Skip to main content

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്. വർഷങ്ങളായി നികുതി വിഭജനത്തിൽ കേരളത്തിന്റെ വിഹിതം തുടർച്ചയായി വെട്ടിക്കുറച്ചിട്ടുണ്ട്. 1971 ൽ, കേരളത്തിന്റെ ജനസംഖ്യ 3.89 ശതമാനമായിരുന്നു. കാലയളവിൽ പത്താം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം സംസ്ഥാനത്തിന് ലഭിച്ചിരുന്ന മൊത്തം നികുതി വിഹിതം 3.87 ശതമാനമായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സമയത്ത് ഇത് വീണ്ടും 1.925 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ ജനസംഖ്യാ വിഹിതം വച്ച് താരതമ്യപ്പെടുത്തുകയാണെങ്കിൽ, 2011ലെ സെൻസക്സ് പ്രകാരം സംസ്ഥാനത്തിന്റെ ജനസംഖ്യാ വിഹിതം 2.75 ശതമാനമായിരുന്നു. അതിലും വളരെ താഴെയാണ് നിലവിലെ നികുതി വിഹിതം

കേരളത്തെ കൂടാതെ ആന്ധ്രാപ്രദേശ്, ആസാം, കർണാടക, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നികുതി വിഹിതത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകുന്നത്. ജനസംഖ്യ, വരുമാനം, വിസ്തീർണ്ണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ സംസ്ഥാനങ്ങൾക്കുമുള്ള നികുതിവിഹിതത്തിന്റെ ശതമാനം നിർണ്ണയിക്കാൻ ആർട്ടിക്കിൾ 280(3)(A) പ്രകാരം ധനകാര്യ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് മറുപടിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ വിഹിതത്തിലെ കുറവിന് പ്രത്യേക കാരണമൊന്നും ധനമന്ത്രി വിശദീകരിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ വികസന സൂചകങ്ങളിൽ മികവ് പുലർത്തിയ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനെതിരെ ഈ മാനദണ്ഡങ്ങൾ എങ്ങനെ വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കാനും ധനമന്ത്രി തയ്യാറായില്ല.

 

കൂടുതൽ ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.