമ്മിറ്റി അംഗമായിരുന്നു സഖാവ്. 1980 സെപ്തംബര്‍ 18 നു ആര്‍.എസ്.എസ് അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടു.

  27. സ. ആര്‍. ബാലകൃഷ്ണന്‍

    1979 April 07

    പാര്‍ടി ആലപ്പുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും, കെ.എസ്.വൈ.എഫിന്റെ താലൂക്ക് ജോ. സെക്രട്ടറിയുമായിരുന്ന സഖാവിനെ പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസിനു സമീപംവച്ച്. 1979 ഏപ്രില്‍ 7 ന് സി.പി.ഐ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തി.

  28. സ. പി.ജി. സുധീന്ദ്രന്‍

    1978 June 20

    കെ.ജി.ടി.എ. സ്‌പെഷ്യല്‍ യൂണിറ്റ് എല്‍.സി സെക്രട്ടറിയായിരുന്നു സഖാവ്. ആലപ്പുഴ ഗവ: മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. 1970 കളിലെ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്നുവന്ന സംഭവവികാസങ്ങളുടെ ഭാഗമായി സഖാവിനെ 1978 ജൂണ്‍ 20-ന് കുത്തിക്കൊലപ്പെടുത്തി.

  29. സ. നാണപ്പന്‍

    1978 January 20

    കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗമായി രുന്നു സഖാവ്. ചെത്ത് തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി 1978 ജനുവരി 20-നു നടന്ന സമരത്തിനിടയില്‍ ഷാപ്പ് കോണ്‍ട്രാക്ടറുടെ വെടിയേറ്റു മരിച്ചു.

  30. സ. ഗോപി

    1978 January 20

    നെടുമുടിയിലെ പാര്‍ടി അനുഭാവിയായിരുന്നു സഖാവ്. 1978 ജനുവരി 20-ന് ചെത്തു തൊഴിലാളിയായ സ. നാണപ്പന് വെടിയേറ്റതറിഞ്ഞ് ഓടിയെത്തുമ്പോള്‍ സ. ഗോപി യേയും വെടിവെച്ചു കൊന്നു.

  31. സ. ജി. ഭുവനേശ്വരന്‍

    1977 December 06

    എസ്.എഫ്.ഐ പന്തളം എന്‍.എസ്.എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1977 ഡിസംബര്‍ 6-ന് വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കെ.എസ്. യു-ഡി.എസ്.യു ഗുണ്ടകള്‍ കോളേജിന്റെ മൂന്നാമത്തെ നിലയില്‍ മാത്ത്മാറ്റിക്‌സ് ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി.

  32. സ. എം. ആര്‍ മനോഹരന്‍

    1976 January 11

    പാര്‍ടി പ്രവര്‍ത്തകനായിരുന്നു സഖാവ്. 1976 ജനുവരി 11-ന് കര്‍ഷകതൊഴിലാളികള്‍ക്ക് തൊഴില്‍ സമയം അറിയിക്കുന്നതിനു കൊടി ഉയര്‍ത്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സി.പി.ഐ ഗുണ്ടകള്‍ പാടവരമ്പത്തുവച്ച് ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി.

  33. സ: ടി.കെ. വാസു

    1975 March 27

    കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ് പണിക്കാരനായി രുന്നു. തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ടിയെ സമീപിച്ചു. പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സ:കെ.ജെ. ജോസഫും മറ്റു സഖാക്കളുമായി ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍ ആക്രമിച്ച് കൊലപ്പെടുത്തി. 1975 മാര്‍ച്ച് 27-നായിരുന്നു സംഭവം.

  34. സ. കെ.ജെ. ജോസഫ്

    1975 March 27

    പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂണിയന്‍ കുട്ടനാട് സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്ന ടി.കെ വാസു കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാവറ ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ് പണിക്കാരനായിരുന്നു. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ടി.കെ. വാസു സി.പി.ഐ(എം) ല്‍ ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മറ്റ് സഖാക്കളോടൊപ്പം മെതിക്കളത്തില്‍ ചെന്നപ്പോള്‍ സഖാവിനെ വെടിവച്ച് കൊലപ്പെടുത്തി. 1975 മാര്‍ച്ച് 27-നായി രുന്നു സംഭവം.

  35. സ. കെ.വി. ദാസ്

    1974 October 10

    ആലപ്പുഴ ടൗണിലെ പാര്‍ടി കാന്‍ഡിഡേറ്റ് അംഗവും കെ.എസ്.വൈ.എഫ് യൂണിറ്റ് സെക്രട്ട റിയുമായിരുന്നു സഖാവ്. ആലപ്പുഴ മാളികമുക്കിലെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാവിള യാട്ടത്തിനെതിരെ യുവാക്കളെ സംഘടിപ്പിച്ച് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ മാളിക മുക്കിനു സമീപം ഒളിച്ചിരുന്ന കോണ്‍ഗ്രസ് ഗുണ്ടാസംഘം സഖാവിനെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തി കൊലപ്പെടുത്തി. 1974 ഒക്‌ടോബര്‍ 10-ന് രാവിലെയായിരുന്നു സംഭവം.

  36. സ. വേലുക്കുട്ടന്‍

    1974 February 26

    ചമ്പക്കുളത്ത് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു സഖാവ്. കൊയ്ത്തു പാടത്തിനടുത്ത് കളം വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ പേരില്‍ 1974 ഫെബ്രുവരി 26-ന് ജന്മി ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.

  37. സ. എസ്. വാസുദേവന്‍പിള്ള

    1974 January 02

    പാര്‍ടി കായംകുളം ടൗണ്‍ എല്‍.സി അംഗം, മുനിസിപ്പല്‍ കൗണ്‍സിലര്‍, പ്രസ് തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന സഖാവിനെ 1974 ജനുവരി 2-ാം തീയതി കായംകുളം ടൗണില്‍ വെച്ചു യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തി. നഗരസഭാ അഴിമ തിക്കെതിരെ പ്രക്ഷോഭം നയിച്ചതിന്റെ പേരിലായിരുന്നു ഈ കൊലപാതകം.

  38. സ. നീലകണ്ഠന്‍

    1970 July 27

    ആറാട്ടുപുഴയിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട് സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27-ന് പോലീസിന്റെ വെടിയേറ്റു മരിച്ചു.

  39. സ. ഭാര്‍ഗവി

    1970 July 27

    ആറാട്ടുപുഴയിലെ സാധാരണ തൊഴിലാളി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട് സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27-ന് പോലീസിന്റെ വെടിയേറ്റു മരിച്ചു.

  40. സ. രവി

    1970 March 07

    ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1970 കളിലെ കുടികിടപ്പ് മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുത്തതിന്റെ പേരില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ സഖാവ് മരണമടഞ്ഞു. 1970 മാര്‍ച്ച് 7-നായിരുന്നു സംഭവം.

  41. സ. കുഞ്ഞുകുഞ്ഞ്

    1970 March 07

    ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1970 കളിലെ കുടികിടപ്പ് മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുത്തതിന്റെ പേരില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ സഖാവ് മരണമടഞ്ഞു. 1970 മാര്‍ച്ച് 7-നായിരുന്നു സംഭവം.

  42. സ. സഹദേവന്‍

    1970 January 26

    കൈനകരിയിലെ പാര്‍ടി അനുഭാവി. കര്‍ഷകതൊഴിലാളികളുടെ കൊയ്ത്ത് ആദായം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കവെ 1970 ജനുവരി 26 നു പോലീസ് വെടി വെച്ചുകൊന്നു.

  43. സ. ഇ.കെ. ശിവരാമന്‍

    1970 January 20

    ചെറിയനാട് കര്‍ഷകതൊഴിലാളി യൂണിയന്‍ അംഗം. കാര്‍ഷികമേഖലയില്‍ ജോലിക്കു സമയക്ലിപ്തതയും, വേതനവര്‍ദ്ധനവിനും വേണ്ടി കര്‍ഷകതൊഴിലാളി യൂണിയന്‍ നടത്തിയ സമ രം. 1970 ജനുവരി 20 നു രാത്രിയില്‍ ജന്മിഗുണ്ടാസംഘത്തിന്റെ വെടിയേറ്റു മരിച്ചു.

  44. സ. ശ്രീധരന്‍

    1970 January 13

    കാവാലത്തെ പാര്‍ടി അനുഭാവി. കുടികിടപ്പു സമരവുമായി ബന്ധപ്പെട്ട് 1970 ജനുവരി 13 ന് ജന്മി ഗുണ്ടകള്‍ അടിച്ചും, കുത്തിയും കൊലപ്പെടുത്തി.

  45. സ. കുട്ടിയമ്മ

    1969 October 26

    വീയപുരത്തെ പാര്‍ടി അനുഭാവി. ഇ.എം.എസ് മന്ത്രിസഭ രാജിവച്ചതില്‍ സന്തോഷിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തവെ കുട്ടിയമ്മയുടെ വീട് കയറി ആക്രമിച്ച് വെട്ടി കൊലപ്പെടുത്തി. 1969 ഒക്‌ടോബര്‍ 26-നായിരുന്നു സംഭവം.

  46. സ. വെണ്മണി ചാത്തന്‍

    1960 February 02

    കര്‍ഷകതൊഴിലാളി യൂണിയന്‍ അംഗമായിരുന്നു സഖാവ്. 1960 ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകരുതെന്നുള്ള കോണ്‍ഗ്രസ് ഗുണ്ടകളുടെ എതിര്‍പ്പിനെ അവഗണിച്ച് സ. ചാത്തന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുവാന്‍ പോയി. വോട്ടു കഴിഞ്ഞ് അന്ന് രാത്രി കോണ്‍ഗ്രസ് ഗുണ്ടകള്‍ ചാത്തന്റെ വീട്ടില്‍ കയറി സഖാവിനെ കുത്തിക്കൊല്ലുകയായിരുന്നു. 1960 ഫെബ്രുവരി 2-നായിരുന്നു സംഭവം.

പത്തനംതിട്ട
  1. സ പി ബി സന്ദീപ് കുമാർ

    2021 December 02

    സിപിഐ എം പത്തനംതിട്ട പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറിയായ സ. പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് പ്രവർത്തകർ ( 2021 ഡിസംബർ 2 ) രാത്രി 8:30 ന് കുത്തികൊല്ലുകയായിരുന്നു.  

  2. സ. എം രാജേഷ്

    2001 October 31

    പന്തളം എന്‍എസ്എസ് കോളേജിലെ എസ്്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന എം
    രാജേഷ് കൊലചെയ്യപ്പെട്ടത് 2001 ഒക്ടോബര്‍ മാസം 31ന് ആണ്. എസ്എഫ്‌ഐ സംസ്ഥാന
    വാഹന ജാഥയുടെ കൊടുമണ്ണിലെ സമാപന യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപോകു
    മ്പോഴായിരുന്നു കെഡിപി ക്രിമിനലുകള്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് കുത്തിക്കൊ
    ലപ്പെടുത്തിയത്. അങ്ങാടിക്കല്‍ വടക്ക് മനശ്ശേരി മുരളി-മണി ദമ്പതികളുടെ മകനായ രാജേഷ് ഇം
    ഗ്ലീഷ് ബിരുദ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴണ് അരുംകൊല നടന്നത്. കോ
    ളേജ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായിരുന്ന രാജേഷ് വിദ്യാര്‍ഥികളുടെ പ്രിയങ്ക
    രനായിരുന്നു. ജാതി-മത വര്‍ഗീയ ശക്തികളുടെ പിന്തിരിപ്പന്‍ നടപടികളെ തുറന്നെ
    തിര്‍ക്കുന്നതില്‍ എന്നും മുന്നിലായിരുന്നു.

  3. സ. തുണ്ടത്തില്‍ കമലാസനന്‍

    1991 June 07

    തുണ്ടത്തില്‍ സ. കമലാസനന്‍ 1991 ജൂണ്‍ 7-നാണ് രക്തസാക്ഷിത്വം വരിച്ചത്. മാടമണ്‍ വ
    ടക്കേക്കരയിലെ ഉശിരനായ പാര്‍ടി അംഗവും വളന്റിയറുമായിരുന്നു സ.കമലാസനന്‍.
    1991ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം നടത്തിവരുന്ന ഘട്ടത്തിലാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ സ.കമലാസനനെ കുത്തിക്കൊലപ്പെടുത്തിയത്.

  4. സ. നിരവേല്‍ സോമരാജന്‍

    1990 April 14

    1990 ഏപ്രില്‍ 14ന് ഒരു തെരഞ്ഞെടുപ്പ് കാലത്താണ് കുമ്പളാംപൊയ്കയില്‍ നിരവേല്‍
    സോമരാജന്‍ രക്തസാക്ഷിയായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാ
    രണത്തിന്റെ ഭാഗമായി കൊടിനാട്ടാനുള്ള കുഴി എടുക്കുന്നതിനിടയില്‍ ഇരുട്ടിന്റെ
    മറവില്‍ പതുങ്ങിയെത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ സോമരാജനെ കുത്തിവീഴ്ത്തുകയായിരു
    ന്നു.

  5. സ. ഷാജി തോമസ്

    1989 August 31

    നാരങ്ങാനത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1989 ആഗസ്റ്റ് 31-ന് ആര്‍.എസ്.എ
    സുകാര്‍ കൊലപ്പെടുത്തി.

  6. സ. നക്കര ഭാസ്‌കരന്‍

    1988 March 30

    1988 മാര്‍ച്ച് 30ന് രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നക്കര ഭാസ്‌കരനെ
    വിളിച്ചുണര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പിഐ (എം) പ്രവര്‍ത്തകരെ വകവ
    രുത്തി പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹത്തിന്റെ ഫലമായിരുന്നു ഭാ
    സ്‌കരന്റെ കൊലപാതകം.

  7. സ. റജി സഖറിയ

    1984 November 24

    ഡി.വൈ.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന മോതിരവയല്‍ പുലിയള്ള് പനച്ചിമൂട്ടില്‍
    സ. റെജി സഖറിയ 1984 നവംബര്‍ 24ന് ആണ് രക്തസാക്ഷിയായത്. കോന്നിയില്‍ ജോസ് സെബാസ്റ്റിയ
    ന്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടതില്‍ പ്രതിഷേധിച്ചു നടത്തുന്ന പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന്റെ പോസ്റ്റര്‍
    ഒട്ടിക്കുന്നതിനിടെ ആര്‍എസ്എസുകാര്‍ കുത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി
    യില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.

  8. സ. ജോസ് സെബാസ്റ്റ്യന്‍

    1984 November 12

    മദ്യവ്യവസായ തൊഴിലാളിയും സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന
    ജോസ് സെബാസ്റ്റിയന്‍ 1984 നവംബര്‍ 12 നാണ് കോന്നിയിലെ പൊലീസ് സ്‌റ്റേഷനില്‍
    ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ജോസ് സെബാസ്റ്റിയനെ കള്ളക്കേസില്‍ കുടുക്കി അ
    ന്ന് എസ്‌ഐ ആയിരുന്ന ബാബുരാജ് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ച് ഉരുട്ടി കൊ
    ലപ്പെടുത്തുകയായിരുന്നു. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീ
    ക്കത്തിനെതിരെ ജില്ലയില്‍ വന്‍പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍
    ക്കാര്‍ കേസ് കോടതിയിലെത്തിക്കുകയും പ്രതിയായ ബാബുരാജിനെ ജീവപര്യന്ത്യം ശിക്ഷി
    ക്കുകയും ചെയ്തു.

  9. സ. എം.എസ് പ്രസാദ്

    1984 September 07

    എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും പത്തനംതിട്ട കാതോലിക്കേറ്റ്
    കോളേജിലെ നേതാവുമായിരുന്ന എം.എസ്. പ്രസാദ് രക്തസാക്ഷിത്വം വരിച്ചത് 1984
    സെപ്തംബര്‍ 7-നാണ്. സി.വി. ജോസ് കൊലക്കേസിലെ ഒന്നാം സാക്ഷിയും കോളേജ് യൂ
    ണിയന്‍ ചെയര്‍മാനുമായിരുന്ന പ്രസാദിനെ വകവരുത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് നിയമ
    ത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനാകൂവെന്ന വലതുപക്ഷ ശക്തിയുടെ വ്യാമോഹമാണ്
    ഈ കൊടും പാതകത്തിന് കാരണമായത്. 1984 സെപ്തംബര്‍ 7 തിരുവോണ നാളില്‍
    ചിറ്റാര്‍ ഫോറസ്റ്റ് ഡിപ്പോയ്ക്ക് സമീപം കോണ്‍ഗ്രസ് അക്രമികളുടെ വെട്ടേറ്റാണ് മരി
    ച്ചത്

  10. സ. വയ്യാറ്റുപുഴ അനില്‍ (തോമസ് വര്‍ഗീസ്)

    1983 December 03

    വയ്യാറ്റുപുഴ വികെഎന്‍എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരു
    ന്ന സ. തോമസ് വര്‍ഗീസ് (വയ്യാറ്റുപുഴ അനില്‍) 1983 ഡിസംബര്‍ 3-നാണ് കൊ
    ലചെയ്യപ്പെട്ടത്. മനുഷ്യത്വം മരവിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ അനിലിന്റെ പിതാവിനോ
    ടുള്ള വൈരാഗ്യത്തിന്റെ പേരില്‍ സഖാവിനെ കൊലപ്പെടുത്തുകയായിരുന്നു. നിലയ്ക്കലില്‍
    പള്ളി പണിയുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനിന്ന സംഘര്‍ഷം വര്‍ഗീയവല്‍ക്കരിക്കാന്‍
    നടന്ന ശ്രമത്തിന്റെ ഫലമായിരന്നു സഖാവിന്റെ കൊലപാതകം. സ്‌കൂളിലെ ഏറ്റവും മികച്ച
    വിദ്യാര്‍ഥിയും കലാരംഗത്ത് സ്‌കൂളിന്റെ അഭിമാനവും എസ്എഫ്‌ഐ സ്‌കൂള്‍ യൂ
    ണിറ്റ് അംഗവുമായിരുന്നു.

  11. സ. സി.വി. ജോസ്

    1982 December 17

    പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ആര്‍ട്
    സ് ക്ലബ് സെക്രട്ടറിയുമായിരുന്ന സ. സി വി ജോസ് 1982 സിഡസംബര്‍ 17ന് കോളേജ് മു
    റ്റത്ത് കെഎസ്‌യു അക്രമികളുടെ കുത്തേറ്റാണ് രക്തസാക്ഷിത്വം വരിച്ചത്. വിദ്യാര്‍ഥി പ്ര
    സ്ഥാനത്തിന്റെ നേതാവ് എന്ന നിലയില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ സ്‌നേഹത്തിന്റെയും ആദരവി
    ന്റെയും അളവറിഞ്ഞ കെഎസ്‌യു നേതൃത്വം, സ്വന്തമെന്ന്് കരുതിയ കലാലയ യൂണിയന്‍ നഷ്ട
    പ്പെടുമെന്ന നില എത്തിയപ്പോള്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ സഹായത്തോടെ സഖാവിനെ കോളേ
    ജ് കാമ്പസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  12. സ. വള്ളിയാനി അനിരുദ്ധന്‍

    1977 February 26

    സി.പി.ഐ (എം) പ്രവര്‍ത്തകനായിരുന്ന സ.വള്ളിയാനി അനിരുദ്ധനെ 1977 ഫെബ്രുവരി
    26ന് കോണ്‍ഗ്രസ് ക്രിമിനലുകളാണ് കൊലപ്പെടുത്തിയത്. അടിയന്തരാവസ്ഥയുടെ ഇ
    രുണ്ട നാളുകളില്‍ സി.പി.ഐ (എം) ന്റെ മലയാലപ്പുഴ പ്രദേശത്തെ ശക്തനായ പ്രവര്‍ത്തകനായിരുന്നു
    സ. വള്ളിയാനി അനിരുദ്ധന്‍. അടിയന്തരാവസ്ഥയ്ക്ക് അയവുവരുത്തി നടത്തിയ പൊതുതെര
    ഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗ
    മായി വള്ളിയാനി ജങ്ഷനില്‍ ചെങ്കൊടി ഉയര്‍ത്തുന്നതിനിടെയാണ് ഒരുപറ്റം കോ
    ണ്‍ഗ്രസ് ക്രിമിനലുകള്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തുന്നത്

  13. സ. ഭാനു

    1973 August 02

    ഭക്ഷ്യക്ഷാമത്തിനെതിരെ എഴുപതുകളില്‍ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ
    ഭാഗമായി കേരളത്തില്‍ ബന്ദിനോടനുബന്ധിച്ച് പന്തളത്തുനടന്ന സമരത്തില്‍ രക്തസാക്ഷിത്വം
    വരിച്ചവരാണ് സഖാക്കള്‍ ഭാനുവും നാരായണപിള്ളയും. ഭക്ഷ്യക്ഷാമത്തിനെതിരെ ഇട
    തുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്ത ബന്ദിനെ കരിനിയമങ്ങളും പൊലീസ്
    മര്‍ദനവുമായി നേരിടാനാണ് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ച
    ത്.1973 ആഗസ്റ്റ് 2 ബന്ദ് ദിനത്തില്‍ പന്തളത്ത് തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിനുനേരെ
    ഒരു പ്രകോപനവും കൂടാതെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും കുരമ്പാല അമ്പല
    ത്തിനാല്‍ചൂരയില്‍ വെച്ച് വെടി ഉതിര്‍ക്കുകയുമായിരുന്നു. പ്രകടനത്തിന്റെ മുന്‍നിരയിലു
    ണ്ടായിരുന്ന സഖാക്കള്‍ ഭാനുവും നാരായണപിള്ളയും വെടിയേറ്റ് മരിച്ചു.

  14. സ. കുഞ്ഞുപിള്ള

    1973 February 28

    കര്‍ഷകതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സ. കുഞ്ഞുപിള്ളയെ 1973 ഫെബ്രുവരി 28ന്
    കോണ്‍ഗ്രസുകാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

  15. സ. കോട്ടൂര്‍ കുഞ്ഞുകുഞ്ഞ്

    1960 February 01

    കോട്ടൂര്‍ കുഞ്ഞുകുഞ്ഞ് രക്തസാക്ഷിത്വം വരിച്ചത് 1960 ഫബ്രുവരി ഒന്നിനാണ്. ഇഎംഎസ്
    സര്‍ക്കാരിനെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിന്റെ രക്തസാക്ഷിയാ
    ണ്  കോട്ടൂര്‍ കുഞ്ഞുകുഞ്ഞ്. സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയത് ജനാ
    ധിപത്യവിരുദ്ധ ശക്തികളെ ചൊടിപ്പിച്ചു. വിമോചന സമരം കവിയൂര്‍ പ്രദേശത്ത് അതിരൂക്ഷമാ
    യിരുന്നു. പുരയ്ക്ക് തീവെക്കുക, വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക, പാര്‍ടി പ്രവര്‍
    ത്തകരെയും കര്‍ഷകതൊഴിലാളികളെയും മര്‍ദിക്കുക തുടങ്ങിയ അക്രമസംഭവങ്ങള്‍ ഈ പ്രദേശത്ത് പതിവായി. സര്‍ക്കാരിനെ പിരിച്ചുവിട്ടശേഷം 1960ല്‍ ഫെബ്രുവരി ഒന്നിന് നടന്ന ഇടക്കാലതെരഞ്ഞെ
    ടുപ്പില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരും തി
    ങ്ങിപ്പാര്‍ക്കുന്ന കോട്ടൂര്‍ പ്രദേശത്തുളളവരെ വോട്ട് ചെയ്യിക്കരുതെന്ന ഉദ്ദേശത്തോടെ വിമോ
    ചന സമരഗുണ്ടകള്‍ ഇവിടെ കേന്ദ്രീകരിച്ചു. ഈ വെല്ലുവിളി അതിജീവിച്ച് കോട്ടൂര്‍ കു
    ഞ്ഞുകുഞ്ഞിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിതമായി പോളിങ് ബൂത്തിലേക്ക് പോയി. കി
    രാതമായ അക്രമം അഴിച്ചുവിട്ട ഗുണ്ടകള്‍ നിരവധി സഖാക്കളെ മര്‍ദ്ദിക്കുകയും കോട്ടൂര്‍
    കുഞ്ഞുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

  16. സ. നാരായണപിള്ള

    പന്തളം രക്തസാക്ഷി

  17. സ. നിരണം കുഞ്ഞന്‍

    കര്‍ഷകത്തൊഴിലാളിയായ സഖാവിനെ 1959 ലെ വിമോചനസമരകാലത്ത് രൂപപ്പെട്ട തൊപ്പിപ്പാള
    പട അടിച്ചു കൊലപ്പെടുത്തി.

കൊല്ലം
  1. സ. ആര്‍.മണിലാല്‍

    2020 December 06

    2020 ഡിസംബര്‍ 6-ന് രാത്രിയില്‍ കൊല്ലം മണ്‍റോ തുരുത്തില്‍ എല്‍.ഡി.എഫ്
    ബൂത്ത് പരിസരത്ത് വെച്ച് പാര്‍ടി പ്രവര്‍ത്തകനായ ആര്‍.മണിലാലിനെ ആര്‍.എസ്.എസ്.
    -ബി.ജെ.പി ക്രിമനലുകള്‍ കുത്തി കൊലപ്പെടുത്തി.

  2. സ: ശ്രീരാജ്

    2014 April 15

    നെടുവത്തൂര്‍ ഏരിയയിലെ ഡി.വൈ.എഫ്.ഐ നെടുമണ്‍കാവ് പി.എച്ച്.സി യൂണിറ്റ് പ്രസിഡന്റും
    പാര്‍ടി പി.എച്ച്.സി ബ്രാഞ്ച് അംഗവുമായ സ: ശ്രീരാജിനെ 2014 ഏപ്രില്‍ 15 വിഷു ദിനത്തില്‍ ആര്‍.എസ്.എസ്
    അക്രമിസംഘം അടിച്ച് കൊലപ്പെടുത്തി.

  3. സ: അജയപ്രസാദ്

    2007 July 20

    2007 ജൂലൈ 20-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി

  4. സ: എം.എ. അഷറഫ്

    2002 July 18

    2002 ജൂലൈ 18-ന് എന്‍.ഡി.എഫ് കാപാലികര്‍ കൊലപ്പെടുത്തി.

  5. സ: കെ.കെ. ബാബു

    2000 July 12

    2000 ജൂലൈ 12-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  6. സ: കൊച്ചുകുട്ടന്‍

    1997 June 24

    1997 ജൂണ്‍ 24-ന് ഗുണ്ടാ ആക്രമണത്തില്‍ രക്തസാക്ഷിയായി.

  7. സ: സുനില്‍കുമാര്‍

    1996 December 06

    1996 ഡിസംബര്‍ 6-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  8. സ: എഡ്വേര്‍ഡ്

    1993 August 16

    1993 ആഗസ്റ്റ് 16-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  9. സ. ജോണിക്കുട്ടി ചെറുവയ്ക്കല്‍

    1990 February 16

    1990 ഫെബ്രുവരി 16-ന് ബന്ദ് ദിനത്തില്‍ കോണ്‍ഗ്രസ്-കേരളകോണ്‍ഗ്രസ് ഗുണ്ടകളാല്‍ കൊല്ലപ്പെട്ടു.

  10. സ: എ. ഷീന്‍കുട്ടി

    1989 August 02

    1989 ആഗസ്റ്റ് 2-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.

  11. സ: എം. മാര്‍ക്കോസ്

    1988 July 16

    1988 ജൂലൈ 16-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.

  12. സ: എന്‍. പരമേശ്വരന്‍

    1986 September 13


    1986 സെപ്റ്റംബര്‍ 13-ന് പോലീസ് ആക്രമണത്തില്‍ രക്തസാക്ഷിയായി.

  13. സ. മുത്തുസ്വാമി

    1984 May 24

    1984 മെയ് 24-ന് അച്ചന്‍കോവില്‍ എസ്റ്റേറ്റില്‍ നടന്ന തോട്ടം തൊഴിലാളി യോഗത്തിനിടയില്‍
    കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ മുത്തുസ്വാമിയുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കി കൊലപ്പെടുത്തി.

  14. സ: മുഹമ്മദ് ഷെരീഫ്

    1982 May 04

    1982 മെയ് 4-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  15. സ: ശ്രീകുമാര്‍

    1982 January 04

    1982 ജനുവരി 4-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  16. സ: ഓച്ചിറ നൂറുദ്ദീന്‍ കുഞ്ഞ്

    1981 September 21

    1981 സെപ്റ്റംബര്‍ 21-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.

  17. സ: അഡ്വ. എം.കെ. അബ്ദുള്‍ മജീദ്

    1981 January 09

    1981 ജനുവരി 9-ന് ആര്‍.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.

  18. സ: പി.ആര്‍. പൊന്നപ്പന്‍

    1980 March 25

    1980 മാര്‍ച്ച് 25-ന് കശുവണ്ടി കുത്തക സംഭരണത്തെ എതിര്‍ത്തതിനെത്തുടര്‍ന്നുള്ള ഗുണ്ടാ ആക്രമണത്തില്‍
    കൊല്ലപ്പെട്ടു.

  19. സ: ഭാസ്‌കരന്‍

    1979 July 12

    1979 ജൂലൈ 12-ന് കോണ്‍ഗ്രസ് ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

  20. സ: തങ്ങള്‍കുഞ്ഞ്

    1979 June 05

    1979 ജൂലൈ 5-ന് കോണ്‍ഗ്രസ് ഗുണ്ടകളാല്‍ കൊല ചെയ്യപ്പെട്ടു.

  21. സ: പാവുമ്പ മണിയന്‍ (ഗോപാലകൃഷ്ണന്‍)

    1977 August 10

    1977 ആഗസ്റ്റ് 10-ന് കോണ്‍ഗ്രസ് കാപാലികര്‍ കൊലപ്പെടുത്തി.8

  22. സ: കോട്ടാത്തല സുരേന്ദ്രന്‍

    1948 August 02

    1948 സെപ്റ്റംബർ  2-ന് പോലീസ് ആക്രമണത്തില്‍ രക്തസാക്ഷിയായി.

  23. സ: തണ്ടാശ്ശേരി രാഘവന്‍

    1941 December 31

    1949 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

  24. സ: കളയ്ക്കാട്ട്തറ പരമേശ്വരന്‍നായര്‍

    1941 December 31

    1949 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

  25. സ: മഠത്തില്‍ ഭാസ്‌കരന്‍നായര്‍

    1941 December 31

    1949 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

  26. സ: കാഞ്ഞിരത്തിനാല്‍ വടക്ക് പുരുഷോത്തമക്കുറുപ്പ്

    1941 December 31

    1949 ഡിസംബര്‍ 31-ന് ശൂരനാട് സമരത്തില്‍ പോലീസ് നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായി.

തിരുവനന്തപുരം
  1. സ: മിഥിലാജ്

    2020 August 31

    തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് തേമ്പാമൂട്ടിലെ ഡി.വൈ.എഫ്.ഐ
    തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജിനെ കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ തിരുവോണദിവസം (2020 ആഗസ്റ്റ് 31-ന്) പുലര്‍ച്ചെ വെട്ടി കൊലപ്പെടുത്തി.

     

  2. ഹഖ് മുഹമ്മദ്

    2020 August 31

    തിരുവനന്തപുരം ജില്ലയിലെ  ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ്
    പ്രസിഡന്റും പാര്‍ടി കലുങ്കിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ്മുഹമ്മദിനെ 
    കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ തിരുവോണദിവസം (2020 ആഗസ്റ്റ് 31-ന്) പുലര്‍ച്ചെ വെട്ടി
    കൊലപ്പെടുത്തി.

    *

     

  3. സ: സുരേഷ്‌കുമാര്‍

    2016 August 13

    ചാല ഏര്യയിലെ കരമന എല്‍.സി.യില്‍ തമലം ഡി.വൈ.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന
    സഖാവിനെ ആര്‍.എസ്.എസ്.ഗുണ്ടകള്‍ നെയ്യാറ്റിന്‍കര വണ്ടന്നൂര്‍ വെച്ച് 2016 ആഗസ്റ്റ് 13-ന് വെട്ടി കൊലപ്പെടുത്തി.

  4. സ: നാരായണന്‍നായര്‍

    2013 November 05

    കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗവും വെള്ളറട ഏരിയയിലെ പാര്‍ടി മുന്‍ ആനാവൂര്‍
    ബ്രാഞ്ച് സെക്രട്ടറിയുമായ തിരുവനന്തപുരം ആനാവൂരിലെ സ: നാരായണന്‍ നായര്‍ 2013 നവംബര്‍ 5-ന്
    ആര്‍.എസ്.എസ് ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായി.

  5. സ: സജിന്‍ ഷാഹുല്‍

    2013 October 01

    പാറശ്ശാല ഏരിയയിലെ, ധനുവച്ചപുരം ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന അമരവിളയിലെ സ: സജിന്‍ ഷാഹുല്‍ ആര്‍.എസ്.എസ്-എ.ബി.പി.പി ക്രിമിനല്‍ സംഘത്തിന്റെ ബോംബേറിനെത്തുടര്‍ന്ന് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരിക്കെ 2013 ഒക്‌ടോബര്‍ 1-ന് മരണപ്പെടുകയുണ്ടായി.

  6. സ: ശ്രീകുമാര്‍

    2013 May 05

    പാര്‍ടി പ്രവര്‍ത്തകനായ കാട്ടാക്കട, അമ്പലത്തിന്‍കാല മണ്ണടി പുത്തന്‍വീട്ടില്‍ ശ്രീകുമാറിനെ 2013 മെയ്
    5-ന് ആര്‍.എസ്.എസ്-ബ്ലേഡ് മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  7. സ: വി. രാജു

    2012 August 25

    കഴക്കൂട്ടത്തെ ഡി.വൈ.എഫ്.ഐ മേനംകുളം മേഖലാ കമ്മിറ്റി അംഗവും മേനംകുളം പാര്‍ടി ആശുപത്രിനട
    ബ്രാഞ്ചംഗവുമായ സ: വി. രാജുവിനെ 2012 ആഗസ്റ്റ് 25-ന് മുസ്ലീം ലീഗ് മണല്‍ മാഫിയാ അക്രമി
    സംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  8. സ: രതീഷ്

    2010 May 07

    ഡി.വൈ.എഫ്.ഐ കിളിമാനൂര്‍ യൂണിറ്റ് പ്രസിഡന്റും സി.ഐ.ടി.യു ഓട്ടോസ്റ്റാന്റ് കണ്‍വീനറു
    മായ രതീഷിനെ 2010 മെയ് 7-ന് സാമൂഹ്യവിരുദ്ധര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.

  9. സ: വി.വി. വിഷ്ണുകുമാര്‍

    2008 April 01

    വഞ്ചിയൂരിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 2008 ഏപ്രില്‍ 1-ന് തിരുവനന്തപുരം
    പാസ്‌പോര്‍ട്ട് ഓഫീസിനു മുമ്പില്‍ വച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍
    വിശ്വനാഥനും അമ്മ ഇന്ദിരയുമാണ്.

  10. സ: മുരളീധരന്‍നായര്‍

    2006 November 30

    കഴക്കൂട്ടത്തെ പാര്‍ടി അംഗമായിരുന്ന സഖാവിനെ 2006 നവംബര്‍ 30-ന് മയക്കുമരുന്ന്-മാഫിയാ
    സംഘം വെട്ടിക്കൊലപ്പെടുത്തി. ജലജയാണ് സഖാവിന്റെ ഭാര്യ.

  11. സ: ദില്‍ഷാദ്

    2004 July 18

    ബ്രാഞ്ചംഗമായിരുന്ന സഖാവ് 2004 ജൂലായ് 18-ന് പാര്‍ടി സഖാക്കളുമൊത്ത് വെയിറ്റിംഗ്
    ഷെഡ് പണിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ ആര്‍.എസ്.എസുകാര്‍ സംഘടിതമായി ആക്രമിച്ച് സഖാവിനെ
    വെട്ടിക്കൊലപ്പെടുത്തി.

  12. സ: രാജേഷ്

    2000 July 14

    പാര്‍ടി അനുഭാവിയും കെ.എസ്.ആര്‍.ടി.എ (സി.ഐ.ടി.യു) അംഗവുമായിരുന്ന സഖാവിനെ
    2000 ജൂലൈ 14-ന് കിഴക്കേക്കോട്ട ട്രാന്‍സ്‌പോര്‍ട്ട് ഗ്യാരേജില്‍ കയറി ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.

  13. സ: രാജീവ് പ്രസാദ്

    1997 May 29

    നെടുമങ്ങാട് ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1997 മെയ് 29-ന് പാര്‍ടി കമ്മിറ്റി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ മദ്യലോബി ആക്രമിച്ച് കൊലപ്പെടുത്തി.

  14. സ: എ.എം. സക്കീര്‍

    1995 January 16

    ആറ്റിങ്ങല്‍ ഏരിയയിലെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി
    16-ന് പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.

  15. സ: എസ്. റഹീം

    1994 December 28

    കഴക്കൂട്ടത്തെ ഹെഡ്‌ലോഡ് യൂണിയന്‍ (സി.ഐ.ടി.യു) യൂണിറ്റ് കണ്‍വീനറായിരുന്ന സഖാവിനെ 1994
    ഡിസംബര്‍ 28-ന്, കോണ്‍ഗ്രസ് ഭരണകാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ എതിര്‍ത്തുവെന്ന പേരില്‍ ബോംബെറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്തി. ബീമയാണ് സഖാവിന്റെ ഭാര്യ.

  16. സ: കെ. രവീന്ദ്രന്‍

    1993 March 31

    നേമം ഏരിയയിലെ പാര്‍ടി മെമ്പറും കെ.എസ്.കെ.ടി.യു സെക്രട്ടറിയുമായിരുന്ന സഖാവിനെ
    1993 മാര്‍ച്ച് 31-ന് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു. സഖാവിന്റെ അച്ഛന്‍ കുട്ടന്‍ നായരും അമ്മ സരസമ്മയുമാണ്.

  17. സ: എസ്. ചന്ദ്രന്‍

    1992 July 22

    നേമം ഏരിയയിലെ നരുവാമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1992
    ജൂലൈ 22-ന് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു.

  18. സ: സി. സുദര്‍ശനന്‍

    1992 July 22

    നേമം ഏരിയയിലെ നരുവാമൂട്ടിലെ പാര്‍ടി മെമ്പറായിരുന്ന സഖാവിനെ 1992 ജൂലൈ 22-ന്
    ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്നു.

  19. സ: ജസ്റ്റിന്‍ രാജ്

    1992 July 09

    ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവ് കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണത്തിനെതിരെ
    സഖാക്കളെ സംഘടിപ്പിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് ഗുണ്ടകള്‍ 1992 ജൂലൈ 9-ന് സഖാവിനെ വെട്ടി
    ക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ പൊന്നയ്യന്‍ നാടാരും അമ്മ വസന്തയുമാണ്.

  20. സ: കൊച്ചുരാജന്‍

    1992 June 19

    കഴക്കൂട്ടം ഏരിയയിലെ പാര്‍ടി മുരുക്കുംപുഴ ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1992 ജൂണ്‍ 19-ന്
    ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തി.

  21. സ: കെ. വേണുഗോപാല്‍

    1992 May 24

    കുട്ടപ്പന്‍നായരുടെ ശ്യാമളകുമാരി അമ്മയുടെയും മകനായി ജനിച്ച സഖാവ് തികഞ്ഞ പാര്‍ടി പ്രവര്‍ത്തക
    നായിരുന്നു. 1992 മെയ് 24-ന് സഖാവ് ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകു
    മ്പോള്‍ വാളിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ
    യിലായിരിക്കെ മരണമടഞ്ഞു. സഖാവിന്റെ ഭാര്യ ചന്ദ്രികയും അരുണ്‍, അനൂജ, അഖില്‍ എന്നിവര്‍ മക്കളുമാണ്.

  22. സ: എ. മുരളീധരന്‍

    1992 May 24

    അപ്പുക്കുട്ടന്‍നായരുടെയും ഓമനയമ്മയുടെയും മകനായി ജനിച്ച സഖാവ് പാര്‍ടി അംഗവും ഡി.
    വൈ.എഫ്.ഐ എല്‍.സി അംഗവുമായിരുന്നു. 1992 മെയ് 24-ന് സഖാവ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വാളിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞു.

  23. സ: ദിവാകരന്‍നായര്‍

    1991 October 30

    പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1991 ഒക്‌ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല
    യുടെ തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച് കൊല
    പ്പെടുത്തി. രമയാണ് ഭാര്യ.

  24. സ: മോഹന്‍ദാസ്

    1991 October 30

    പാര്‍ടി അംഗമായിരുന്ന സഖാവിനെ 1991 ഒക്‌ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയുടെ
    തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച് കൊലപ്പെടു
    ത്തി. അംബികയാണ് ഭാര്യ.

  25. സ: ഹരിദാസന്‍

    1991 September 16

    കഴക്കൂട്ടം ഏരിയയിലെ, ആറ്റിപ്ര ലോക്കലിലെ സ്റ്റേഷന്‍കടവ് ബ്രാഞ്ചംഗവും ഹെഡ്‌ലോഡ് യൂണിറ്റ് കണ്‍വീനറുമായിരുന്ന സഖാവ് സഹോദരന്‍ അന്തരിച്ച സ: ഗംഗാപുത്രന്റെ വീട്ടില്‍ പോയി മടങ്ങിവരും വഴി 1991 സെപ്റ്റംബര്‍ 16-ന് കോണ്‍ഗ്രസ് ഗുണ്ടാ സംഘം സഖാവിനെ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. സെപ്റ്റംബര്‍ 17-ന് രാവിലെ ആശുപത്രിയില്‍വച്ച് മരണപ്പെട്ടു. ബേബിയാണ് സഖാവിന്റെ ഭാര്യ.

  26. സ: ബാബുരാജ്

    1991 May 02

    നെയ്യാറ്റിന്‍കര ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1991 മേയ് 2-ന് കോണ്‍ഗ്രസ്
    ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ലീലയാണ് സഖാവിന്റെ ഭാര്യ.

  27. സ: ചെല്ലപ്പന്‍പിള്ള

    1989 August 14

    നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ പാര്‍ടി മെമ്പറും ഹെഡ്‌ലോഡ് തൊഴിലാളി യൂണിയന്‍ (സി.
    ഐ.ടി.യു) അംഗവുമായിരുന്ന സഖാവ് 1989 ആഗസ്റ്റ് 15 ന്റെ മനുഷ്യച്ചങ്ങലയുടെ പ്രവര്‍ത്തനം നടത്തവെ ആഗസ്റ്റ്14-ന് ആര്‍.എസ്.എസ്-ബി.ജെ.പി, കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. നാഗമ്മയാണ് സഖാ
    വിന്റെ ഭാര്യ

  28. സ: ഫിലിപ്പ് റൊസാരിയോ

    1989 August 14

    വഞ്ചിയൂര്‍ ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1989 ആഗസ്റ്റ് 14-ന് മനുഷ്യക്കോട്ടയുടെ അലങ്കാരപ്പണികള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ജന്നറ്റ് ആണ്
    സഖാവിന്റെ ഭാര്യ.

  29. സ: മോഹന്‍ദാസ്

    1987 December 31

    പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു അംഗവുമായിരുന്ന സഖാവിനെ കയറ്റിറക്ക്
    തൊഴിലവകാശത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന് കോണ്‍ഗ്രസ് ഗുണ്ടയും കടമുത
    ലാളിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ ജനാര്‍ദ്ദനപ്പണിക്കരും അമ്മ സുബേരതയു
    മാണ്.

  30. സ: ബാബു ആശാരി

    1987 December 31

    പാര്‍ടി അംഗവും സി.ഐ.ടി.യു പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ കയറ്റിറക്ക് തൊഴിലവകാശ
    ത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന് കോണ്‍ഗ്രസ് ഗുണ്ടയും കടമുതലാളിയും ചേര്‍ന്ന്
    കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ തങ്കപ്പനാശ്ശാരിയും അമ്മ മീനാക്ഷിയുമാണ്.

  31. സ: എസ്. ധനപാലന്‍

    1985 April 05

    കോവളം ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1985 ഏപ്രില്‍ 5-ന് കോണ്‍ഗ്രസ് പ്രമാണി പുത്രന്മാര്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന്‍ സോമദേവപ്പണിക്കരും അമ്മ കമലവുമാണ്.

  32. സ: വിശ്വംഭരന്‍

    1972 May 22

    പാര്‍ടി പാപ്പനംകോട് ബ്രാഞ്ച് സെക്രട്ടറിയും കെ.എസ്.കെ.ടി.യു നേമം ലോക്കല്‍ കമ്മിറ്റി അംഗ
    വുമായിരുന്ന സഖാവിനെ 1972 മെയ് 22-ന് പാപ്പനംകോട് ഏലായില്‍ കര്‍ഷകത്തൊഴിലാളി സമരത്തില്‍
    പങ്കെടുക്കവെ ജന്മിമാര്‍ വെട്ടിക്കൊന്നു.

  33. സ: ദേവപാലന്‍

    1971 October 08

    പേരൂര്‍ക്കടയിലെ എസ്.എഫ്.ഐ നേതാവായിരുന്ന സഖാവ് എസ്.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് ഇടിച്ച് 1971 ഒക്‌ടോബര്‍ 8-ന് മരണപ്പെട്ടു

  34. സ: ആര്‍. സുകുമാരന്‍നായര്‍

    1971 March 05

    ബ്രാഞ്ചംഗമായിരുന്ന സഖാവ് 1971 മാര്‍ച്ച് 5-ന് തെരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ കൊണ്ട് അമ്പൂ
    രിയിലേക്ക് പോകുമ്പോള്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടു.

  35. സ. എം.സി. പാണി

    1957 April 14

    എം. ചക്രപാണി എന്ന സ. എന്‍.സി. പാണി കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1957 ഏപ്രില്‍ 24-ന് വിതുര ഏരിയയിലെ മരുതമലയ്ക്കടുത്ത് ഗണപതിപ്പാറ എന്ന സ്ഥലത്തുവച്ച് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.

  36. സ. വിദ്യാധരന്‍

    1954 February 01

    പൊന്നാംചുണ്ട് തൊഴിലാളി സമര (1954-55)ത്തില്‍ പങ്കെടുത്തിരുന്ന സഖാവിനെ വിതുര ഏരിയയിലെ പൊന്നാംചുണ്ട് ചപ്പാത്തില്‍ വച്ച് കരിങ്കാലി തൊഴിലാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി.

  37. സ: പീരുമുഹമ്മദ്

    0981 October 11

    തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1981 ഒക്‌ടോബര്‍ 11-ന് രാത്രി 12 മണിക്കുശേഷം
    ആര്‍.എസ്.എസുകാര്‍ തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഒക്‌ടോബര്‍ 14-ന് ആശുപത്രി
    യില്‍ വച്ച് സഖാവ് മരണപ്പെട്ടു. നബീസാ ബീവിയാണ് ഭാര്യ.

  38. സ: കെ.എന്‍. മണി

    0981 June 06

    ചാല ഏരിയയിലെ കുര്യാത്തി ബ്രാഞ്ച് സെക്രട്ടറിയിരുന്നു സഖാവ്. 1981 ജൂണ്‍ 6-ന് കുര്യാത്തി കെ.
    എസ്.കെ.ടി.യു ഓഫീസിലിരുന്ന് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഫോറം പൂരിപ്പിക്കുമ്പോള്‍ പെട്ടെന്നുണ്ടായ
    ആര്‍.എസ്.എസ് ആക്രമണത്തില്‍പ്പെട്ട് രക്തസാക്ഷിയായി. സഖാവിന്റെ ഭാര്യ സുമംഗലയും മക്കള്‍ ലതയും
    ജയയുമാണ്.

  39. സ: കുഞ്ഞുകൃഷ്ണപ്പണിക്കര്‍

    0981 June 06

    സഖാവ് ചാല ഏരിയയിലെ പാര്‍ടി അംഗവും കെ.എസ്.കെ.ടി.യു ബ്രാഞ്ച് സെക്രട്ടറിയുമായി
    രുന്നു. 1981 ജൂണ്‍ 6-ന് കുര്യാത്തി കെ.എസ്.കെ.ടി.യു ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്‍.
    എസ്.എസ് ആക്രമണത്തില്‍ പ്പെട്ട് രക്തസാക്ഷിയായി.

  40. സ: ജോസഫ്

    പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു തൊഴിലാളിയുമായിരുന്ന സഖാവിനെ 1987
    -ല്‍ ഐ.എന്‍.ടി.യു.സി-കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഗുണ്ടകളെയും കൂലിത്തല്ലുകാരെയും
    ഉപയോഗിച്ച് കൊലപ്പെടുത്തി.

  41. സ: രാമചന്ദ്രന്‍

    പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടന
    ത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു.

  42. സ: ബാബു

    ഹെഡ്‌ലോഡ് തൊഴിലാളിയായിരുന്ന സഖാവിനെ 1995-ല്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പത്മിനിയാണ് സഖാവിന്റെ ഭാര്യ.

  43. സ: രഘുനാഥന്‍

    പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടന
    ത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു

  44. സ: തുളസീധരന്‍

    നേമം ഏരിയയിലെ കരുമത്തെ പാര്‍ടി അംഗമായിരുന്ന സഖാവ് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍
    1991-ല്‍ ആര്‍.എസ്.എസുകാര്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും മരിച്ചുവെന്ന് കരുതി ഉപേക്ഷി
    ച്ചുപോവുകയും ചെയ്തു. പിന്നീട് 15 കൊല്ലക്കാലം ശരീരം തളര്‍ന്നു കിടന്ന സഖാവ് 2006-ല്‍ മരിച്ചു.

  45. സ: അസ്സറിയ

    പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടന
    ത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു

  46. സ: എ. അജയ്

    കഴക്കൂട്ടം ഏരിയയിലെ, ചെമ്പഴന്തി എസ്.എന്‍. കോളേജിലെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായി
    രുന്ന സഖാവിനെ 1997-ല്‍ ആര്‍.എസ്.എസുകാര്‍ ബസില്‍നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി.
    സഖാവിന്റെ അച്ഛന്‍ അപ്പുക്കുട്ടനും അമ്മ കുമാരിയുമാണ്.

  47. സ: കുഹ

    പേരൂര്‍ക്കട ഏരിയയിലെ കല്ലയത്ത് ജോണ്‍സണ്‍ നാടാരുടെ മകനായ സഖാവിനെ 1991-ല്‍ ആര്‍.എസ്.എ
    സുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.

  48. സ: എ. താജുദ്ദീന്‍

    ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവിനെ 1983-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

  49. സ: അനില്‍കുമാര്‍

    ചാല ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1998-ല്‍
    രാത്രി ബസ്സില്‍നിന്നും പിടിച്ചിറക്കി ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. ബിന്ദുവാണ് സഖാവിന്റെ ഭാര്യ.